NEWS

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതുതായി ആരംഭിച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും അറുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 58 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.50 രൂപയാണ് ടിക്കറ്റ് വില.

1കോടി രൂപയാണ് ഒന്നാം സമ്മാനം.10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.5000,2000,1000,500,100 ഉൾപ്പടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.ഞായറാഴ്ച മാത്രമാണ് ഇത്.

 

 

അതേസമയം, കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാ​ഗ്യക്കുറിയായ ഭാ​ഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.

Back to top button
error: