കോട്ടയം: അയര്‍ക്കുന്നത്ത് ദമ്ബതിമാരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യയെ വെട്ടേറ്റ നിലയില്‍ കട്ടിലിനടിയിലും, ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ പതിമൂന്നാം വാര്‍ഡ് പതിക്കല്‍ വീട്ടില്‍ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അയര്‍ക്കുന്നത്ത് എത്തിയിട്ടുണ്ട്.സൈന്റിഫിക്ക് എക്‌സ്‌പേര്‍ട്ട് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഒപ്പം പരിശോധന നടത്തുന്നുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.