NEWS
ചരക്കുലോറി പാളത്തിൽ കുടുങ്ങി ട്രെയിന്‍ഗതാഗതം തടസപ്പെട്ടു; ലോറി ഉടമ റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം നല്‍കണമെന്ന് നിര്‍ദ്ദേശം

അപകടമുണ്ടായതിനെ തുടര്‍ന്ന് ചരക്കുലോറി ഡ്രൈവര്‍ ശരണ്രാജിനെ റെയില്‍വേ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആര്.പി. എഫ് അറസ്റ്റു ചെയ്തിരുന്നു.പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഉടമ പിഴയടച്ചില്ലെങ്കില്‍ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യുമെന്നാണ് റെയില്‍വേ അധികൃതരുടെ വാദം.