LIFEMovie

മമ്മൂട്ടിയ്ക്കും ദുൽഖറിനും ഒപ്പം അഭിനയിച്ച ഈ നടിയെ അറിയുമോ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അദിതി റാവു ഹൈദരി. അടുത്തിടെ റിലീസ് ചെയ്ത ‘ഹേ സിനാമിക’ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായും അദിതി അഭിനയിച്ചു. കഴിഞ്ഞ ദിവസം അദിതി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാലചിത്രമാണ് നടിയും നർത്തകിയുമായ അദിതി പോസ്റ്റ് ചെയ്തത്.

‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ എന്ന ചിത്രത്തിലും അദിതിയുണ്ട്.

വലിയ ഒരു ഇടവേളയ്ക്ക് ശേഷം അദിതി മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ ‘പത്മാവതി’ എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Back to top button
error: