FoodLIFE

പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ മൂന്ന് എളുപ്പ വഴികൾ

ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുള്ള പല്ലുകൾ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. വീട്ടിലെ തന്നെ ചില പൊടിക്കെെകളിലൂടെ പല്ലിലെ മഞ്ഞ നിറം എളുപ്പം അകറ്റാം…

അതിലൊന്നാണ് ആപ്പിൾ സിഡാർ വിനഗർ. മുടിയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ആപ്പിൾ സിഡെർ വിനെഗറും പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗറിന് പശുവിന്റെ പല്ലുകളെ വെളുപ്പിക്കാനുള്ള കഴിവുണ്ടെന്ന് സിച്ചുവാൻ യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി.

രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാക്കാം. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക.

മറ്റൊന്നാണ് നാരങ്ങ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ ചില പഴങ്ങളുടെ തൊലി (Fruit peels). വിറ്റാമിൻ സിയും ഡി-ലിമോണീൻ എന്നിവ സംയുക്തമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ പല്ലുകൾ സ്വാഭാവികമായും വെളുപ്പിക്കുന്നതിന് സഹായിക്കുന്നു.

പല്ലിലെ കറ നീക്കം ചെയ്യുന്നതിൽ 5 ശതമാനം ഡി-ലിമോണീൻ അടങ്ങിയ ടൂത്ത് പേസ്റ്റിന്റെ നല്ല ഫലം സൂചിപ്പിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ഡെന്റിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പഴങ്ങളുടെ തൊലി 10 മിനിറ്റ് പല്ലിൽ തേച്ച് പിടിപ്പിക്കുക. ശേഷം കഴുകുക.

പല്ലുകൾ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ബേക്കിങ് സോഡ (Baking soda). അൽപം ചെറുനാരങ്ങാനീരും ബേക്കിങ്ങ് സോഡയും ചേർത്ത് പല്ലിൽ തേയ്ക്കുക. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം. ഇതും മഞ്ഞപ്പല്ല് അകറ്റുന്നു.

Back to top button
error: