NEWS

തൃശ്ശൂർ പട്ടണത്തിൽ എത്ര മഴ പെയ്താലും വെള്ളം പൊങ്ങാത്തതിന് കാരണം ഒരു സ്ത്രീയാണ്; അറിയാമോ ആരാണെന്ന്?

തൃശ്ശൂർ പട്ടണത്തിൽ ഒരിക്കലും വെള്ളം പൊങ്ങാത്തതിന് കാരണം ഒരു സ്ത്രീയാണ്.പേര്: പാറുക്കുട്ടി നേത്യാരമ്മ.തൃശ്ശൂരിലെ പ്രശസ്തമായ വടക്കേ കുറുപ്പത്ത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണ് പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരികുടുംബത്തിലെ അംഗമായിരുന്നു നേത്യാരമ്മയുടെ പിതാവ്.1888 ൽ പതിനാല് വയസുള്ളപ്പോൾ കൊച്ചി രാജകുടുംബത്തിലെ രാമവർമയുടെ ധർമപത്നിയായി.
രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പാറുക്കുട്ടി നേത്യാരമ്മയാരുന്നു നോക്കി നടത്തിയിരുന്നത്.രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷ വൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യ ഭരണത്തിന്റെ പ്രധാന പങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെ ആയിരുന്നു.
പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജ്യത്തു നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്.ഇന്ന് കാണുന്ന തൃശൂർ പട്ടണത്തിന്റെ വാസ്തുവിദ്യക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയാണ്. പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിൽ ആണ് തൃശൂർ നഗരം രൂപകൽപന ചെയ്തിരിക്കുന്നത്.70 ഏക്കർ ചുറ്റുമുള്ള റൗണ്ട് കോൺക്രീറ്റ് ചെയ്യാൻ നേത്യാരമ്മ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്പിച്ചു.
ഒരു പ്രത്യേക വ്യവസ്ഥയിൽ ആണ് നേത്യാരമ്മ കരാർ ആക്കിയത്. അതിനാൽ റോഡിന്റെ ഭാവിയിലുള്ള അറ്റകുറ്റപണികൾ എല്ലാം കമ്പനി തന്നെ നിർവഹിക്കണമായിരുന്നു. ഈ വ്യവസ്ഥയിൽ നിന്ന് കമ്പനി പിന്മാറിയാൽ പിന്നെ കൊച്ചി രാജ്യത്ത് ആരുമായും കമ്പനിക്ക് വ്യവഹാരം നടത്താനുള്ള അവകാശം നഷ്ടപ്പെടും. ഇതാരുന്നു നേത്യാരമ്മയുടെ നിർദേശം.
റോഡിനു രണ്ടു സൈഡിലും ഒരു പ്രത്യേക രീതിയിൽ ഓടകൾ നിർമിച്ച്, റോഡിനു അടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ ഇട്ട് അതിനു മുകളിലൂടെയാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്.റോഡിനു അപ്പുറത്തുള്ള വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത്. അത് സ്ലോപ്പ് ആയി അടുത്തുള്ള വയലിലോട്ടു പൊക്കോളും.അതിനാൽ തൃശൂർ പട്ടണത്തിൽ ഒരുകാലത്തും വെള്ളക്കെട്ടും വെള്ളപ്പൊക്കവും  ഉണ്ടാവില്ല.
ശ്രീ തമ്പുരാൻ സ്ഥാനാരോഹണം ചെയ്യുന്ന സമയത്തു വലിയ കടക്കെണിയിൽ ആയിരുന്ന കൊച്ചി രാജ്യത്തെ തന്റെ അദ്ഭുതകരമായ എക്കണോമിക്സിലൂടെ 5 വർഷം കൊണ്ട് കരകയറ്റിയത്‌ നേത്യാരമ്മയാണ്.അല്ലായിരുന്നുവെങ്കിൽ മട്ടാഞ്ചേരി ബ്രിട്ടീഷ് പ്രെസിഡെൻസിക്കു നൽകിയപോലെ കൊച്ചി രാജ്യവും ബ്രിട്ടീഷ്കാർക് നൽകേണ്ടി വരുമായിരുന്നു.
ഇതിനായി അനാവശ്യമെന്നു തോന്നിയ 25% administrative posts നേത്യാരമ്മ നിർത്തലാക്കി.വരുമാന ചോർച്ചകൾ കണ്ടുപിടിച്ചു ഓരോന്നായി പരിഹരിച്ചു. അധികവരുമാനം ലഭിക്കുവാനുള്ള 9 മേഖലകൾ കണ്ടെത്തി.1919 ൽ കൊച്ചി രാജ്യത്തിനു ബാങ്കുകളും ബ്രിട്ടീഷ്കാരുമായുള്ള 100% കടങ്ങളും നേത്യാരമ്മ അടച്ചു തീർത്തു. അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി King ജോർജ് V ഇത് കണ്ടു അമ്പരന്നു നേത്യാരമ്മയ്ക്കു “KAISAR I HIND ” പുരസ്‌കാരം നൽകി ആദരിച്ചു.
തൃശൂർ പട്ടണത്തിലെ ജനങ്ങൾക്ക് ഒരിക്കലും കുടിവെള്ളം മുട്ടാതിരിക്കാൻ “പെരിങ്ങാവ് കുളം “നിർമിച്ചു. കുളം നിർമാണത്തിലും നേത്യാരമ്മ ഉപയോഗിച്ച എഞ്ചിനീയറിംഗ് അമ്പരപ്പിക്കുന്നതാണ്. ഒരു കാലത്തും വറ്റാത്ത ശുദ്ധമായ വെള്ളം ഇന്നും അവിടെ നിന്ന് ലഭിക്കും. അക്കാദമിയിലും പരിസരത്തും വരൾച്ച വന്നപ്പോൾ ഈ കുളത്തിൽ നിന്നാണ് വെള്ളം ഉപയോഗിച്ചത്.1962 ൽ വന്ന പീച്ചി ഡാമിന്റെ ഒർജിനൽ പ്ലാൻ തയാറാക്കിയത് നേത്യാരമ്മയാരുന്നു.
തന്റെ ഭർത്താവിന്റെ പേരിൽ ദീർഘ സ്മാരകം വേണമെന്ന് ആഗ്രഹിച്ച നേത്യാരമ്മ തന്റെ 1000 ഏക്കർ സ്ഥലം കൊച്ചി രാജ്യത്തിന് വിട്ടുകൊടുക്കുകയും അവിടെ “രാമവർമപുരം ” എന്ന സാറ്റലൈറ്റ് ടൗൺ പണിയുകയും ചെയ്തു.
“തൃപ്പൂണിത്തുറ ” ഒരു ടെംപിൾ ടൗൺ ആയി നിലനിൽക്കാൻ കാരണം നേത്യാരമ്മയാണ്.അവിടെ ഉണ്ടായിരുന്ന കൊച്ചി രാജ്യത്തിന്റെ പ്രധാന ജയിൽ അവിടുന്ന് മാറ്റി രാമവര്മപുരത്തിന്റെ വശത്തുള്ള 200 ഏക്കർ സ്ഥലത്തു സ്ഥാപിച്ചു.
വടക്കുംനാഥ ക്ഷേത്രത്തിലെ കുടമാറ്റം നടക്കുന്ന സ്ഥലത്തും പണ്ട് ഒരു വലിയ ജയിൽ ഉണ്ടായിരുന്നു.അത് അവിടുന്ന് മാറ്റി രാമവർമപുരത്തെ ജയിലിലോട്ടു സ്ഥാപിച്ചത് നേത്യാരമ്മയുടെ പരിശ്രമത്തിന്റെ ഫലം ആണ്. അല്ലായിരുന്നുവെങ്കിൽ ഇന്ന് തൃശൂർ പൂരം നടക്കുന്ന സ്ഥലത്തു ജയിലായിരുന്നു കാണാൻ കഴിയുക !
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അന്യജാതിക്കാർക്കുമായി പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർ തുടങ്ങി.കൊച്ചി രാജ്യത്തൊരു യൂണിവേഴ്സിറ്റി വേണമെന്ന് അവർ അതിയായി ആഗ്രഹിച്ചു.അതിനായി മകൻ അരവിന്ദാക്ഷ മേനോനെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിച്ചു.
1932 ൽ രാമവർമ രാജാവ് നാടുനീങ്ങിയതോടു കൂടി നേത്യാരമ്മയുടെ ഭരണം അവസാനിച്ചു. പിന്നീട് സ്വന്തം തറവാടായ പടിഞ്ഞാറേ ശ്രാമ്പിനു അടുത്ത് മകളുടെ പേരിൽ “രത്നവിലാസം “എന്നൊരു ബംഗ്ലാവ് നിർമിച്ചു അവിടേയ്ക്കു താമസം മാറി. VK വിലാസിനിയമ്മ, VK രത്നമ്മ, അരവിന്ദാക്ഷ മേനോൻ എന്നിവരാണ് രാമവർമയുടെ മക്കൾ.

Back to top button
error: