NEWS

കേരള ബ്ലാസ്റ്റേഴ്സിന് സമനില;ഐഎസ്എൽ ഡവലപ്പ്മെന്റ് ലീഗ് കിരീടം ബംഗളൂരു എഫ്സിക്ക്

 ബംഗളൂരു : പടിക്കൽ കൊണ്ട് കലമുടയ്ക്കുന്ന പണി നിർത്താതെ കേരള ബ്ലാസ്റ്റേഴ്സ്.ഐഎസ്എൽ ഡവലപ്പ്മെന്റ് ലീഗ് ഫൈനലിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സി യുമായി സമനില പാലിച്ചതോടെ രണ്ടാം സ്ഥാനം കൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു.
 ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗിലെ അവസാന മത്സരത്തില്‍ ബംഗളൂരു എഫ് സിയോട് ഗോൾരഹിത സമനില വഴങ്ങിയതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.സമനിലയോടെ ബെംഗളൂരു എഫ് സി 19 പോയിന്റോടെ ലീഗില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.അതേസമയം ഇരു ടീമുകളും അടുത്ത വർഷം ഇംഗ്ലണ്ടില്‍ വെച്ചു നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടി.

Back to top button
error: