Month: May 2022

  • NEWS

    പാലാരിവട്ടം പാലം ജനങ്ങൾക്ക് യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയൻ:കെ വി തോമസ്

    തൃക്കാക്കര: പാലാരിവട്ടം പാലം ജനങ്ങൾക്ക് യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്.മണ്ഡലത്തിലെ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെവി തോമസിന്റെ വാക്കുകള്‍: ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടില്‍ നിന്നും വൈറ്റില- കുണ്ടന്നൂര്‍ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിന്റെ വികസനത്തിനും ഗതാഗത പ്രശ്‌നപരിഹാരത്തിന് എല്ലാ തരത്തിലുള്ള അതിവേഗ യാത്രാ സംവിധാനവും കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകന്മാര്‍ക്ക് മാത്രമേ കഴിയൂ. അത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ളൊരു മുഖ്യമന്ത്രിയുണ്ടെന്ന് സ്റ്റാലിന്റെ മുന്നില്‍വെച്ച്‌ പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ. എന്റെ അനുഭവമാണത്. ഡല്‍ഹിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് എന്തായി ഗെയില്‍ എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലര്‍ത്തിക്കൊണ്ടിരുന്നു.ആ ഘട്ടത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. ഗെയില്‍ നടപ്പിലാക്കുമെന്ന് നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. അദ്ദേഹം അത് നടപ്പിലാക്കി. പിടി തോമസ് എന്റെ…

    Read More »
  • Kerala

    തൃക്കാക്കരയിലെ ഇടതുപക്ഷ കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ.വി. തോമസ്

    തൃക്കാക്കരയിലെ ഇടതുപക്ഷ കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് കെ.വി. തോമസ്. കേരളത്തിന്‍റെ വികസനത്തിന് അതിവേഗ പദ്ധതികൾ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണയാണ്. പ്രതിസന്ധി മറികടക്കാൻ കരുത്തുള്ളവർക്ക് കഴിയും. ആ കരുത്ത് പിണറായിക്കുണ്ടെന്നും തോമസ് പറഞ്ഞു.     ഇന്ത്യ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയനെന്നും തോമസ് പുകഴ്ത്തി. ഇതിനിടെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തോമസ് പരിഹസിക്കുകയും ചെയ്തു. ഉമ്മൻചാണ്ടി വൈറ്റിലയിലും കുണ്ടന്നൂരും കല്ലിട്ടു. എന്നാൽ പിണറായി അവിടെ മേൽപ്പാലം പണിതെന്നും തോമസ് പറഞ്ഞു.       തൃക്കാക്കരയിൽ ഇടതുമുന്നണി നിയോജകമണ്ഡലം കൺവൻഷൻ വേദിയിലാണ് കെ. വി. തോമസ് ജോസഫിനുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയത്. മുഖ്യമന്ത്രി കൺവൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രി തോമസിനെ സ്വാഗതം ചെയ്യുകയും ഇടത് കൺവീനർ ഇ.പി. ജയരാജൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.   തൃക്കാക്കരയിൽ ഇടതുമുന്നണി നിയോജകമണ്ഡലം കൺവൻഷൻ വേദിയിലാണ് കെ. വി.…

    Read More »
  • Crime

    പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് ന​ൽ​കി​യ ക്ല​ർ​ക്ക് അ​റ​സ്റ്റി​ൽ

    പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് ഹോം ​സ്റ്റേ​യ്ക്ക് ലൈ​സ​ന്‍​സ് ന​ൽ​കി​യ ക്ല​ർ​ക്ക് അ​റ​സ്റ്റി​ൽ. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക്ല​ര്‍​ക്ക് ക​ല്‍​പ്പ​റ്റ തി​രു​വാ​തി​ര​യി​ല്‍ ഡി​ജീ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.   ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഹോം ​സ്റ്റേ​യ്ക്ക് ല​ഭി​ച്ച ലൈ​സ​ന്‍​സി​ല്‍ സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡി​ജീ​ഷ് ന​ട​ത്തി​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.   പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തു​ക​യും ജോ​ലി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു

    Read More »
  • NEWS

    പിണറായി തൃക്കാക്കരയിലെത്തി; ഉമ തോമസ് സിഐടിയു ഓഫീസിലും

    തൃക്കാക്കര : കനത്ത മഴയിലും തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലാണ്.മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തിയതോടെ അതിന്റെ ചൂട് ഒന്നുകൂടി വർധിച്ചു.ഇതോടെ ചങ്കിടിപ്പ് ഏറിയത് കോൺഗ്രസ്സിനാണ്.ഉള്ള സീറ്റ് നഷ്ടപ്പെടുന്നത് അവർക്ക് ചിന്തിക്കാൻ പോലുമാവില്ല.പ്രത്യേകിച്ച് പി ടി തോമസിന്റെ ഭാര്യയെ തന്നെ കളത്തിലിറക്കിയ സ്ഥിതിക്ക്.തന്നെയുമല്ല, സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള പുകച്ചിൽ കോൺഗ്രസ് ക്യാമ്പിൽ ഇതുവരെ അടങ്ങിയിട്ടുമില്ല.ഉമ തോമസ് തോറ്റാൽ തങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് മറ്റാരെക്കാളും നന്നായി കെ.സുധാകരനും വി.ഡി.സതീശനും അറിയുകയും ചെയ്യാം.അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറുമല്ല. മറുവശത്ത് കപ്പിനും ചുണ്ടിനുമിടയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സെഞ്ച്വറി തികയ്ക്കുക എന്നത് എൽഡിഎഫ് അഭിമാന പ്രശ്നമായി കാണുന്നു.തന്നെയുമല്ല കെ-റെയിൽ ആയിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ഭാവി നിർണ്ണയിക്കുക എന്നതും അവരുടെ ചങ്കിടിപ്പേറ്റുന്ന കാര്യമാണ്.അതിനാൽ പാർട്ടി ഒന്നാകെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നു. ഇതിനിടയിൽ സ്ഥാനാർത്ഥികളുടെ കാര്യം പറയാനുമില്ല.വിശ്രമമില്ലാത്ത ഓട്ടപ്പാച്ചിലിലാണ് അവർ.തങ്ങളുടെ തോൽവി പാർട്ടിയുടെ തോൽവിയായി അവർ കരുതുന്നു- രണ്ടു സ്ഥാനാർത്ഥികളും…

    Read More »
  • NEWS

    തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

    തൃക്കാക്കര: തൃക്കാക്കരയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്നതരത്തില്‍ പ്രതികരിക്കാന്‍ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റേതായ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഒരു ഭാഗത്ത് മതനിരപേക്ഷത തകര്‍ക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഇവര്‍ വിലകല്‍പ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാന്‍ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കി വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രബലമായ രണ്ട് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വ്യാപക ആക്രമണങ്ങളാണ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം നമ്മുടെ രാജ്യത്തെ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കെതിരെ നീതി രഹിത നടപടികള്‍ ഉണ്ടാകുന്നു. സംഘപരിവാര്‍ശക്തികള്‍ക്ക് അവരുടെതായ ലോകമാണ് സൃഷ്ടിക്കേണ്ടത്. അതിനെതിരായ നില്‍ക്കുന്നവര്‍ക്കെതിരെയാണ് കടുത്ത നടപടികള്‍…

    Read More »
  • NEWS

    താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്ന ഹർജി; രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി

    ലഖ്‌നൗ: താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച്‌ അലഹബാദ് ഹൈക്കോടതി.ഇങ്ങനെയാണെങ്കില്‍ നാളെ ജഡ്ജിമാരുടെ ചേംബറിലെ മുറിയും നിങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുമല്ലോ എന്ന് ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. വിഷയത്തില്‍ നന്നായി ഗവേഷണം ചെയ്തു വരാനും കോടതി ഹര്‍ജിക്കാരനെ ‘ഉപദേശിച്ചു’. ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി ലഖ്‌നൗ ബഞ്ചിനെ സമീപിച്ചത്. മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.     ‘പോയി ഗവേഷണം ചെയ്യൂ. എംഎയും പിഎച്ച്‌ഡിയും എടുക്കൂ.എന്നിട്ട് ഇത്തരത്തിലുള്ള വിഷയം എടുക്കൂ. ആ വിഷയത്തിലെ ഗവേഷണത്തില്‍ ആരെങ്കിലും തടസ്സം നിന്നാല്‍ ഞങ്ങളുടെ അടുത്തു വരൂ.’ – കോടതി നിര്‍ദേശിച്ചു.

    Read More »
  • NEWS

    തട്ടുകടയില്‍നിന്ന് പാഴ്സലായി വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളി മോതിരം 

    ആലപ്പുഴ: തട്ടുകടയില്‍നിന്ന് പാഴ്സലായി വാങ്ങിയ കപ്പ ബിരിയാണിയില്‍നിന്ന്  വെള്ളി മോതിരം ലഭിച്ചു.ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് അടുത്ത് കണിച്ചുകുളങ്ങറയിലെ തട്ടുകടയില്‍നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് വെള്ളി മോതിരം കണ്ടെത്തിയത്.  ഇതേത്തുടര്‍ന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് ചേര്‍ത്തല നഗരസഭയില്‍ പരാതി നല്‍കുകയായിരുന്നു.നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയ്ക്കൊടുവില്‍ കട പൂട്ടാന്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല കണിച്ചുകുളങ്ങര റൂട്ടില്‍ അപ്സര കവലയ്ക്ക് അടുത്തുള്ള തട്ടുകടയ്ക്കെതിരെയാണ് പരാതി ലഭിച്ചത്. ഇതേത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ തട്ടുകട അനാരോഗ്യകരമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ കട പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

    Read More »
  • NEWS

    നാലു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്

    തൊടുപുഴ: നാലു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവും 3,81,000 രൂപ പിഴയും വിധിച്ചു.തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസില്‍ വീട്ടില്‍ അരുണ്‍ ആനന്ദ്‌ (36) ആണ് കുറ്റക്കാരനെന്നു തൊടുപുഴ പോക്‌സോ കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു കേസിനാസ്‌പദമായ സംഭവം.കുട്ടിയുടെ പിതാവിന്റെ മരണശേഷം മാതാവ്‌ പ്രതിയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇരയായ കുട്ടിയുടെ മൂത്ത സഹോദരനായ ഏഴു വയസുകാരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ആളാണ് നിലവില്‍ അരുണ്‍ ആനന്ദ്‌.ഈ  കേസിന്റെ അന്വേഷണത്തിലാണ് നാലുവയസ്സുകാരനെ ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നത്.

    Read More »
  • NEWS

    കോട്ടയത്ത് ദമ്ബതിമാരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: അയര്‍ക്കുന്നത്ത് ദമ്ബതിമാരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യയെ വെട്ടേറ്റ നിലയില്‍ കട്ടിലിനടിയിലും, ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ പതിമൂന്നാം വാര്‍ഡ് പതിക്കല്‍ വീട്ടില്‍ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.     ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അയര്‍ക്കുന്നത്ത് എത്തിയിട്ടുണ്ട്.സൈന്റിഫിക്ക് എക്‌സ്‌പേര്‍ട്ട് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഒപ്പം പരിശോധന നടത്തുന്നുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • NEWS

    റെനില്‍ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിയാകും

    മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ നടക്കും. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി എത്തുന്നത്. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. ഇതുവരെ 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്.   എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993-ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.രജപക്‌സെ കുടുംബവുമായി നല്ലബന്ധമാണ് റെനില്‍ വിക്രമസിംഗെ പുലര്‍ത്തിയിരുന്നത്. പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്നാണ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍…

    Read More »
Back to top button
error: