ഷൊർണൂർ: ഷൊര്‍ണൂര്‍-നിലമ്ബൂര്‍ റൂട്ടിലെ മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്ന് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞു.മുതുകുര്‍ശി പാലത്തോള്‍ സ്വദേശിനിയാണ് 11 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുഴയിലെറിഞ്ഞത്.
ചൊവ്വാഴ്ച രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം.കുട്ടിയെ ഇനിയും കണ്ടെത്താനായില്ല.രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷമാണ് യുവതി കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്. മടങ്ങുന്ന സമയത്ത് മോഷ്ടാവെന്ന് കരുതി ചിലര്‍ യുവതിയെ പിന്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ വിവരം അറിഞ്ഞത്.
തുടർന്ന് ഇവർ വിവരം അറിയിച്ചതനുസരിച്ച് പെരിന്തല് മണ്ണ-മലപ്പുറം അഗ്നിരക്ഷാസേന യൂനിറ്റുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും മപ്പാട്ടുകര പാലത്തിന് താഴെയും പരിസര പ്രദേശങ്ങളിലുമായി പുഴയില്‍ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.ഇന്ന് വീണ്ടും തിരച്ചില്‍ തുടരും.യുവതിയുടെ. ഭര്‍ത്താവ് ഗള്‍ഫിലാണ്.
കോഴിക്കോട് കഴിഞ്ഞ ദിവസം ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച മാതാവ് അറസ്റ്റിലായിരുന്നു.