Month: April 2022

  • Crime

    ‘കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ’; സുബൈർ വധത്തിൽ നിർണായക വെളിപ്പെടുത്തൽ

    പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാർ ഉപേക്ഷിച്ച നിലയിൽ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നൽകിയ അലിയാർ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. ഇത് ഉപയോ​ഗിക്കുന്നത് അലിയാർ ആണ്. അമ്പലത്തിൽ പോകാനാണ് എന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.30ന് കാർ രമേശ് കൊണ്ടുപോയത്. സംഭവം നടന്ന ശേഷം രമേശിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാർ പറഞ്ഞു. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാർ കണ്ടത്.…

    Read More »
  • NEWS

    ഭര്‍ത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി 

    ന്യൂഡല്‍ഹി: ഭര്‍ത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.സംഭവത്തില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് സ്വദേശിനി അഞ്ജലി ദേവിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.  രാവിലെ ഭര്‍ത്താവും യുവതിയും തമ്മില്‍ വഴക്കിട്ടിരുന്നു.ഭര്‍ത്താവ് ജോലിക്കു പോയതിനു പിന്നാലെ ഉച്ചയോടെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

    Read More »
  • Crime

    നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നതായി പരാതി, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി

    കൊച്ചി: നടിയെ അക്രമിച്ച കേസിൽ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും. 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു  മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി. നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യ മാധവന്‍റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത…

    Read More »
  • NEWS

    ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും എന്ത് ചെയ്യണം ?

    ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും പ്രവര്‍ത്തനരഹിതമാക്കേണ്ടത് അയാളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്.അതിന് നിയമങ്ങളുണ്ട്.മരിച്ചയാളുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സറന്‍ഡര്‍ ചെയ്യാനോ നിര്‍ജീവമാക്കാനോ കഴിയില്ല.എന്നാല്‍ ബന്ധപ്പെട്ട വ്യക്തിയുടെ മരണശേഷം മരണ സർട്ടിഫിക്കറ്റുമായി ഇതിനെ ലിങ്ക് ചെയ്യാം.അത്തരമൊരു സാഹചര്യത്തില്‍, മരിച്ചയാളുടെ ആധാറോ പാന്‍ കാര്‍ഡോ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയും   ഇതും ശ്രദ്ധിക്കണം 1.മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഉടനടി തിരികെ നല്‍കുന്നതിന് പകരം, അതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളും ആദ്യം പൂര്‍ത്തിയാക്കണം.അതിനുശേഷം മാത്രമേ പാന്‍ കാര്‍ഡ് അടയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കാവൂ 2.ആധാര്‍ ആപ്പില്‍ നിന്നോ യുഐഡിഎഐ ഔദ്യോഗിക സൈറ്റില്‍ നിന്നോ മരിച്ച വ്യക്തിയുടെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുക. യുഐഡിഎഐയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പ് വരുത്തുക. 3. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം, ഒടിപി അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടെന്ന് അവകാശപ്പെടുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. 4.. ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും…

    Read More »
  • Business

    ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ

    ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ (എഫ്ആര്‍എല്‍) പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചു. എഫ്ആര്‍എല്ലിന്റെ ആസ്തികള്‍ക്ക് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്യൂച്ചര്‍ റീട്ടെയിലിന് (എഫ്ആര്‍എല്‍) പണം കടം നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ ലീഡ് ബാങ്കറാണ് ബാങ്ക് ഓഫ് ഇന്ത്യ. വിജയ് കുമാര്‍ വി അയ്യരെ കമ്പനിയുടെ ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചിട്ടുണ്ടെന്നും, കമ്പനി നിയമോപദേശം സ്വീകരിക്കുന്ന പ്രക്രിയയിലാണെന്നും ഫ്യൂച്ചര്‍ റീട്ടെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഫ്യൂച്ചര്‍ ഗ്രൂപ്പ് പണമടയ്ക്കല്‍ ബാധ്യതകളുണ്ടെന്ന് സമ്മതിക്കുന്ന വിശദീകരണം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇന്ത്യ എന്‍സിഎല്‍ടിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയിലുണ്ട്.

    Read More »
  • Business

    ടെക്സ്റ്റൈല്‍സ് പിഎല്‍ഐ പദ്ധതി: 19,000 കോടി രൂപയുടെ നിക്ഷേപ അപേക്ഷകള്‍ അംഗീകരിച്ച് സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ടെക്സ്റ്റൈല്‍സ് മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ 19,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയുമായി 61 കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍. ജിന്നി ഫിലമെന്റ്‌സ്, കിംബര്‍ലി ക്ലാര്‍ക്ക് ഇന്ത്യ, അരവിന്ദ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 61 കമ്പനികളുടെ അപേക്ഷകള്‍ അംഗീകരിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ടെക്സ്‌റ്റൈല്‍ മേഖലയിലെ പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 67 അപേക്ഷകളാണ് ലഭിച്ചതെന്ന് ടെക്സ്‌റ്റൈല്‍ സെക്രട്ടറി യു പി സിംഗ് പറഞ്ഞു. അംഗീകാരം ലഭിച്ച 61 അപേക്ഷകളില്‍ 19,077 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 1,84,917 കോടി രൂപയുടെ വിറ്റുവരവും, 2,40,134 പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎംഎഫ് അപ്പാരല്‍, എംഎംഎഫ് ഫാബ്രിക്സ് തുടങ്ങിയവയുടെ ടെക്സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സിന്റെ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അഞ്ചു വര്‍ഷകാലയളവില്‍ 10,683 കോടി രൂപയുടെ അംഗീകൃത സാമ്പത്തിക പരിധിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ് പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അറുപത്തിയേഴ് അപേക്ഷകളില്‍…

    Read More »
  • Kerala

    തൃക്കാക്കരയിൽ കോൺഗ്രസിന് ഉമ തന്നെ

      തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. യു.ഡി.എഫി‍ന്റെ ഉറച്ച സീറ്റായ തൃക്കാക്കരയില്‍ പി ടി തോമസിന്‍റെ ഭാര്യയെ പരിഗണിക്കണം എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പക്ഷേ പാർട്ടിയിലെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പിന് തയ്യാറെടുത്തു കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ സജീവമായി നടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ ചുമതല കെ.പി.സി.സി നേതാക്കള്‍ക്ക് നൽകി. ബൂത്ത് തലം മുതൽ പ്രവര്‍ത്തനങ്ങൾ സജീവമാണ്. ഇനി നിശ്ചയിക്കേണ്ടത് സ്ഥാനാര്‍ഥിയെയാണ്. കെ. സി വേണുഗാപലും വി.ഡി സതീശനും ഒരുമിച്ച് പി. ടി തോമസിന്‍റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടല്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഉമ ഇതുവരെ…

    Read More »
  • Crime

    സുബൈര്‍ വധം :അ​ന്വേ​ഷ​ണം വെ​ട്ടു​കേ​സ് പ്ര​തി​ക​ളി​ലേ​ക്ക്

    എ​ല​പ്പു​ള്ളി​യി​ലെ എ​സ്ഡി​പി ഐ ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്വേ​ഷ​ണം വെ​ട്ടു​കേ​സ് പ്ര​തി​ക​ളി​ലേ​ക്ക്. കേ​സി​ലെ പ്ര​തി​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്നെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ക്കീ​ര്‍ ഹു​സൈ​നെ വെ​ട്ടി​യെ കേ​സി​ലെ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. സു​ദ​ര്‍​ശ​ന​ന്‍, ശ്രീ​ജി​ത്ത്, ഷൈ​ജു തു​ട​ങ്ങി അ​ഞ്ച് പേ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​ര്‍ ഒ​രു മാ​സം മു​ന്‍​പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. ഇവരുടെ പ്രവർത്തനം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷം​സു​ദീന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

    Read More »
  • India

    ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ

    ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം മുതല്‍ ശമ്പളത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കോവിഡ് ബാധിച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വന്ന യാത്ര നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ മോശമായി ബാധിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയിലെ എല്ലാ എയര്‍ലൈനുകളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം 55% വെട്ടികുറച്ചിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലും വ്യോമയാന മേഖല തകര്‍ച്ചയില്‍ നിന്നും സാധാരണ നിലയിലേക്ക് എത്താന്‍ തുടങ്ങിയതുമാണ് ജീവനക്കാരുടെ ശമ്പളം പഴയ നിലയിലേക്ക് മാറ്റാന്‍ കാരണം. ഏപ്രില്‍ 1 മുതല്‍ പഴയ ശമ്പളം നല്‍കി തുടങ്ങുമെന്ന് കമ്പനി പറഞ്ഞു. പൈലറ്റുമാരുടെ ഫ്‌ളൈയിംഗ് അലവന്‍സ്, പ്രത്യേക ശമ്പളം, വൈഡ് ബോഡി അലവന്‍സ് എന്നിവ യഥാക്രമം…

    Read More »
  • NEWS

    കാമുകിയുടെ മദ്യപാനം കയ്യോടെ പിടിക്കാൻ കുട്ടിയുടെ അമ്മയുമായി എത്തിയ കാമുകന്‍ ഒടുവിൽ കുടുങ്ങി, പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നായകൻ വില്ലനായി

    അടൂർ: നായകൻ ഒടുവിൽ വില്ലനായി. പതിനഞ്ചുകാരിയായ കാമുകി കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നത് കുട്ടിയുടെ മാതാവിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിച്ച കാമുകന്‍ കാര്യത്തോടടുത്തപ്പോൾ പോക്സോ കേസില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചു എന്നതാണ് കേസ്. സംഭവത്തില്‍ 26കാരൻ കാമുകനേയും, പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി. ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പിടിച്ചത്. കുട്ടിയെ മുന്‍പ് പീഡിപ്പിച്ച ബന്ധുവും പിന്നീട് അറസ്റ്റിലായി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി അനന്തു (26) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്താണ് അനന്തു. അടൂര്‍ നെല്ലിമുകളിലെ പതിനഞ്ചുകാരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ കൂട്ടുകാരന്‍ ആണ് പതിനഞ്ചുകാരന്‍. ഇയാളുടെ മാതാപിതാക്കള്‍ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ ആയിരുന്നു. മൂത്ത സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി ഇവിടെ വന്നത്. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ മറ്റൊരു സുഹൃത്തായ ജോബിയെ (26) വിളിച്ചു. മദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തിയ ജോബി തന്നെ ചിക്കന്‍ തയാറാക്കി കുട്ടികള്‍ക്കൊപ്പം മദ്യപിച്ചു.…

    Read More »
Back to top button
error: