HealthLIFE

ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് പഴങ്ങൾ

ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ​ഗർഭകാലം (Pregnancy). ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. അമ്മയിലൂടെ മാത്രമാണ് കുഞ്ഞിന് ഏറ്റവും കൂടുതൽ പോഷകങ്ങൾ കിട്ടുന്നത്. ഗർഭകാലത്ത് പോഷക സമൃദ്ധവും കുഞ്ഞിന് ആവശ്യമായതുമായവ കഴിക്കാൻ ശ്രദ്ധിക്കണം.

ഗർഭകാലത്ത് ഏതൊക്കെ പഴങ്ങൾ കഴിക്കാമെന്നതിനെ സംബന്ധിച്ച് സംശയമുണ്ടാകാം. ​ഗർഭകാലത്ത് പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണങ്ങളുണ്ട്. പഴങ്ങൾ പോഷക സമ്പുഷ്ടവും, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളവയുമാണ്.

പല തരം പഴങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുവാൻ സഹായകരമായിരിക്കും. പഴങ്ങൾ പ്രകൃതിദത്തമായി മധുരമുള്ളവയും, ഗർഭകാലത്തെ കൊതി ശമിപ്പിക്കുവാൻ സാധ്യമായ രീതിയിൽ രുചികരവുമാണ്.

പഴങ്ങൾ കഴിക്കുന്നത് വിശപ്പ് അകറ്റുവാനും, അനാവശ്യ ജങ്ക് ഫുഡുകളും മറ്റും കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.

  • വാഴപ്പഴം

വാഴപ്പഴം ഗർഭിണികൾക്ക് ഒരു സൂപ്പർ ഫുഡാണ്. കാൽസ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത്  മലബന്ധം തടയാൻ സഹായിക്കുന്നു. കൂടാതെ ഒമേഗ -3, ഒമേഗ -6 തുടങ്ങിയ അവശ്യ ഫാറ്റി ആസിഡുകളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രസവത്തിന് തൊട്ടുമുമ്പുള്ള വേദനയും പ്രസവത്തിന്റെ അപകടസാധ്യതയും, പ്രീക്ലാമ്പ്‌സിയ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളുമൊക്കെ കുറയ്ക്കുവാൻ സഹായിക്കുന്നു. 

  • ആപ്പിൾ

ആപ്പിൾ സുരക്ഷിതമായ പഴങ്ങളിൽ ഒന്ന് മാത്രമല്ല, ഗർഭിണിയായിരിക്കുമ്പോൾ കഴിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ പ്രതിരോധശേഷിയും ശക്തിയും വർദ്ധിപ്പിക്കുന്നു. ആപ്പിളിൽ പോഷകസമൃദമായ വിറ്റാമിനുകൾ എ, ഇ, ഡി എന്നിവയും സിങ്കും അടങ്ങിയിട്ടുണ്ട്.

  • കിവി

വിറ്റാമിൻ സി, ഇ, എ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബർ എന്നിവയെല്ലാം കിവിയിൽ ധാരാളമുണ്ട്. ജലദോഷമോ ചുമയോ പിടിപെടുന്നത് തടയാനും കിവി മികച്ചതാണ്. കാരണം അവയിൽ ഉയർന്ന ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കിവി കുറയ്ക്കുന്നു.

  • ഓറഞ്ച്

ഓറഞ്ചുകളിലും മറ്റ് സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിൻ കുഞ്ഞിന്റെ എല്ലുകളുടെയും പല്ലുകളുടെയും രൂപീകരണത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ ധാതുവായ ഇരുമ്പ് ആഗിരണം ചെയ്യാനും വിറ്റാമിൻ സി സഹായിക്കുന്നു. 

  • ആപ്രിക്കോട്ട്

ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ ആപ്രിക്കോട്ടിൽ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

Back to top button
error: