Month: May 2022

  • NEWS

    പാലക്കാട് യുവതി തൂങ്ങിമരിച്ച നിലയിൽ

    പാലക്കാട്: നെന്മാറയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ – സിന്ധു ദമ്ബതികളുടെ മകൾ സുവര്‍ണയാണ് മരിച്ചത്. ആറു മാസം മുന്‍പായിരുന്നു സുവർണയുടെ വിവാഹം.   വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു സുവര്‍ണയുടെ വിവാഹം.തുടര്‍ന്ന് വീട്ടില്‍ നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു.രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. തൂങ്ങി മരിച്ചതാണെന്നും ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ഇന്‍സ്പെക്ടര്‍ എ.ദീപകുമാറും പറഞ്ഞു.അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

    Read More »
  • NEWS

    വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളർത്തി; വീട്ടമ്മ പിടിയിൽ 

    കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവുചെടി വളർത്തിയ വീട്ടമ്മ അറസ്റ്റിൽ. മേലില കണിയാൻകുഴി കാരാണിയിൽ ചരുവിളപുത്തൻവീട്ടിൽ തുളസി(60)യാണ് അറസ്റ്റിലായത്.  പത്തടി ഉയരവും വിളവെടുപ്പിനു പാകവുമായ കഞ്ചാവുചെടിയാണ് ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്നത്. വാങ്ങി ഉപയോഗിക്കാൻ ചെലവേറിയതിനാലാണ് ഇവർ വീട്ടിൽത്തന്നെ കഞ്ചാവ് വളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എക്സൈസ് സി.ഐ. പി.എ.സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.

    Read More »
  • Kerala

    മാതൃഭൂമി മുൻ പത്രാധിപർ വി.പി രാമചന്ദ്രൻ അന്തരിച്ചു

    കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായ വി.പി രാമചന്ദ്രൻ (98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചി കാക്കനാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂർ ശേഖരൻനായരുടെയും വെട്ടത്ത് രുക്‌മിണി അമ്മയുടെയും മകനായി 1924 ഏപ്രിൽ 21-ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയിൽ ജനനം. ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മെട്രിക്കുലേഷൻ മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത. മെട്രിക്കുലേഷനുശേഷം ടൈപ്പ്റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പരിശീലിച്ച് മിലിറ്ററി അക്കൗണ്ട്‌സിൽ ലോവർ ഡിവിഷൻ ക്ലാർക്കായി ചേർന്നു. ഇതിനിടെ അന്നത്തെ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ) പുണെ ഓഫീസിൽ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ അനുബന്ധ സ്ഥാപനമായിരുന്നു ഇത്. 1951-ലെ പൊതുതിരഞ്ഞെടുപ്പിൽ പി.ടി.ഐയുടെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഡെസ്‌ക്കിലായിരുന്നു ആദ്യ നിയമനം. 1959 മുതൽ ആറുവർഷം ലഹോറിൽ ലേഖകനായിരുന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമിൽ യുദ്ധമുന്നണിയിൽനിന്ന് റിപ്പോർട്ട് ചെയ്തു. 1963-ൽ പി.ടി.ഐയിൽ സ്പെഷ്യൽ കറസ്‌പോണ്ടന്റായിയിരുന്നു. 1964-ൽ…

    Read More »
  • Kerala

    തൃക്കാക്കര, സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; ഡോ. ജോ ജോസഫിന് 2.19 കോടിയുടെ ആസ്തി

      തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മരിച്ചു പോയ പിടി തോമസിന്റെ ഭാര്യയുമായ ഉമ തോമസിന് 70,34,626 രൂപയുടെ ആസ്തിയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയാണുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്.

    Read More »
  • Kerala

    ഡോ. ജോ ജോസഫിനെതിരെ അപരന്‍

    തൃക്കാക്കരയിലെ(thrikkakkara) എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെതിരെ അപരന്‍ മത്സരരംഗത്ത്. ചങ്ങനാശേരി സ്വദേശിയും പ്രവാസിയുമായ ജോമോന്‍ ജോസഫാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.   ജോമോന്‍ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. അതേസമയം മൂന്ന് മുന്നണികളുടെയും ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.   ജനാധിപത്യ രീതിയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് അപരനെ നിര്‍ത്തിയതെന്നും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പറഞ്ഞു.

    Read More »
  • Kerala

    വിവാദദൃശ്യങ്ങളും സന്ദേശങ്ങളുമടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന് മൊഴി, നടിയെ തട്ടിക്കൊണ്ട പോയ കേസിൽ കാവ്യയും പ്രതിയാകുമോ?

    കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി, ക്വട്ടേഷൻ നൽകിയതനുസരിച്ച് പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അടങ്ങിയ, നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോൺ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാരിയർ സമ്മതിച്ചാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയുടെ കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയർ ദേഷ്യത്തോടെ ഫോൺ വീടിനടുത്തുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നുമാണു സാക്ഷിമൊഴി. ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു വസ്തുതകൾ തുറന്നു പറഞ്ഞതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാരിയർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ…

    Read More »
  • NEWS

    കൊല്ലം – പത്തനംതിട്ടക്കാരുടെ മനസ്സ് കവർന്ന കോമോസ് അഥവാ കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ് 

    കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഏറെ സുപരിചിതമായ ഒരു ബസ് സർവീസാണ് കോമോസ് (COMOS). കൊമോസ് എന്നത് ബസ് സർവ്വീസുകൾ നടത്തുന്നതിനായി രൂപീകരിച്ച ഒരു സൊസൈറ്റിയാണ്. കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ് എന്നാണു കൊമോസിന്റെ പൂർണ്ണരൂപം. ആർ.എസ്.പി നേതാവും പിന്നീട് മന്ത്രിയുമായ ആർ എസ് ഉണ്ണിയുടെ ആഭിമുഖ്യത്തിൽ 1969 ലായിരുന്നു കോമോസ്സിന്‍റെ ഉത്ഭവം. കൊല്ലം -പത്തനംതിട്ട റൂട്ടിലായിരുന്നു ആദ്യത്തെ സർവ്വീസ്. തുടര്‍ന്നു കൊല്ലം – മലയാലപ്പുഴ, കൊല്ലം – ചിറ്റാര്‍, ഓച്ചിറ – പുനലൂര്‍, കരുനാഗപ്പള്ളി – പത്തനംതിട്ട തുടങ്ങിയ സര്‍വീസുകളും കൊമോസ് ആരംഭിച്ചു. വാഹനങ്ങൾ ദുർലഭമായിരുന്ന അക്കാലത്ത് ആളുകളുടെ പ്രധാന ആശ്രയമായിരുന്നു കൊമോസ് ബസ്സുകൾ. ജീവിതത്തിലെ ഏതെങ്കിലുമൊരു നിർണ്ണായകഘട്ടത്തിൽ കോമോസ് ഉപകാരപ്രദമായി മാറാത്ത കൊല്ലം, പത്തനംതിട്ടക്കാർ വളരെ കുറവായിരിക്കും എന്ന് ഉറപ്പിച്ചു പറയാം. അക്കാലത്ത് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രശസ്തമായ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ അവസാനരാവുകളിൽ ഓച്ചിറയിലേക്ക് കോമോസിന്റെ സ്പെഷ്യൽ ട്രിപ്പുകളുണ്ടാകും. മാന്യവും ഹൃദ്യവുമായ പെരുമാറ്റങ്ങളിലൂടെ കോമോസിലെ തൊഴിലാളികളും യാത്രക്കാരുടെ പ്രിയപ്പെട്ടവരായിരുന്നു. തെക്കൻ കേരളത്തിലെ…

    Read More »
  • NEWS

    അബു അഖ്ലയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

    അൽ ജസീറ ചാനലിന്‍റെ മുതിർന്ന മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. ഇസ്രായേൽ അധികാരികളുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു.     വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ സൈനികനീക്കത്തിനിടെയാണ് ഷിരീൻ അബു അഖ്ല വെടിയേറ്റു കൊല്ലപ്പെട്ടത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യുഎൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ അസംബ്ലി പ്രസിഡന്‍റിനും അയച്ച കത്തുകളിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ആവശ്യം അടങ്ങിയിട്ടുണ്ടെന്നും യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു.   ഇസ്രേലി സേന ജനിനിലെ അഭയാർഥി ക്യാന്പിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദിക ളുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഹെൽമറ്റും മാധ്യമപ്രവർത്തക എന്നു രേഖപ്പെടുത്തിയ മേൽക്കുപ്പായവും അണിഞ്ഞിരുന്ന ഷിരീന്‍റെ ചെവിക്കു താഴെയാണു വെടിയേറ്റത്. തീവ്രവാദികൾ കണ്ണിൽ കണ്ടവർക്കു നേർക്കു നിറയൊഴിച്ചപ്പോൾ മാധ്യമപ്രവർത്തകർക്കു വെടിയേൽക്കുകയായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി നഫ് താലി ബെന്നറ്റ് പറഞ്ഞു.      

    Read More »
  • NEWS

    ഏഷ്യാനെറ്റിന്റെ അപകീർത്തിപരമായ വ്യാജ വാർത്ത; നിയമ നടപടിയുമായി ടി.ഐ. മധുസൂദനൻ എംഎൽഎ 

     ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത  അപകീർത്തികരമായ വ്യാജ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ വക്കീൽ നോട്ടീസ് അയച്ചു.  ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടർ, ചീഫ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാർ , പി ജി സുരേഷ് കുമാർ , റിപ്പോർട്ടർമാരായ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർക്കാണ് പ്രശസ്ത അഭിഭാഷകൻ അഡ്വ: കെ വിജയകുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.  ഏഷ്യാനെറ്റ് ന്യൂസ് 30.04.2022 ന് രാത്രി വാർത്തയിലും 02.05.2022 ന് പ്രഭാത പരിപാടിയായ ‘നമസ്തേ കേരള’ത്തിലും പിന്നീട് 7.05.2022 ന് വാർത്താധിഷ്ഠിത പരിപാടിയായ കവർ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങൾ സംപ്രേഷണം ചെയ്തതിനെ തുടർന്നുണ്ടായ മാനഹാനിയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലിൽ മുമ്പ് സംപ്രേഷണം ചെയ്ത വാർത്തകൾ അടിസ്ഥാനരഹിതവും കളവുമാണെന്ന്…

    Read More »
  • NEWS

    കനത്ത മഴ;പാലായിൽ ഉരുൾപൊട്ടൽ

    പാലാ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അതിതീവ്രമഴയില്‍ പാലായിൽ ഉരുൾപൊട്ടൽ.ഇതേത്തുടവന്ന് നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി.കയ്യൂരിലും കാവും കണ്ടത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ളാലം തോടും മീനച്ചിലാറും കരകവിഞ്ഞതോടെ താഴ്‌ന്ന പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കയ്യൂരില്‍ നാടുകാണി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായുംതകര്‍ന്നു.ആര്‍ക്കുംപരുക്കില്ല.ചായനാനിക്കല്‍ ബിനോയി സ്‌കറിയ, ചായനാനിക്കല്‍ ജോയി സ്‌കറിയ എന്നിവരുടെ വീടുകളാണ്‌ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നത്‌. കാവുംകണ്ടത്തു പള്ളിയ്‌ക്ക്‌ പുറകുവശം മൈലാടുംപാറയിലാണ്‌ ഉരുള്‍പൊട്ടിയത്‌. കടനാട്‌ പഞ്ചായത്തിലെ കുറുമണ്ണ്‌, മേരിലാന്‍ഡ്‌, കാവുംകണ്ടം പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. നിരവധി ഏക്കര്‍സ്‌ഥലം മണ്ണിടിഞ്ഞ്‌ നശിച്ചു. പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ ഗതാഗതം തടസപ്പെട്ടു.

    Read More »
Back to top button
error: