KeralaLIFEMovieNEWS

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ വീ​ണ്ടും വി​വാ​ദം

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ വീ​ണ്ടും വി​വാ​ദം. ത​ന്‍റെ സി​നി​മ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ര്‍​ണ​യ സ​മി​തി പൂ​ഴ്ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​നൻ ആ​രോ​പി​ച്ചു‍. ധ​ബാ​രി​ക്കു​രു​വി എ​ന്ന ത​ന്‍റെ സി​നി​മ പൂ​ഴ്ത്താ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Signature-ad

ആ​ദ്യ റൗ​ണ്ടി​ല്‍ ധ​ബാ​രി​ക്കു​രു​വി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഒ​രു ജൂ​റി അം​ഗം ത​ന്നെ പ​റ​ഞ്ഞു. അ​ത് അ​ന്തി​മ റൗ​ണ്ടി​ലെ​ത്തി​ല്ല, ഇ​തി​നി​ട​യി​ല്‍ ഇ​ട​പെ​ട​ലു​ണ്ടാ​യി​യെ​ന്നും പ്രി​യ​ന​ന്ദ​നൻ ആ​രോ​പി​ച്ചു.

 

ധ​ബാ​രി​ക്കു​രു​വി ആ​ദി​വാ​സി​ക​ളെ കു​റി​ച്ചു​ള്ള സി​നി​മ​യാ​യി​രു​ന്നു. സി​നി​മ മാ​റ്റി​വ​ച്ച​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹോം ​സി​നി​മ അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ ത​ഴ​യ​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സി​നി​മ എ​ന്താ​ണെ​ന്നാ​ണ് നോ​ക്കേ​ണ്ട​ത്. മു​ത​ലി​റ​ക്കു​ന്ന​വ​രെ നോ​ക്കി​യ​ല്ല സി​നി​മ​യെ വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു.

Back to top button
error: