Month: May 2022

  • Kerala

    ഡി.വൈ.എഫ്.ഐക്കെതിരായ മാന നഷ്ടക്കേസ് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈബി ഈഡൻ മാപ്പ് പറയണം: ഡിവൈഎഫ്ഐ

    സോളാർ കേസിൽ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേർത്ത് ഡിവൈഎഫ്ഐ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു ഹൈബി ഈഡൻ എം.പി നൽകിയ കേസ് കോടതി തള്ളിയിരിക്കുകയാണ്. ഹൈബി ഈഡനും സാക്ഷികളും നൽകിയ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി കേസ്‌ തള്ളിയിരിക്കുന്നത്. നിരവധി രേഖകൾ പരിശോധിക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷമാണ്‌ കോടതി ഹൈബി ഈഡന്റെ കേസ്‌ തള്ളിയത്‌. സോളാർ കേസിൽ ഒട്ടനവധി കോൺഗ്രസ്സ് നേതാക്കളുടെ കൂടെ തുടക്കം മുതൽ പറഞ്ഞു കേട്ട പേരാണ് ഹൈബി ഈഡന്റേത്. ഏറ്റവുമൊടുവിൽ സോളാർ പീഡന പരാതിയെ തുടർന്ന് ഒരു മാസം മുന്നേ ഹൈബി ഈഡൻ താമസിച്ച എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിയുമായി നേരിട്ടെത്തി സി.ബി. ഐ ഉദ്യോഗസ്ഥർ തെളിവ് ശേഖരിച്ചിരുന്നു. ഹൈബി ഈഡനെതിരെയുള്ളത് ഡിവൈഎഫ്ഐ ചമച്ച പരാതിയല്ല. ഗുരുതരസ്വഭാവമുള്ള ലൈംഗികപീഡന പരാതിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് എതിർസ്ഥാനാർഥിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന രീതി ഡിവൈഎഫ്ഐ-ക്കില്ല. അത് ഹൈബി ഈഡന്റെ പാർട്ടിയുടെ സ്ഥിരം…

    Read More »
  • Kerala

    ഡിവൈഎഫ്ഐക്കെതിരെ ഹൈബി ഈഡന്‍ എംപി നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

    സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍, ഹൈബി ഈഡനും സാക്ഷികളും നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് തള്ളുകയായിരുന്നു.

    Read More »
  • Kerala

    വി​ദ്യാ​ർ​ഥി​നി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

      തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​മ​സ്ത സെ​ക്ര​ട്ട​റി​യോ​ടും പോ​ലീ​സി​നോ​ടും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. അ​തേ​സ​മ​യം, സ​മ​സ്ത നേ​താ​വ്സ​മ​സ്ത നേ​താ​വ് പൊ​തു​വേ​ദി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രം​ഗ​ത്തെ​ത്തി. കേ​ര​ളം പോ​ലു​ള്ള പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ല ഈ ​ന​ട​പ​ടി​യെ​ന്നും സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്ക് മൗ​ന​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. സ​മ​സ്ത​യു​ടേ​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. ഇ​ത്ത​ര​ക്കാ​രാ​ണ് രാ​ജ്യ​ത്ത് ഇ​സ്‌​ലാ​മോ​ഫോ​ബി​യ പ​ര​ത്തു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ പോ​ലും മൗ​നം പാ​ലി​ച്ച​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

    Read More »
  • NEWS

    പൊന്നാനിയിൽ 40 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

    പൊന്നാനിയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യം പിടികൂടി. സംസ്ഥാനത്തുടനീളം നടക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായാണ് നഗരത്തിലെ ഇറച്ചി കടകളിലും മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യങ്ങള്‍ പിടികൂടി. പൊന്നാനി ബസ് സ്റ്റാന്‍ഡ് മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലാണ് പരിശോധന നടന്നത്.പഴകിയ മത്സ്യം വില്‍പ്പന നടത്തിയവര്‍ക്കെതിരെ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകള്‍ക്കെതിരെയും നോട്ടീസ് നല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു

    രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ ചീകിത്സയിലുള്ളവരുടെ എണ്ണം 19,067 ആയി. ഈ മാസത്തോടെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍. അതേ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടാം ഗ്ലോബല്‍ കൊവിഡ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കോവിഡിന്റെ തുടര്‍ച്ചയായ വെല്ലുവിളികളെ മറികടക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച ആകും.

    Read More »
  • NEWS

    പണം തട്ടാനായി വ്യാജ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

    ന്യൂഡല്‍ഹി: ഐടി സ്ഥാപനത്തില്‍നിന്നു പണം തട്ടാനായി വ്യാജ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.ചണ്ഡിഗഢ് പൊലീസ് ആണ് നാല് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥര്‍ ‘റെയ്ഡ്’ നടത്താനായി ചണ്ഡിഗഢില്‍ എത്തുകയായിരുന്നു. ഐടി സ്ഥാപനത്തെ വിരട്ടി പണം തട്ടുകയായിരുന്നു ലക്ഷ്യം. സ്ഥാപനത്തില്‍ എത്തി റെയ്ഡ് തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു.     പൊലീസ് എത്തിയപ്പോള്‍ സിബിഐ ഉദ്യോഗസ്ഥരാണെന്നതിന്റെ രേഖകള്‍ ഇവര്‍ കാണിച്ചു. ക്രമക്കേടു നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിന് എത്തിയതാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. പൊലീസ് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്.

    Read More »
  • NEWS

    മലയാളി യുവാവ് റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍

    ബംഗളൂരു :മലയാളി യുവാവിനെ മാണ്ഡ്യയിലെ മദ്ദൂര്‍ റെയില്‍വേസ്റ്റേഷനുസമീപം റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദ് (25) ആണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. സുഹൃത്തുക്കളായ റിയാസ്, ഫെബിന്‍ എന്നിവര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി ഇവര്‍ മദ്ദൂരിനടുത്ത് റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയതായി പറയുന്നു. ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കാറില്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍പ്പാളത്തില്‍ മൃതദേഹം കണ്ടത്. മദ്ദൂര്‍ പോലീസ് സ്റ്റേഷന്റെ പിറകുവശത്തെ റെയില്‍പ്പാളത്തിലായിരുന്നു മൃതദേഹം.     ശനിയാഴ്ച രാത്രിയാണ് റിയാസിനും ഷെബിനുമൊപ്പം ജംഷിദ് ബെംഗളൂരുവിലേക്ക് പോയത്.ഒന്നരമാസം മുമ്ബ് ഒമാനില്‍നിന്ന് അവധിക്കുവന്നതാണ് ജംഷിദ്.അടുത്ത മാസം മടങ്ങാനിരിക്കവെയാണ് മരണം.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • NEWS

    രണ്ട് രൂപയ്ക്ക് രുചിയേറിയ ഇഡ്ഡലിയും സാമ്ബാറും മതിയാവോളം വിളമ്ബി ക്രിസ്ത്യൻ പുരോഹിതൻ

    തൃശൂര്‍: പൂരം കാണാന്‍ തൃശൂരില്‍ എത്തുന്ന പൂര പ്രേമികള്‍ക്ക് വയറുനിറയെ ആഹാരം വിളമ്ബി ക്രിസ്ത്യന്‍ പുരോഹിതനും സംഘവും.രണ്ട് രൂപയ്ക്കാണ് രുചിയേറിയ ഇഡ്ഡലിയും സാമ്ബാറും ഇങ്ങനെ മതിയാവോളം വിളമ്ബിയത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ആയിരുന്നു ഈ കൗതുക കാഴ്ച. വെറും രണ്ട് രൂപ നിരക്കിലാണ് പൂരം കാണാനെത്തിയ ജനങ്ങള്‍ക്ക് ഇഡ്ഡലിയും സാമ്ബാറും വിതരണം ചെയ്തത്.ഇത്തരത്തില്‍ മൂവായിരത്തോളം ഇഡ്ഡലികളും അതിന്റെ  സാമ്ബാറുമാണ് വിറ്റ് പോയത്.   ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.പൂരം കാണാനെത്തിയ നൂറുകണക്കിന് ആളുകൾക്കാണ് വിലക്കുറവിൽ ലഭിച്ച ഭക്ഷണം ആശ്വാസമായത്.     സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ.സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്.തൃശ്ശൂർ അരുണാട്ടുകര സ്വദേശിയാണ്.

    Read More »
  • NEWS

    നിങ്ങൾ വീട് പൂട്ടി പോകുകയാണോ, അക്കാര്യം പോലീസിനെ അറിയിക്കാം

    വീട് പൂട്ടി യാത്ര പോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാം. ഈ മേഖലയിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. ഇതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ – ആപ്പിലെ ‘Locked House’ എന്ന സൗകര്യം വിനിയോഗിക്കാം. #keralapolice#Locked House#polapp

    Read More »
  • NEWS

    ഒൻപത് വയസ്സുകാരിയെ വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍.അരുവിക്കര  നെട്ടയം സ്വദേശി വിഷ്ണുവിനെ (28) ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മക്കളുള്ള കാച്ചാണി സ്വദേശിനിയായ യുവതിക്കൊപ്പം താമസിക്കുകയായിരുന്ന വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ഇളയ കുട്ടിയെ യുവതി പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്ക്കായി അഡ്മിറ്റാക്കിയപ്പോള്‍ വിഷ്ണു മദ്യപിച്ച്‌ വീട്ടിലെത്തുകയും ഒമ്ബത് വയസ്സുകാരിയെ ചീത്ത പറയുകയും തുടര്‍ന്ന് വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിച്ച്‌ ഓലമടല്‍ കൊണ്ട് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുകൊണ്ട് വീട്ടിലെത്തിയ യുവതിയുടെ അമ്മ ബന്ധുവിന്റെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവര്‍ക്ക് പിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു യുവതിയുടെ അമ്മയേയും ഒപ്പം ഉണ്ടായിരുന്ന ബന്ധുവിനെയും മർദ്ദിക്കുകയായിരുന്നു.തുടർന്ന് ഇവർ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി സുല്‍ഫിക്കര്‍, അരുവിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബു, എസ്‌ഐ കിരണ്‍ശ്യാം, എസ്.സി.പി.ഒ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. കേസ്…

    Read More »
Back to top button
error: