ന്യൂഡൽഹി: മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് നിർത്തിവെച്ച പ്രധാനമന്ത്രി മോദിയുടെ മനസ്സലിവിനെ കുറിച്ച് അമിത് ഷാ എഴുതിയിട്ടുണ്ട്.
ഇന്ന് വിലക്കയറ്റം അതിന്റെ പാരമ്യത്തിലാണ്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിശപ്പ് മാറ്റാൻ ഒരു സുപ്രധാന യോഗമെങ്കിലും പ്രധാനമന്ത്രി ചേരും എന്ന് നമുക്ക് ആഗ്രഹിക്കാം.തൊട്ടതിനും പിടിച്ചതിനുമെല്ലാം തീ വിലയാണ്. ‘മനുഷ്യന്റെ വിശപ്പ്’- അതായിരിക്കണം ഭരണാധികാരികളുടെ
പ്രാഥമിക പരിഗണനയും ആശങ്കയും.
വിലക്കയറ്റം രൂക്ഷമാണ് എന്ന് കേന്ദ്രസർക്കാർ സമ്മതിക്കുന്നുമുണ്ട്.
പക്ഷെ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനുള്ള ന്യായീകരണങ്ങൾ ആണ് അസഹനീയം.
വിലക്കയറ്റം സാധാരണക്കാരനെ അധികം ബാധിക്കില്ലെന്നതാണ് കേന്ദ്രത്തിന്റെ പുതിയ കണ്ടെത്തൽ.
ഇന്ത്യൻ രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്.ഇവയെക്കുറിച്ചെല്ലാം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പണ്ട് പറഞ്ഞതും ഇപ്പോൾ ചെയ്യുന്നതും തമ്മിലുള്ള അന്തരമാണ് നമ്മളെ അന്താളിപ്പിക്കുന്നത്.