Month: May 2022
-
Crime
ബെംഗ്ലൂരു ആസിഡ് ആക്രമണം; പ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് സന്യാസിവേഷത്തില്‍
ചെന്നൈ: ബെംഗ്ലൂരുവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് നാഗേഷ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ നിന്നാണ് നാഗേഷ് പിടിയിലായത്. സംസംഭവം നടന്ന് 16 ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുകയായിരുന്നു നാഗേഷ്. കഴിഞ്ഞ മാസമാണ് യുവതിക്ക് നേരെ നാഗേഷ് ആസിഡ് ആക്രമണം നടത്തിയത്. യുവതി ഓഫിസിലേക്ക് കോണിപ്പടി കയറവേ നാഗേഷ് കുപ്പിയിൽ കരുതിയ ആസിഡ് മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവതിയെ തള്ളി താഴെയിട്ട് ശരീരത്തിലേക്കും യുവാവ് ആസിഡ് ഒഴിച്ചു. പ്രണയം നിരസിച്ചതിനായിരുന്നു 24 കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. മുൻ സഹപ്രവർത്തകൻ കൂടിയായാണ് നാഗേഷ്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ യുവതിയും നാഗേഷും ഒരു ഗാർമെന്‍റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് യുവതി ജോലി മാറിയതിന് ശേഷം നാഗേഷ് ഓഫീസിലെത്തി ശല്യം ചെയ്തിരുന്നു. സംഭവശേഷം ഒളിവില്‍ പോയ നാഗേഷിനായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » -
Kerala
തക്കാളിപ്പനിക്കെതിരെ ജാഗ്രത; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്
പാലക്കാട്: കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന അതിർത്തിയായ വാളയാറിൽ തമിഴ്നാട് പരിശോധന തുടങ്ങി. കേരളത്തിൽ നിന്ന് കുട്ടികളുമായി അതിർത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ആരോഗ്യവകുപ്പിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിളുടെ ശരീശ ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസിന്‍റെ മറ്റ് ലക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്. കൈവെള്ളയിലും കാലടിയിലും വായിനകത്തും കൈകാൽ മുട്ടുകളുടെ ഭാഗത്തും ചൊറിച്ചിൽ, ചുവന്ന കുരുക്കളും തുടിപ്പും എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. മഴക്കാലമാണ് രോഗത്തിന്‍റെ തുടക്കകാലം. നേരിട്ടുള്ള സമ്പർക്കം വഴി രോഗം പകരും. പാലക്കാട് നിലവിൽ ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരെയാണ് പരിശോധനയ്ക്ക് തമിഴ്നാട് നിയോഗിച്ചിട്ടുള്ളത്.
Read More » -
India
ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു, 70 പേരെ രക്ഷപ്പെടുത്തി
ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 27 പേര്‍ വെന്ത് മരിച്ചു. ഡല്‍ഹി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 70 പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നി ശമന വിഭാഗം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വൈകിട്ട് 4.45 ഓടെയാണ് കടയില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഗ്നിശമന സേനയുടെ മുപ്പതിലധികം യൂണിറ്റുകൾ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ആംബുലൻസ് സൗകര്യവും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദുഖം രേഖപ്പെടുത്തി.
Read More » -
Kerala
20,000 കോടി ചോദിച്ചു, 5000 കോടി കിട്ടി, താത്കാലികാശ്വാസം
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും, ദൈനംദിന ആവശ്യങ്ങളും മുടങ്ങുന്നതുൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രധനകാര്യമന്ത്രാലയം സംസ്ഥാനത്തിന് അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. പൊതുവിപണിയിൽനിന്ന് കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനമന്ത്രാലയം വഴിയുള്ള കത്തിടപാടുകൾ തുടരാൻ…
Read More » -
Kerala
20,000 കോടി ചോദിച്ചു, 5000 കോടി കിട്ടി, താത്കാലികാശ്വാസം
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റ് ദൈനംദിന ആവശ്യങ്ങളും മുടങ്ങുന്നതുൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രധനകാര്യമന്ത്രാലയം സംസ്ഥാനത്തിന് അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. പൊതുവിപണിയിൽനിന്ന് കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കിഫ്ബി, പൊതുമേഖല…
Read More » -
Kerala
അഭിഭാഷകൻ്റെ ആത്മഹത്യ, വയനാട്ടിൽ ജനരോഷം ഇരമ്പുന്നു. ആത്മഹത്യയിൽ പങ്കില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്
പുൽപ്പള്ളി: കല്‍പ്പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന വയനാട് സുൽത്താൻ ബത്തേരി ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ അഡ്വ.ടോമിയുടെ(56) മരണത്തിൽ ജനരോഷം ഇരമ്പുന്നു. വീട്ടിലെ സ്വീകരണമുറിയിൽ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ പുഷ്പയെ പിതൃവീട്ടിലേക്ക് അയച്ച ശേഷം ടോമി സ്വന്തം വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ടോമിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖയിൽ ഭവന വായ്പ കുടിശിഖ 16 ലക്ഷം രൂപയുണ്ടായിരുന്നു. ബാധ്യത തീര്‍ത്തില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മൂന്നു ലക്ഷം രൂപ ബാങ്കില്‍ അടച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും അറിയിച്ചു. എങ്കിലും കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാങ്കിൻ്റെ ഈ പിടിവാശിയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. മാനസികമായി തകര്‍ന്നതാണ് ടോമി ജീവനൊടുക്കാന്‍ കാരണമായത്. ടോമിയുടെ രണ്ടു പെണ്‍മക്കളില്‍…
Read More » -
Crime
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ അക്രമം യുവാവിനും അമ്മയ്ക്കും എതിരേ കേസ്
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാനും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനും അമ്മയ്ക്കും എതിരേ ഇലവുംതിട്ട പോലീസ് കേസെടുത്തു. ഇലവുംതിട്ട, നെടിയകാല, രവി നിവാസിൽ അശോകൻ രവീന്ദ്രൻ (33), മാതാവ് മീനാക്ഷി (75) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇലവുംതിട്ട, മുടവനാൽ വീട്ടിൽ ആര്യ രമേശാണ് പരാതിക്കാരി. ബുധനാഴ്ച പുലർച്ചെ 7.30-നാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ആര്യ തന്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയിൽ അയൽവാസിയായ അശോകൻ, മീനാക്ഷി എന്നിവർ കരിങ്കല്ലുകൾ വച്ച് തടസപ്പെടുത്തിയ വിവരം അറിഞ്ഞ് കല്ലുകൾ നീക്കം ചെയ്യാൻ എത്തിയതായിരുന്നു. ഇതുകണ്ട പ്രതികൾ പരാതിക്കാരിയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിക്കുകയും തുടർന്ന് കൂട്ടിൽ കിടന്ന രണ്ട് പട്ടികളെ അഴിച്ചു കൊണ്ടുവന്നു കടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിക്കാരിയെ ആക്രമിക്കാനായി കടന്നു പിടിച്ച ഒന്നാം പ്രതി പരാതിക്കാരിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയിൽ പറയുന്നു.…
Read More » -
India
യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണവുമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധിപ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണെന്നും മോദി അനുസ്മരിച്ചു. യുഎഇപ്രസിഡന്റിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി കൂട്ടിച്ചേർത്തു.
Read More » -
LIFE
ഇന്ദ്രൻസ് ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി
വി എം ആർ ഫിലിംസിൻ്റെ ബാനറിൽ കെ ജി ഷൈജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി. സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ട്രാവൽ മൂവി ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കായ്പോള’. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോലഞ്ചേരിയിൽ ആയിരുന്നു ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പാചക വിദഗ്ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്ലോഗെർ ആയ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ സജൽ, അഞ്ചുകൃഷ്ണ അശോക്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്. ഇതു വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന്…
Read More » -
LIFE
നിരഞ്ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’; ഫസ്റ്റ് ലുക്ക് പുറത്തിറക്കി ആസിഫും ഉണ്ണി മുകുന്ദനും
നിരഞ്ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വിവാഹ ആവാഹനം”. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായരായ അരുൺ ഗോപി, ജൂഡ് ൻ്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് പുറത്തിറക്കി. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യാഥാർത്യ സംഭവങ്ങളുടെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ്…
Read More »