KeralaNEWS

എലപ്പുളളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാ​ഗ്യമെന്ന് എഫ്ഐആർ

എലപ്പുളളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാ​ഗ്യമെന്ന് എഫ്ഐആർ. നടന്നത് മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അരുംകൊലയാണ്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ എഫ്ഐആറിൽ ആരേയും പ്രതി ചേർത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്‍റെ പിതാവ് അബൂബക്കറിന്‍റെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.

 

Signature-ad

കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. 5 മാസം മുമ്പ് പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയാണോ ഈ സംഭവം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

 

Back to top button
error: