അബുദാബി :രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ മകനും യു.എ.ഇ പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്(74) അന്തരിച്ചു.ശൈഖ് സായിദിന്റെ മരണത്തെ തുടര്‍ന്നാണ് 2004-ൽ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.ഇന്ന് ഉച്ചയോടെയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.