KeralaNEWS

മഞ്ജു വാര്യർ പറയുന്നു, ജീവിതം മാറ്റി മറിച്ച ആളെ പരിചയപ്പെടാൻ കണ്ണാടിയിൽ നോക്കൂ എന്ന്

   ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം അജിത്തിന്റെ നായികയായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും കോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ഈ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ‘എകെ 61’ൽ താനും ഉണ്ടാകും എന്ന് മഞ്ജു വാര്യർ സ്ഥിരീകരിച്ചതിന് പിന്നാലെ, മാറ്റങ്ങൾ നിറഞ്ഞ പുത്തൻ ലുക്കിൽ പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മഞ്ജു വാര്യർ.

ചിത്രത്തിൽ, വെള്ള ടീ-ഷർട്ടും ക്രോപ്ഡ് ജീൻസും അണിഞ്ഞ മഞ്ജുവിന്റെ, ഹെയർസ്റ്റൈലിലും മുഖത്തും വ്യത്യാസങ്ങൾ പ്രകടമാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഈ മാറ്റം പുതിയ ചിത്രമായ ‘എകെ 61’ന് വേണ്ടിയുള്ളതാണ് എന്ന് വലിയൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ സിനിമയുടെ യാതൊരു സൂചനയും മഞ്ജു തന്റെ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

“നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ആ ഒരാളെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, കണ്ണാടിയിൽ ഒന്നു നോക്കൂ!” എന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സണ്ണി വെയ്ൻ ഉൾപ്പടെയുള്ള സെലിബ്രിറ്റികളും ആരാധകരും മഞ്ജുവിന്റെ പുതിയ ലുക്ക്‌ സ്വാഗതം ചെയ്തു.

Back to top button
error: