Month: April 2022
-
NEWS
തൃശ്ശൂർ പട്ടണത്തിൽ എത്ര മഴ പെയ്താലും വെള്ളം പൊങ്ങാത്തതിന് കാരണം ഒരു സ്ത്രീയാണ്; അറിയാമോ ആരാണെന്ന്?
തൃശ്ശൂർ പട്ടണത്തിൽ ഒരിക്കലും വെള്ളം പൊങ്ങാത്തതിന് കാരണം ഒരു സ്ത്രീയാണ്.പേര്: പാറുക്കുട്ടി നേത്യാരമ്മ.തൃശ്ശൂരിലെ പ്രശസ്തമായ വടക്കേ കുറുപ്പത്ത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണ് പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരികുടുംബത്തിലെ അംഗമായിരുന്നു നേത്യാരമ്മയുടെ പിതാവ്.1888 ൽ പതിനാല് വയസുള്ളപ്പോൾ കൊച്ചി രാജകുടുംബത്തിലെ രാമവർമയുടെ ധർമപത്നിയായി. രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പാറുക്കുട്ടി നേത്യാരമ്മയാരുന്നു നോക്കി നടത്തിയിരുന്നത്.രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷ വൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യ ഭരണത്തിന്റെ പ്രധാന പങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെ ആയിരുന്നു. പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജ്യത്തു നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്.ഇന്ന് കാണുന്ന തൃശൂർ പട്ടണത്തിന്റെ വാസ്തുവിദ്യക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയാണ്. പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിൽ ആണ് തൃശൂർ നഗരം രൂപകൽപന ചെയ്തിരിക്കുന്നത്.70 ഏക്കർ ചുറ്റുമുള്ള റൗണ്ട് കോൺക്രീറ്റ് ചെയ്യാൻ നേത്യാരമ്മ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്പിച്ചു. ഒരു പ്രത്യേക വ്യവസ്ഥയിൽ…
Read More » -
NEWS
ഇംഗ്ലീഷിലെ ” ഗുഡ് ഫ്രൈഡേ ” മലയാളത്തിൽ എങ്ങനെ “ദു:ഖവെള്ളി ” ആയി ?
കാല്‍വരിക്കുന്നിനു മുകളില്‍ കുരിശില്‍ തറക്കപ്പെട്ട് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഖവെളളി ആചരിക്കുന്നത്. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് വിശ്വാസികള്‍ ദുഃഖ വെള്ളി ദിവസം കുരിശിന്റെ വഴി നടത്തി വരുന്നു.യേശുവിന്റെ 12 അനുയായികളിലൊരാളായ യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു, അങ്ങനെ അദ്ദേഹത്തിന് മതപുരോഹിതന്മാര്‍ കുരിശുമരണം വിധിച്ചു. അക്കാലത്ത് നിലനിന്നിരുന്ന ഏറ്റവും മോശമായ വധശിക്ഷാ രീതിയായിരുന്നു കുരിശുമരണം. പീലാത്തോസിന്റെ ഭവനം മുതല്‍ കുരിശില്‍ തറയ്ക്കാന്‍ നിശ്ചയിച്ചിരുന്ന ഗാഗുല്‍ത്താമല വരെ മരക്കുരിശും വഹിച്ച് തലയില്‍ മുള്‍ക്കിരീടവും ചൂടി, വഴിയില്‍ ചാട്ടവാറടിയും , പരിഹാസവും ഏറ്റുവാങ്ങിയായിരുന്നു യേശുദേവന്റെ യാത്ര. ഭാരവും വഹിച്ചുള്ള യാത്രയില്‍ ക്ഷീണിതനായ യേശു മൂന്നു തവണ വഴിയില്‍ വീഴുന്നുമുണ്ട്. എന്നാല്‍ വീണ്ടും ശക്തി സംഭരിച്ച് കുരിശേന്തുന്നു. യാത്രാമദ്ധ്യേ തന്റെ മാതാവായ മറിയത്തെയും യേശു കാണുന്നുണ്ട്. ഒടുവില്‍ മൂന്ന് ആണിയില്‍ തറച്ച് ദൈവപുത്രനെ ക്രൂശിലേറ്റി. അദ്ദേഹത്തിന്റെ ഇരു ഭാഗങ്ങളിലുമായി ഓരോ കള്ളന്‍മാരെയും കുരിശിലേറ്റിയിരുന്നു.136…
Read More » -
Crime
നടിയെ ആക്രമിച്ച കേസില്‍ അനൂപും സുരാജും ചോദ്യം ചെയ്യലിന് സന്നദ്ധതയറിയിച്ചു
നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധതയറിയിച്ച് അനൂപും സുരാജും ഏത് ദിവസവും ഹാജരാകാന്‍ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും. കാവ്യാമാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം കോടതിയെ അറിയിക്കും. ഒപ്പം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും വിചാരണക്കോടതി മറ്റന്നാള്‍ പരിഗണിക്കും. ഇപ്പോഴും അന്വേഷണ സംഘത്തിന് എല്ലാവരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത.
Read More » -
NEWS
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് ഒരു തവണ പമ്പിലെത്തുമ്പോൾ 1000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി. മുച്ചക്ര വാഹനങ്ങൾക്ക് 1500 രൂപയ്ക്കും കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് 5000 രൂപയ്ക്കുള്ള ഇന്ധനം വീതവും നിറയ്ക്കാം. ലോറി, ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് റേഷൻ ഇല്ല. അതേസമയം, ഇന്ധന റേഷൻ നടപ്പാക്കിയതോടെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് രാജ്യത്ത് കാണുന്നത്. ഇത് ആളുകൾ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നുണ്ട്. ശ്രീലങ്കൻ രൂപയുടെ മൂല്യം അനുദിനം ഇടിയുന്നതിനാൽ പ്രതിദിനം 12 മണിക്കൂറാണ് ശ്രീലങ്കയിലെ പവർ കട്ട്.
Read More » -
NEWS
സന്തോഷ് ട്രോഫിക്ക് ഇന്ന് തുടക്കം; സന്തോഷ് ട്രോഫിയിൽ കേരളം ഇതുവരെ
1941 ഡിസംബർ 28-ന് കൽക്കത്തയിലാണ് സന്തോഷ് ട്രോഫിക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ ഓർമ്മയ്ക്കായാണ് ഇത് ആരംഭിച്ചത്.സന്തോഷ് ട്രോഫിയിൽ ഇതു വരെ ബംഗാൾ 32 തവണ വിജയികളായിട്ടുണ്ട്.കേരളം 6 തവണയും.1973,1992,1993,2001,2004,2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ വിജയം. കേരളവും കാൽപന്തും 1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്.കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ് പള്ളിയുടെ അടുത്തായിട്ടാണ് ക്ലബ് സ്ഥാപിച്ചത്.ആ ക്ലബ് പിന്നീട് യങ് മെൻസ് ഫുട്ബോൾ ക്ലബ് എന്ന് പേര് മാറ്റുകയും ചെയ്തു.1947-ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ഫുട്ബോൾ ക്ലബ്ബായ അറോറ ഫുട്ബോൾ ക്ലബ്ബും തൃശ്ശൂരിൽ നിന്ന് തന്നെയാണ്.പിന്നെയുമുണ്ട്… പ്രീമിയർ ടയർ ഫുട്ബോൾ ക്ലബ് കളമശ്ശേരി, അലിന്ദ് ഫുട്ബോൾ ക്ലബ് കുണ്ടറ, കെഎസ്‌ആർടിസി ഫുട്ബോൾ ക്ലബ്, എജി ഓഫീസ് ഫുട്ബോൾ ക്ലബ്, യംഗ് ചലഞ്ചേഴ്സ് ഫുട്ബോൾ ക്ലബ്, ടൈറ്റാനിയം ഫുട്ബോൾ ക്ലബ്,…
Read More » -
Kerala
സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരുന്നു എങ്കിലും പിന്‍വലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലില്‍ പോകാം എന്നും പറഞ്ഞിരുന്നു. എന്നാൽ 19 മുതല്‍ കനത്ത മഴ പ്രതീക്ഷിക്കാം. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 10 മണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു.
Read More » -
India
ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു: സ്കൂളുകള്‍ക്ക് നിര്‍ദേശം
ഡൽഹിയിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി സർക്കാർ. <span;>വിദ്യാർഥികളുടെയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാറിന്റെ ലക്ഷ്യം.മുൻ കരുതലുകളെടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയ ഡെൽഹി ഡയറക്ടട്രേറ്റ് ഓഫ് എജ്യൂക്കേഷൻ വിദ്യാർഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി. സ്‌കൂളുകൾ അടച്ചിടുന്നത് അവസാനത്തെ മാർഗമാണെന്നും വിദ്യാർഥികളുടെ പഠനം വീണ്ടും തടസപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിസോദിയ പറഞ്ഞു.ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആവശ്യമെങ്കിൽ ഭാഗികമായി സ്‌കൂളുകൾ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടേം -1, ടേം-2 പരീക്ഷാ സിസ്റ്റം തന്നെ തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സിലബസ് പൂർത്തിയാക്കാൻ വേനലവധിക്കാലത്ത് ക്ലാസുകൾ ക്രമീകരിക്കുമെന്നും സിസോദിയ കൂട്ടിച്ചേർത്തു. കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാൻ സ്‌കൂൾ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. രോഗവ്യാപന തോത് അനുസരിച്ച് ഭാഗികമായോ മൊത്തമായോ സ്‌കൂൾ അടച്ചിടണമെന്നും നിർദേശമുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി.) പാലിക്കണമെന്നാണ് നിർദേശം. സ്ഥാപനത്തിൽ ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ…
Read More » -
Kerala
എലപ്പുളളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ
എലപ്പുളളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ. നടന്നത് മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അരുംകൊലയാണ്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ എഫ്ഐആറിൽ ആരേയും പ്രതി ചേർത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്‍റെ പിതാവ് അബൂബക്കറിന്‍റെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. 5 മാസം മുമ്പ് പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയാണോ ഈ സംഭവം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
Read More » -
India
പാക്കിസ്ഥാൻ ഗാനം കേട്ടു :രണ്ട് കുട്ടികൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ
പാക്കിസ്ഥാൻ ഗാനം കേട്ടതിന് രണ്ട് കുട്ടികളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. പതിനാറും പതിനേഴും വയസ് പ്രായമുള്ള ആൺകുട്ടികൾക്കെതിരെയാണ് കേസ്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പാക് ബാലതാരം ആയത് ആരിഫിന്റെ “പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു.
Read More » -
NEWS
ദാദര്‍- പുതുച്ചേരി എക്‌സ്പ്രസ്സിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി
മുംബൈ:ദാദര്‍- പുതുച്ചേരി എക്‌സ്പ്രസ്സിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി.ഇന്നലെ രാത്രി മുംബൈയിലെ മാട്ടുംഗ സ്റ്റേഷനിലായിരുന്നു സംഭവം. ദാദര്‍ ടെര്‍മിനസില്‍ നിന്ന് ട്രെയിന്‍ പുതുച്ചേരിയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Read More »