Month: May 2022
-
NEWS
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകാറില്ല
വർഷങ്ങൾക്ക് മുമ്പ് ആ മുഖം കണ്ടവരാരും ഇന്നും അതു മറക്കാൻ ഇടയില്ല.എൽടിടിഇ (LTTE) നേതാവ് വേലു പിളൈള പ്രഭാകരൻ്റെ മകൻ ബാലചന്ദ്രൻ്റെ നിഷ്കളങ്കമായ മുഖം, അഥവാ മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടും ശ്രീലങ്കൻ പട്ടാളത്തോടും തമിഴ് വംശജരോടുള്ള സമീപനത്തോടുമുള്ള പുച്ഛം നിറഞ്ഞ, ഭയമേതുമില്ലാത്ത ഒരു 12 വയസ്സുകാരൻ്റെ മുഖം…. പ്രഭാകരനോടുള്ള ശത്രുത തീർക്കാൻ അവർ വില പേശിയത് മകനിലൂടെയാണ്. ….. കയ്യിലെ ബിസ്കറ്റ് പാക്കറ്റ് തീരുന്നതിനു മുൻപേ അഞ്ചോളം വെടിയുണ്ടകൾ ആ കുഞ്ഞു മാറിൽ തുളച്ചു കയറി….. അന്ന് സൈനിക നടപടികൾക്ക് നേതൃത്വം നൽകിയതിൽ പ്രധാനി മഹിന്ദ രാജപക്സെ ആയിരുന്നു. പ്രഭാകരനും കുടുംബവും പട്ടാളത്താൽ കൊല്ലപ്പെട്ടിട്ട് ഈ മെയ് മാസത്തിൽ വർഷം 13 കഴിഞ്ഞു…. സാമ്പത്തിക അരാജകത്വം വിളയാടിയ ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രണ്ടു പതിറ്റാണ്ടായി അവിടത്തെ രാഷ്ട്രീയ ആചാര്യനുമായ രാജപക്സെയ്ക്ക് ഗത്യന്തരമില്ലാതെ രാജിവയ്ക്കേണ്ടി വന്നു. ജനങ്ങൾ അദ്ദേഹത്തിൻ്റെ കുടുംബവീട് തീയിട്ടു. രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങൾ വളഞ്ഞു. മരണ ഭീതി ഒരു പക്ഷേ മഹിന്ദയെയും…
Read More » -
NEWS
മോഹനം ഈ രാഗം, മോഹൻ സിത്താര ഇപ്പോഴും പാടുകയാണ്: രാരി രാരീരം രാരോ
താൻ ഈണം നൽകിയ പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും ( ചാന്തു പൊട്ടും ചങ്കേലസും) വിധു പ്രതാപും , ജ്യോത്സനയും ( സുഖമാണീ നിലാവ് ) പ്രശംസകളുടെയും പുരസ്കാരങ്ങളുടെയും കൈപിടിച്ച് പ്രശസ്തിയുടെ പടവുകളേറി പോയപ്പോൾ വിസ്‌മൃതിയുടെ ഇരുട്ട് വീണ നാട്ടു വഴികളിലേക്ക് ഈണങ്ങളേറെ വിരിഞ്ഞ തന്റെ ഹാര്മോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു നടന്നൊരു മനുഷ്യനുണ്ട് ഇന്നും ഓർമകളിൽ ! “രാരീ രാരീരം രാരോ എന്നൊരു മെഗാഹിറ്റ് പാട്ടോടെ അരങ്ങേറിയിട്ടു ഒട്ടേറെ ഹിറ്റുകളും , സൂപ്പർ ഹിറ്റുകളും നൽകിയിട്ടും ഒരു സംസ്ഥാന പുരസ്‌കാരം ലഭിക്കുവാനായി 25 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നതെന്താണ് ? എന്നൊരു ചോദ്യത്തിന് “ ഞാൻ ഇപ്പോഴായിരിക്കും ഒരു നല്ല പാട്ടു ചെയ്തത് എന്ന് അവർക്കു തോന്നിയത് “ എന്ന് വിനയത്തോടെ മറുപടി പറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരൻ ! നവോദയ ടീം നിർമിക്കുന്ന പുതു ചിത്രത്തിന് , പുതിയ സംഗീത സംവിധായകനെ തേടുന്ന സമയത്തു , സംവിധായകൻ ടി കെ…
Read More » -
NEWS
തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ ഇന്ത്യൻ സൈനികൻ അറസ്റ്റിൽ
ന്യൂഡല്‍ഹി: സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്‍റിന് കൈമാറിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സുബ്രതോ പാര്‍ക്കിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ റെക്കോര്‍ഡ് ഓഫീസില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റായി ജോലിചെയ്യുന്ന ദേവേന്ദര്‍ നാരായണ്‍ ശര്‍മയാണ് അറസ്റ്റിലായത്. സൈന്യം, ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകള്‍ ഇയാള്‍ വാട്‌സ്‌ആപ് വഴി കൈമാറിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.നല്‍കിയ രേഖകള്‍ക്ക് പകരമായി ഇയാള്‍ ഏജന്‍റില്‍ നിന്നും പണവും സ്വീകരിച്ചിട്ടുണ്ട്. .കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റിലിജന്‍സിന് രഹസ്യ രേഖകള്‍ കൈമാറിയതിന് സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്‌തിരുന്നു.
Read More » -
NEWS
ഹാജി മസ്താന്‍; ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി അധോലോക നായകൻ
1- ബോംബെയിലേക്കുള്ള വരവ് കൂടല്ലൂരിലെ പന്നൈകുളത്ത്(മദ്രാസ് പ്രസിഡൻസി- ഇപ്പോൾ തമിഴ്നാട്) നിന്ന് 1934ലാണ് ഹൈദര്‍ മിര്‍സ മകന്‍ മസ്താനുമായി ബോംബെയിലേക്ക് വണ്ടി പിടിക്കുന്നത്. ബോംബെ മഹാനഗരം ഒരു ശരാശരി ഇന്ത്യയ്ക്കാരന്റെ സ്വപ്‌നമായിരുന്ന കാലം. ആ മഹാനഗരത്തിന്റെ തൊഴിലിടങ്ങളിലേക്ക് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കുടിയേറിയ ലക്ഷക്കണക്കിന് പേരില്‍ ഒരാളായിരുന്നു ഹൈദര്‍ മിര്‍സ. എട്ടുവയസ്സിന്റെ ഇളപ്പമേയുള്ളൂ മസ്താന്. പല തൊഴിലിടങ്ങളൂടെ നടന്നു പോയ കാലത്തിന് ശേഷം, ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ബംഗാളിപുരയില്‍ ഹൈദര്‍ മിര്‍സ ഒരു സൈക്കിള്‍ മെക്കാനിക് കട തുടങ്ങി. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ജോലി. അഞ്ചു രൂപ ശമ്പളം. കടയില്‍ നിന്ന് ഗ്രാന്‍ഡ് റോഡ് വഴിയുള്ള റോഡിലൂടെ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്നെ കടന്നു പോകുന്ന വലിയ കാറുകളിലേക്ക് കണ്ണോടിച്ചു ആ കൊച്ചുബാലന്‍. വഴിയരികിലെ ആല്‍ഫ്രഡ്, നോവല്‍റ്റി തിയേറ്ററുകളിലേക്ക് കണ്ണുപായിച്ചു. മലബാര്‍ ഹില്‍ ബംഗ്ലാവുകളില്‍ നിന്ന് ഇറങ്ങി വരുന്ന കാറുകളിലേക്കും ചളിപുരണ്ട തന്റെ കൈകളിലേക്കും പലപ്പോഴും മാറി മാറി നോക്കി അവന്‍.…
Read More » -
NEWS
എന്തിനാണ് ട്രെയിനുകളിൽ അപായ ചങ്ങല?ചങ്ങല വലിച്ചാൽ ട്രെയിൻ നിൽക്കുന്നതെങ്ങനെ?
ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാവരും കാണുന്ന ഒന്നാണ് ട്രെയിനിന്റെ കോച്ചുകളുടെ ഭിത്തിയിൽ “ട്രെയിൻ നിർത്താൻ ചങ്ങല വലിക്കുക ( to stop the train, pull the chain) ” എന്ന എഴുത്തും അതിനൊപ്പമുള്ള ചുവന്ന ലിവറോട് കൂടിയ അപായ ചങ്ങലയും (emergency alarm chain) . ഇന്ത്യൻ റെയിൽവേ പോലെ ലോകത്തെങ്ങുമുള്ള റെയിൽവേകളിൽ ഇത്തരം അപായ ചങ്ങലകൾ ഉണ്ട്. ഏറ്റവും മുമ്പിൽ ഭീമാകാരനായ എൻജിൻ ( ലോകോമോട്ടീവ്), അതിനു പിന്നാലെ വരിവരിയായി 20+ കോച്ചുകൾ. ഏറ്റവും പിന്നിൽ ട്രെയിനിന്റെ ഗാർഡ് കോച്ചും. ഇതാണ് ഏകദേശം ഒരു ഇന്ത്യൻ ട്രെയിനിന്റെ ഘടന. ട്രെയിന്റെ നിയന്ത്രണം മുന്നിൽ ഇരിക്കുന്ന ലോക്കോ പൈലറ്റ് ( loco pilot) അല്ലെങ്കിൽ എൻജിൻ ഡ്രൈവർ, ഏറ്റവും പിന്നിൽ ഉള്ള ഗാർഡ്( guard) എന്നിവരുടെ കയ്യിൽ ആണ്. എന്നാൽ ഒരു യാത്രട്രെയിനിൽ ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതാകട്ടെ എൻജിനും , ഗാർഡ് കോച്ചിനും ഇടയിലുള്ള കോച്ചുകളിലും. അതുകൊണ്ടു തന്നെ…
Read More » -
Kerala
കെ.വി തോമസിനെ പുറത്താക്കി കോണ്‍ഗ്രസ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. ഇനി കാത്തിരിപ്പില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെ പി സി സി ഉത്തരവ് ഇറക്കിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിതിന് പിന്നാലെയാണ് കെ വി തോമാസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്. അതേസമയം, നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെ തോമസ് പാര്‍ട്ടിയുമായി കൂടുതല്‍ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തു.
Read More » -
LIFE
മമ്മൂട്ടിയ്ക്കും ദുൽഖറിനും ഒപ്പം അഭിനയിച്ച ഈ നടിയെ അറിയുമോ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അദിതി റാവു ഹൈദരി. അടുത്തിടെ റിലീസ് ചെയ്ത ‘ഹേ സിനാമിക’ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായും അദിതി അഭിനയിച്ചു. കഴിഞ്ഞ ദിവസം അദിതി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാലചിത്രമാണ് നടിയും നർത്തകിയുമായ അദിതി പോസ്റ്റ് ചെയ്തത്. ‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ എന്ന ചിത്രത്തിലും അദിതിയുണ്ട്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം അദിതി മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3,…
Read More » -
NEWS
കേരള ബ്ലാസ്റ്റേഴ്സിന് സമനില;ഐഎസ്എൽ ഡവലപ്പ്മെന്റ് ലീഗ് കിരീടം ബംഗളൂരു എഫ്സിക്ക്
ബംഗളൂരു : പടിക്കൽ കൊണ്ട് കലമുടയ്ക്കുന്ന പണി നിർത്താതെ കേരള ബ്ലാസ്റ്റേഴ്സ്.ഐഎസ്എൽ ഡവലപ്പ്മെന്റ് ലീഗ് ഫൈനലിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സി യുമായി സമനില പാലിച്ചതോടെ രണ്ടാം സ്ഥാനം കൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു. ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗിലെ അവസാന മത്സരത്തില്‍ ബംഗളൂരു എഫ് സിയോട് ഗോൾരഹിത സമനില വഴങ്ങിയതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.സമനിലയോടെ ബെംഗളൂരു എഫ് സി 19 പോയിന്റോടെ ലീഗില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.അതേസമയം ഇരു ടീമുകളും അടുത്ത വർഷം ഇംഗ്ലണ്ടില്‍ വെച്ചു നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടി.
Read More » -
Crime
പ്രണയ നൈരാശ്യം മൂലം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചു
പ്രണയ നൈരാശ്യം മൂലം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍കച്ചു. മൂന്നാറിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പല തവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി വഴങ്ങാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുകാരിയുടെ കഴുത്തിന് കുത്തി യുവാവ് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണെന്ന് അധികൃതർ പറഞ്ഞു.
Read More » -
NEWS
നെടുമങ്ങാട് ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ചനിലയിൽ
തിരുവനന്തപുരം: നെടുമങ്ങാട് ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍. ആനാട് സ്വദേശി അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരെയാണ് സ്വന്തം ഫ്ലാറ്റിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായ അഭിലാഷ് ബുധനാഴ്ചയാണ് ഗള്‍ഫില്‍ നിന്നും എത്തിയത്.ഇരുവരും തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവരുടെ ആറരവയസ്സുള്ള മകള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അതിനാല്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.
Read More »