Month: April 2022
-
Kerala
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു
ക്ഷേത്ര നഗരിയെ മാലിന്യ മുക്തമാക്കാന്‍ അരനൂറ്റാണ്ട് മുമ്പ് തുടങ്ങിവച്ച ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഇന്ന് യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്തെ മൂന്നാമത്തെയും തൃശൂര്‍ ജില്ലയിലെ ആദ്യത്തേയും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റാണിത്. ടൗണ്‍ഹാളില്‍ ഉച്ചക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജനപ്രതിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. മൂന്ന് സോണുകളിലായി സജ്ജീകരിച്ചിട്ടുള്ള സംസ്‌കരണ സംവിധാത്തിന്റെ ചക്കം കണ്ടത്തെ പ്ലാന്റില്‍ 30ലക്ഷം ലിറ്റര്‍ സീവേജ് മാലിന്യം സംസ്‌കരിക്കുന്നതിന് സാധിക്കും. നഗരത്തിലെ വീടുകള്‍, ലോഡ്ജുകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം പ്ലാന്റിലെത്തിക്കാന്‍ മൂന്നു സോണുകളിലുമായി 7350മീറ്റര്‍ പൈപ്പാണ് സ്ഥാപിച്ചി്ട്ടുള്ളത്. മൂന്ന് സംഭരണകിണറുകളും മൂന്ന് പമ്പ് ഹൗസുകളും സ്ഥാപിച്ചിട്ടുണ്ട്. അടുക്കളയിലേയും ശുചിമുറിയിലേയും മാലിന്യങ്ങള്‍ പൈപ്പുവഴി പമ്പ് ഹൗസുകളിലെത്തി ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്യും. പ്ലാൻ്റില്‍ ശുദ്ധീകരണപ്രക്രിയ നടത്തി ശുദ്ധജലമാക്കി മാറ്റും. കൂടുതല്‍ ശുദ്ധീകരണതിനായി ജലത്തില്‍ ക്ലോറിനേഷന്‍ നടത്തും. ഇത് പുനരുപയോഗത്തിന് നല്‍കും.…
Read More » -
NEWS
പരുന്താണോ താറാവാണോ നല്ലത്?
കിട്ടിയ നമ്പറിൽ വിളിച്ചു. താമസിയാതെ ഒരു ടാക്സി മുന്നിലെത്തി. വടിവ് നഷ്ടപ്പെടാത്ത യുനിഫോം ധരിച്ച് ,പ്രസരിപ്പുള്ള ചിരിയുമായി ,തലകുനിച്ച് ‘ഗുഡ് മോണിങ്ങ് സർ’ പറഞ്ഞ് ,ആ മുപ്പത്തഞ്ചുകാരൻ വിസിറ്റിങ്ങ് കാർഡ് നീട്ടി. ലഗ്ഗിജ് ഡിക്കിയിലേക്ക് അയാൾ കയറ്റുന്നതിനിടയിൽ ഞാൻ കാർഡിലെ വാക്കുകൾ വായിച്ചു— ‘വേഗത്തിലും,സുരക്ഷിതമായും,സുഖപ്രദമായും നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ടത് എന്റെ ചുമതലയാണ്.’ പേരും നമ്പറും ഇമെയിലും അടിയിലുണ്ട്. പ്രകാശം പരത്തുന്ന ചിരിയും മാന്യമായ പെരുമാറ്റവും ആരും ശ്രധ്ദിക്കും. ‘സർ മുന്നിലാണൊ പിന്നിലാണൊ കയറുന്നത് ?’ ഡിക്കി അടച്ച് വന്ന് അയാൾ തിരക്കി. മുന്നിലാകാമെന്ന് പറഞ്ഞപ്പോൾ അയാൾ ഡോർതുറന്ന് ആദരവോടെ നിന്നു. ഞാൻ കയറിയിരുന്നപ്പോൾ അതിശബ്ദമില്ലാതെ അയാൾ ഡോറടച്ചു. വൃത്തിയും വെടിപ്പുമുള്ള ഉൾവശം. സ്റ്റിയറിങ്ങിന് മുന്നിൽ വന്നിരുന്ന് , സുഗന്ധം പരത്തുന്ന ഒരു എഡ്വേഡ് റോസ് ഇരുകൈകളിലുമായി എടുത്ത് ,ഭയഭക്തിബഹുമാനങ്ങളോടെ എനിക്ക്നേരെ നീട്ടിയത് എന്നെ അത്ഭുതപ്പെടുത്തി. ഞാനത് വാങ്ങി മണത്തു. സുഖിപ്പിക്കുന്ന ആ ഗന്ധം കാറ് നിറയെ ഉണ്ട്.…
Read More » -
NEWS
⚽ പന്തിന് പിന്നാലെ മലപ്പുറം, ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിന് ഇന്ന് വിസിൽ മുഴങ്ങും
മഞ്ചേരി: ഫുട്ബോളിന്‍റെ മക്കയായ മലപ്പുറത്തേക്ക് വിരുന്നെത്തിയ സന്തോഷ് ട്രോഫി ടൂർണമെന്‍റിന് ഇന്ന് വിസിൽ മുഴങ്ങുമ്പോൾ ജില്ല മുഴുവൻ ആവേശത്തിൽ. മലപ്പുറം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കടലുണ്ടിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന പുൽമൈതാനത്തിലെ വെള്ളിവെളിച്ചത്തിൽ ഇനിയുള്ള 17 രാവുകളിൽ കാൽപന്തുകളിയുടെ ആരവമുയരും. മേയ് രണ്ടിനാണ് ഫൈനല്‍. ആദ്യമത്സരത്തിൽ കരുത്തരായ ബംഗാൾ അട്ടിമറി വീരന്മാരായ പഞ്ചാബിനെ കോട്ടപ്പടി മൈതാനത്ത് നേരിടും. രാവിലെ 9.30നാണ് മത്സരം. രാത്രി എട്ടിന് കേരളം രാജസ്ഥാനെ പയ്യനാട് സ്റ്റേഡിയത്തിൽ നേരിടും. ഫുട്ബാളിനെ ഇടനെഞ്ചിലേറ്റിയവരുടെ നാട്ടിലേക്ക് വന്ന മത്സരം മലപ്പുറത്തെ കളിപ്രേമികൾ ആവേശത്തോടെയാണ് എതിരേറ്റത്. പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശം ഇരട്ടിയായി. പവർഫുൾ പയ്യനാട് സ്ഥിരമായി വെളിച്ചസംവിധാനം ഇല്ല എന്നതായിരുന്നു പയ്യനാട് സ്റ്റേഡിയത്തിന് ദേശീയ മത്സരങ്ങൾ നഷ്ടപ്പെടാനുള്ള കാരണം. 2014ൽ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷൻ കപ്പിന് താൽക്കാലികമായി ലൈറ്റ് സജ്ജമാക്കിയാണ് മത്സരങ്ങൾ…
Read More » -
NEWS
എന്റെ മകളെ രക്ഷിക്കാൻ പറ്റുമോ?
പാലക്കാട്: എന്റെ മകളെ രക്ഷിക്കാൻ പറ്റുമോ? ചോദ്യം യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമയുടേതാണ്.അതിനായി അവർ മുട്ടാത്ത വാതിലുകളില്ല.റംസാനു മുൻപ് യമനിലെത്തി കൊല്ലപെട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പ്രേമ. ഇതിനായി നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. നിമിഷയുടെ 8 വയസുകാരി മകളെയുംകോണ്ട് യമനിലെ ജയിലിലെത്തി അമ്മയെ കാണിച്ച് കൊടുക്കണം. കൊല്ലപെട്ട യമന്‍ പൗരന്‍ തലാലിന്‍റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിച്ച് നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണം.ഇതിനൊക്കെയായി കണ്ണിരോടെ വ്രതം നോറ്റ് കാത്തിരിക്കയാണവർ. കൊല്ലപെട്ട തലാലിന്‍റെ കുടുംബത്തെ കാണാന്‍ യമനില്‍ പോകാനുള്ള അനുമതി നല്‍കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രേമയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം നിമഷയുടെ മകള്‍ക്കും സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയുടെ നാലു ഭാരവാഹികള്‍ക്കും അനുമതി നല്‍കണമെന്ന് ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
Read More » -
NEWS
കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.ചക്കാലക്കല്‍ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്.രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടിയത്.തലയ്‌ക്ക് പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
NEWS
ദേശീയ പാത വികസനം പുരോഗമിക്കുന്നു; കേരളം ഇതുവരെ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5311 കോടി
വികസനത്തിനാവശ്യമായ 1076.64 ഹെക്‌ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു; പലയിടത്തും നിർമ്മാണം അവസാനഘട്ടത്തിൽ തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയപാത 66ല്‍ 202.99 കിലോമീറ്റര്‍ ആറുവരിയാക്കാന്‍ നിര്‍മാണക്കരാറായി. 16 ഭാഗം (റീച്ച്) തിരിച്ച 255.14 കിലോമീറ്ററില്‍ 14 ഭാഗത്തിന്റെ നിര്‍മാണക്കരാറാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി അടക്കം ഒൻപത് സ്ഥാപനങ്ങൾക്ക് നല്‍കിയത്. അരൂര്‍–- തുറവൂര്‍ (14.65 കിലോമീറ്റര്‍), പറവൂര്‍–- കൊറ്റുകുളങ്ങര (37.5 കി.മീറ്റര്‍) ഭാഗങ്ങളിലെ 52.15 കിലോമീറ്ററിലാണ് ഇനി കരാര്‍ ഉറപ്പിക്കാനുള്ളത്. രണ്ടിലും ഈ വര്‍ഷം നിര്‍മാണക്കരാര്‍ ഉറപ്പാക്കും.എല്ലാ ഭാഗത്തെയും ജോലികള്‍ 2025ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം നല്‍കിയതിനാലാണ് ദേശീയപാത വികസനം സാധ്യമായത്. മഹാരാഷ്ട്രയിലെ പനവേല്‍മുതല്‍ കന്യാകുമാരിവരെ അഞ്ചു സംസ്ഥാനത്തിലൂടെ പോകുന്ന ദേശീയപാത 66ല്‍ കേരളം മാത്രമാണ് സ്ഥലം ഏറ്റെടുക്കാന്‍ പണം നല്‍കുന്നത്. തലപ്പാടിമുതല്‍ കഴക്കൂട്ടംവരെ ഏറ്റെടുക്കേണ്ടത് 1076.64 ഹെക്ടറാണ്.നഷ്ടപരിഹാരം 21,568 കോടിയും. ഇതില്‍ 5392 കോടി സംസ്ഥാനവിഹിതമായി കേരളം…
Read More » -
Kerala
പെട്ടെന്ന് തുറന്ന കാറിന്റെ ഡോറിലിടിച്ച് ബൈക്ക് മറിഞ്ഞു, 6 വയസുകാരി തൽക്ഷണം മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
പാലക്കാട്: നഗരത്തിലെ പാലാട്ട് ജംങ്ഷനിൽ വെള്ളിയാഴ്ച രാത്രി 8ന് സംഭവിച്ച ബൈക്കപകടത്തിൽ ആറു വയസ്സുകാരിയായ പെൺകുട്ടി മരിച്ചു. നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ആറു വയസ്സുകാരി തൽക്ഷം മരിച്ചു. മാത്രമല്ല ബൈക്കിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരുക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരക്ക് പാലക്കാട് പാലാട്ട് ജംക്‌ഷനിലാണ് അപകടമുണ്ടായത്. സതീഷാണ് ബൈക്കോടിച്ചിരുന്നത്. സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും മറ്റും പോയി ഇവർ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
Read More » -
NEWS
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി
പാലക്കാട്: യുവതിയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി.നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നന്‍ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35)മരക്കഷണംകൊണ്ട് തലയ്ക്കടിച്ചു കൊന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് വീടിനു പിറകിലുള്ള റബര്‍ തോട്ടത്തില്‍ വച്ച് ഹംസ മരക്കഷണംകൊണ്ട് ആയിഷയുടെ തലയക്ക് അടിക്കുകയായിരുന്നു.സംഭവത്തിനു ശേഷം ഇയാൾ പൊലീസിന് കീഴടങ്ങിയിട്ടുണ്ട്.രണ്ടു മക്കൾ: അഫ്‌ന, അഫ്‌നാന്‍.
Read More » -
NEWS
എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു; വാന്‍ ഡ്രൈവറെ 24 മണിക്കൂറിനുള്ളിൽ പൊക്കി പൊലീസ്
മുംബൈ :വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവറെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശിയായ സന്ദീപ് ദാല്‍വി(35) ആണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എ.ടി.എമ്മില്‍ പണം നിറയ്ക്കുകയും സുരക്ഷാജീവനക്കാരന്‍ കാവല്‍നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് വാനും അതിനുള്ളിലെ പണപ്പെട്ടിയുമായി സന്ദീപ് കടന്നത്.
Read More » -
NEWS
അമിതമായാല്‍ ഉപ്പും വിഷം, ഉപ്പ് കൊണ്ടുള്ള പ്രയോജനങ്ങളും ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അറിയുക
ഉപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ ഉപ്പിന്‍റെ ലഭ്യതയെ ചുറ്റിപ്പറ്റയാണ് ഒരുകാലത്ത് മനുഷ്യര്‍ വസിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കുന്നു. രുചിയ്ക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപ്പ് ഉപകാരപ്പെടും. മൃതകോശങ്ങളെ നീക്കം ചെയ്യാൻ കല്ലുപ്പിന്റെ തരികള്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് ശരീരത്തിലെ മൃതകോശങ്ങളെ അകറ്റാൻ സഹായിക്കും. എണ്ണയ്ക്ക് മുകളിലെ തീ ഇല്ലാതാക്കാൻ ഗ്രീസോ ഓയിലോ എന്തുമാവട്ടെ. മേലെ തീ പിടിച്ചാൽ അല്‍പ്പം ഉപ്പ് വിതറുക. തീ പെട്ടെന്ന് അണയും. കൺതടത്തിലെ വീങ്ങൽ ഇല്ലാതാക്കാൻ ഇളം ചൂടുള്ള ഒരു കപ്പ് വെള്ളത്തില്‍ ഒന്നര ടീസ്പൂൺ ഉപ്പ് ഇട്ട് അതില്‍ തുണിമുക്ക് ചൂടുവെച്ചാല്‍ കൺതടത്തിലെ വീക്കങ്ങളും തടിപ്പുകളും മാറും. മുട്ട ചീഞ്ഞതാണോ എന്നറിയാൻ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂൺ ഉപ്പിട്ട് അതില്‍ മുട്ട മെല്ലെ ഇറക്കുക. നല്ല മുട്ടയാണെങ്കില്‍ താഴ്ന്നു പോകും. ചീഞ്ഞമുട്ട പൊങ്ങിക്കിടക്കുകയും ചെയ്യും. ലോഹസ്പൂണിലെ…
Read More »