NEWS

തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ ഇന്ത്യൻ സൈനികൻ അറസ്റ്റിൽ

ന്യൂഡല്‍ഹി: സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്‍റിന് കൈമാറിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സുബ്രതോ പാര്‍ക്കിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ റെക്കോര്‍ഡ് ഓഫീസില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റായി ജോലിചെയ്യുന്ന ദേവേന്ദര്‍ നാരായണ്‍ ശര്‍മയാണ് അറസ്റ്റിലായത്.

സൈന്യം, ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകള്‍ ഇയാള്‍ വാട്‌സ്‌ആപ് വഴി കൈമാറിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.നല്‍കിയ രേഖകള്‍ക്ക് പകരമായി ഇയാള്‍ ഏജന്‍റില്‍ നിന്നും പണവും സ്വീകരിച്ചിട്ടുണ്ട്.

 

Signature-ad

 

.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റിലിജന്‍സിന് രഹസ്യ രേഖകള്‍ കൈമാറിയതിന് സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്‌തിരുന്നു.

Back to top button
error: