NEWS

ചക്കയേക്കാൾ ഡിമാന്റ് ആ​ഞ്ഞി​ലി​ച്ച​ക്ക​യ്ക്ക്; കിലോ 250 രൂപ

എറണാകുളം : ആർക്കും വേണ്ടാതെ മരത്തിൽ നിന്നും പഴുത്ത് പൊഴിഞ്ഞുകൊണ്ടിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് കിലോ ഇരുന്നൂറ് രൂപ! ഉത്തരേന്ത്യൻ തൊഴിലാളികളാണ് പ്രധാനമായും ഇതിന്റെ ആവശ്യക്കാർ.

​ വി​പ​ണി​യി​ല്‍ വ​ന്‍ ഡി​മാ​ന്റാ​യ​തോ​ടെ ആ​ഞ്ഞി​ലി​ച്ച​ക്ക അ​ന്വേ​ഷി​ച്ച്‌ നാ​ട്ടി​ന്‍ പു​റ​ങ്ങ​ളി​ലേ​ക്കും ആ​ളെ​ത്തി​ത്തു​ട​ങ്ങി.ച​ക്ക​ക്കും മാ​ങ്ങ​ക്കു​മൊ​പ്പം നാ​ട്ടി​ലെ​യും ന​ഗ​ര​ത്തി​ലെ​യും വ​ഴി​യോ​ര​ങ്ങ​ളി​ലും സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ലും ആ​ഞ്ഞി​ലി​ച്ച​ക്ക​ക​ള്‍ വി​ല്പ​ന​ക്കെ​ത്തി ക​ഴി​ഞ്ഞു. കാ​ക്ക കൊ​ത്തി താ​ഴെ​യി​ട്ടും ആ​ര്‍ക്കും വേ​ണ്ടാ​തെ വീ​ണും ചീ​ഞ്ഞു​പോ​യി​രു​ന്ന ആ​ഞ്ഞി​ലി​ച്ച​ക്ക ഇ​പ്പോ​ള്‍ എ​ന്തു​വി​ല​കൊ​ടു​ത്താ​യാ​ലും വാ​ങ്ങാ​ന്‍ ആ​ളു​ണ്ട്.

 

Signature-ad

 

കീ​ട​നാ​ശി​നി സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​തും പോ​ഷ​ക സ​മൃ​ദ്ധ​വുമാ​യ ആ​ഞ്ഞി​ലി​ച്ച​ക്കയ്ക്ക് നഗരങ്ങളിലാണ് ഡിമാന്റ് കൂടുതൽ.എറണാകുളം പള്ളിക്കരയിൽ ഒന്നിലേറെ വ്യാപാരികൾ ആഞ്ഞിലിച്ചക്ക മാത്രം വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.ന​ല്ല വ​ലു​പ്പ​വും മ​ധു​ര​വു​മു​ള്ള ആ​ഞ്ഞി​ലി​ച്ച​ക്ക​ക്ക്​ കി​ലോ​ഗ്രാ​മി​ന് 200 രൂ​പ മു​ത​ല്‍ 250 വ​രെ​യാ​ണ്​ വി​ല. മ​ര​ത്തി​ല്‍നി​ന്ന് ച​ക്ക പ​റി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള കൂ​ലി​ച്ചെ​ല​വാ​ണ് വി​ല വ​ര്‍​ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും ആ​ഞ്ഞി​ലി​ച്ച​ക്ക​ക്കു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

Back to top button
error: