Month: May 2022
-
NEWS
യുഎഇയിൽ സൃഷ്ടിച്ചത് സ്വപ്നതുല്യമായ വികസനം..
സ്വന്തം രാജ്യത്തെ സ്ഥിരതയുള്ള വികസനപാതയിൽ എത്തിച്ചശേഷമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങിയതെന്ന് നിസംശയം പറയാം. പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യന്‍റെ ചുവടുകളെ പിന്തുടർന്ന് 2004 ലാണ് ഭരണാധികാരിയായി അദ്ദേഹം എത്തുന്നത്. ലോകത്തെ എല്ലാരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വരും തലമുറയ്ക്കും പ്രകൃതിയ്ക്കും ദോഷമില്ലാത്ത രീതിയിലായിരിക്കണം രാഷ്ട്രവികസനമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പ്രകൃതിവിഭശേഷി കുറഞ്ഞ ഒരിടത്തെ വികസനത്തിന്റെ മുൻനിരയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഈ വിശാലതകൊണ്ടാണെന്ന് നിസംശയം പറയാം. രണ്ട് ദശാബ്ദങ്ങൾ കൊണ്ട് യുഎഇയിൽ അദ്ദേഹം സൃഷ്ടിച്ച സ്വപ്നതുല്യമായ വികസനം ഏതൊരു ഭരണാധികാരിക്കും അനുകരിക്കാൻ ഉതകുന്ന ഒന്നുതന്നെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടപറയുന്പോൾ ഇന്ത്യയ്ക്കും നഷ്ടമാകുന്നത് പ്രിയപ്പെട്ട ഒരു സുഹൃത്തിനെ തന്നെയാണ്.
Read More » -
Kerala
ഗുണ്ടാ ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടിയുണ്ടാകും
സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പോലീസുകാരുണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഗുണ്ടകള്‍ക്ക് ചില പോലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി. ഗുണ്ടാബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വർഗീയ സംഘർഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടന്നുണ്ട്. ഇത്തരം ആൾക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
Read More » -
India
വിദേശത്തേക്കു പോകുന്നവർക്ക് ബൂസ്‌റ്റർ ഡോസിനുള്ള കാലാവധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രം
വിദേശത്തേക്കു പോകുന്നവർക്ക് കൊവിഡ് ബൂസ്‌റ്റർ ഡോസിനുള്ള കാലാവധിയിൽ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ. നിലവിൽ 9 മാസമാണ് കാലാവധി. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞാൽ കരുതൽ ഡോസെടുക്കാം. അതേസമയം, പുതിയ നിര്‍ദേശം അനുസരിച്ച് ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ മാർഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. അതിനായുള്ള സൗകര്യം കൊവിൻ പോർട്ടലിൽ ലഭ്യമാകുമെന്നും അറിയിച്ചു. രാജ്യാന്തര യാത്രക്കാര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലാവധിയിൽ ഇളവ്. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞെങ്കിലേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കഴിയൂ. വിദേശയാത്രക്ക് ഒരുങ്ങുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച്മൂന്ന് മാസം കഴിഞ്ഞാൽ കരുതൽ ഡോസെടുക്കാം. ഇതിനായി നിലവിലുള്ള മാർഗനിർദേശങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ…
Read More » -
Kerala
കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ വി തോമസ്
കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ വി തോമസ്. പ്രഗത്ഭരെല്ലാം വിട്ടുപോയി പാർട്ടി ശുഷ്‌ക്കമായെന്നും കോൺഗ്രസ് ഒരു അസ്തികൂടമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.എന്റെ ചിന്താഗതി വ്യത്യസ്തമാണ്. ഞാൻ വികസനത്തിനൊപ്പമാണ് നിന്നത്. ജനകീയ പ്രശ്‌നങ്ങൾക്കൊപ്പമാണ് നിന്നത്. പാലാരിവട്ടം പാലം ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങി ഗതാഗതയോഗ്യമാക്കിയത് പിണറായിയാണ്. വൈറ്റിലയിൽ കല്ലിട്ടപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം ഞാനുണ്ടായിരുന്നു. ആ കല്ലിട്ടതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. മേൽപ്പാലമുണ്ടാക്കി അത് പൂർത്തിയാക്കിയത് പിണറായിയുടെ കാലത്താണെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.ഇന്നലെ രാജസ്ഥാനിലെ ചിന്തൻ ശിബിർ വേദിയിലായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കെ.വി തോമസിനെ പുറത്താക്കുന്ന വിവരം പ്രഖ്യാപിച്ചത്.തൃക്കാക്കര എൽ.ഡി.എഫ് കൺവൻഷനിൽ കെ.വി തോമസ് പങ്കെടുത്ത് മണിക്കൂറുകൾക്കകമായിരുന്നു നടപടി. ഉദയ്പൂരിലെ ചിന്തൻ ശിബിർ വേദിക്ക് മുന്നിൽ നാടകീയമായിട്ടാണ് പുറത്താക്കൽ പ്രഖ്യാപനം കെ. സുധാകരൻ നടത്തിയത്.
Read More » -
NEWS
മോന്‍സണ്‍ കേസിൽ ഹാജരാകാൻ മോഹൻലാലിന് നോട്ടീസ്
കൊച്ചി: പുരാവസ്തുതട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകണം എന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.മോന്‍സണ്‍ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read More » -
NEWS
ബി.ജെ.പി ഡൽഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വീട് കയ്യേറ്റ ഭൂമിയിൽ ; പൊളിച്ചു മാറ്റിയില്ലെങ്കിൽ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തും:ആം ആദ്മി പാർട്ടിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : ബി.ജെ.പിയുടെ ഡല്‍ഹി അധ്യക്ഷനെതിരെ ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വീട് സ്ഥിതി ചെയ്യുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് എ.എ.പി നേതാവ് ദുര്‍ഗേഷ് പതക് ആരോപിച്ചു.കയ്യേറ്റം ഒഴിയാന്‍ നാളെ 11 മണി വരെ സമയം നല്‍കുന്നു. ഒഴിഞ്ഞില്ലെങ്കില്‍ ബുള്‍ഡോസറുമായി വരുമെന്ന് എ.എ.പി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ഡല്‍ഹിയില്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ നടത്തിയ ഒഴിപ്പിക്കലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചത്. ബി.ജെ.പി അധ്യക്ഷന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ സ്കൂളിന്‍റെ ഭൂമിയിലാണെന്നും എ.എ.പി ആരോപിച്ചു. വീടും ഓഫീസും കയ്യേറ്റ ഭൂമിയിലാണെന്ന് പരാതി നല്‍കിയിട്ടും കോര്‍പറേഷന്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ട് ഇനി തങ്ങള്‍ തന്നെ ബുള്‍ഡോസറുമായെത്തി വീട് പൊളിക്കുമെന്നാണ് എ.എ.പി നേതാവിന്‍റെ മുന്നറിയിപ്പ്.
Read More » -
NEWS
ചക്കയേക്കാൾ ഡിമാന്റ് ആഞ്ഞിലിച്ചക്കയ്ക്ക്; കിലോ 250 രൂപ
എറണാകുളം : ആർക്കും വേണ്ടാതെ മരത്തിൽ നിന്നും പഴുത്ത് പൊഴിഞ്ഞുകൊണ്ടിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് കിലോ ഇരുന്നൂറ് രൂപ! ഉത്തരേന്ത്യൻ തൊഴിലാളികളാണ് പ്രധാനമായും ഇതിന്റെ ആവശ്യക്കാർ. വിപണിയില്‍ വന്‍ ഡിമാന്റായതോടെ ആഞ്ഞിലിച്ചക്ക അന്വേഷിച്ച് നാട്ടിന് പുറങ്ങളിലേക്കും ആളെത്തിത്തുടങ്ങി.ചക്കക്കും മാങ്ങക്കുമൊപ്പം നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കകള്‍ വില്പനക്കെത്തി കഴിഞ്ഞു. കാക്ക കൊത്തി താഴെയിട്ടും ആര്‍ക്കും വേണ്ടാതെ വീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോള്‍ എന്തുവിലകൊടുത്തായാലും വാങ്ങാന്‍ ആളുണ്ട്. കീടനാശിനി സാന്നിധ്യമില്ലാത്തതും പോഷക സമൃദ്ധവുമായ ആഞ്ഞിലിച്ചക്കയ്ക്ക് നഗരങ്ങളിലാണ് ഡിമാന്റ് കൂടുതൽ.എറണാകുളം പള്ളിക്കരയിൽ ഒന്നിലേറെ വ്യാപാരികൾ ആഞ്ഞിലിച്ചക്ക മാത്രം വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കക്ക് കിലോഗ്രാമിന് 200 രൂപ മുതല്‍ 250 വരെയാണ് വില. മരത്തില്‍നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള കൂലിച്ചെലവാണ് വില വര്‍ധിക്കാന്‍ പ്രധാന കാരണമായി പറയുന്നത്.മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലിച്ചക്കക്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
Read More » -
NEWS
മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് നിർത്തിവെച്ച പ്രധാനമന്ത്രി മനുഷ്യന്റെ വിശപ്പിനെപ്പറ്റി എന്തേ മിണ്ടുന്നില്ല: ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് നിർത്തിവെച്ച പ്രധാനമന്ത്രി മോദിയുടെ മനസ്സലിവിനെ കുറിച്ച് അമിത് ഷാ എഴുതിയിട്ടുണ്ട്. ഇന്ന് വിലക്കയറ്റം അതിന്റെ പാരമ്യത്തിലാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിശപ്പ് മാറ്റാൻ ഒരു സുപ്രധാന യോഗമെങ്കിലും പ്രധാനമന്ത്രി ചേരും എന്ന് നമുക്ക് ആഗ്രഹിക്കാം.തൊട്ടതിനും പിടിച്ചതിനുമെല്ലാം തീ വിലയാണ്. ‘മനുഷ്യന്റെ വിശപ്പ്’- അതായിരിക്കണം ഭരണാധികാരികളുടെ പ്രാഥമിക പരിഗണനയും ആശങ്കയും. വിലക്കയറ്റം രൂക്ഷമാണ് എന്ന് കേന്ദ്രസർക്കാർ സമ്മതിക്കുന്നുമുണ്ട്. പക്ഷെ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനുള്ള ന്യായീകരണങ്ങൾ ആണ് അസഹനീയം. വിലക്കയറ്റം സാധാരണക്കാരനെ അധികം ബാധിക്കില്ലെന്നതാണ് കേന്ദ്രത്തിന്റെ പുതിയ കണ്ടെത്തൽ. ഇന്ത്യൻ രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്.ഇവയെക്കുറിച്ചെല്ലാം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പണ്ട് പറഞ്ഞതും ഇപ്പോൾ ചെയ്യുന്നതും തമ്മിലുള്ള അന്തരമാണ് നമ്മളെ അന്താളിപ്പിക്കുന്നത്.
Read More » -
NEWS
ചേര്‍ത്തല എസ്‌എച്ച് കോളജിന്റെ അംഗീകാരം നഴ്‌സിങ്ങ് കൗണ്‍സില്‍ റദ്ദാക്കി
ആലപ്പുഴ: ചേര്‍ത്തല എസ്‌എച്ച് കോളജിന്റെ അംഗീകാരം നഴ്‌സിങ്ങ് കൗണ്‍സില്‍ താത്കാലികമായി റദ്ദാക്കി.വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഗുരുതര പരാതികള്‍ പരിഗണിച്ചാണ് നഴ്‌സിങ്ങ് കൗണ്‍സിലിന്റെ തീരുമാനം.വൈസ് പ്രിന്‍സിപ്പലിന്റെ നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍ റദ്ദുചെയ്യാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അടിയന്തരയോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.ഇതോടെ അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ വിദ്യാര്‍ഥികളെ നഴ്‌സിങ്ങിന് ചേര്‍ക്കാന്‍ കഴിയില്ല. നിലവിലുള്ള വിദ്യാര്‍ഥികളുടെ പഠനത്തെ അഫിലിയേഷന്‍ റദ്ദാക്കിയത് ബാധിക്കില്ലെന്നും കൗണ്‍സില്‍ അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രീത മേരിയ്‌ക്കെതിരെയും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. സ്വകാര്യ നഴ്‌സിങ്ങ് കോളജില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിക്കാനും നഴ്‌സിങ്ങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ചേര്‍ത്തല എസ്‌എച്ച് നഴ്‌സിങ്ങ് കോളജിലെ വൈസ് പ്രിന്‍സിപ്പാള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ…
Read More » -
NEWS
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു
അബുദാബി :രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മകനും യു.എ.ഇ പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍(74) അന്തരിച്ചു.ശൈഖ് സായിദിന്റെ മരണത്തെ തുടര്‍ന്നാണ് 2004-ൽ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.ഇന്ന് ഉച്ചയോടെയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.
Read More »