IndiaNEWS

വിദേശത്തേക്കു പോകുന്നവർക്ക് ബൂസ്‌റ്റർ ഡോസിനുള്ള കാലാവധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രം

 

വിദേശത്തേക്കു പോകുന്നവർക്ക് കൊവിഡ് ബൂസ്‌റ്റർ ഡോസിനുള്ള കാലാവധിയിൽ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ. നിലവിൽ 9 മാസമാണ് കാലാവധി. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞാൽ കരുതൽ ഡോസെടുക്കാം. അതേസമയം, പുതിയ നിര്‍ദേശം അനുസരിച്ച് ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ മാർഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. അതിനായുള്ള സൗകര്യം കൊവിൻ പോർട്ടലിൽ ലഭ്യമാകുമെന്നും അറിയിച്ചു.

 

രാജ്യാന്തര യാത്രക്കാര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലാവധിയിൽ ഇളവ്. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞെങ്കിലേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കഴിയൂ. വിദേശയാത്രക്ക് ഒരുങ്ങുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച്മൂന്ന് മാസം കഴിഞ്ഞാൽ കരുതൽ ഡോസെടുക്കാം. ഇതിനായി നിലവിലുള്ള മാർഗനിർദേശങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി.

 

നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ ശുപാർശയിലാണ് മുൻകരുതൽ ഡോസിന്റെ ചട്ടം ലഘൂകരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ, മറ്റു പൗരൻമാരുടെ കാര്യത്തിൽ ഒമ്പതു മാസത്തെ കാത്തിരിപ്പ് കാലാവധിയിൽ ഇളവ് ഇല്ല

Back to top button
error: