IndiaNEWS

ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു: സ്കൂളുകള്‍ക്ക് നിര്‍ദേശം

ഡൽഹിയിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി സർക്കാർ. <span;>വിദ്യാർഥികളുടെയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാറിന്റെ ലക്ഷ്യം.മുൻ കരുതലുകളെടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയ ഡെൽഹി ഡയറക്ടട്രേറ്റ് ഓഫ് എജ്യൂക്കേഷൻ വിദ്യാർഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

സ്‌കൂളുകൾ അടച്ചിടുന്നത് അവസാനത്തെ മാർഗമാണെന്നും വിദ്യാർഥികളുടെ പഠനം വീണ്ടും തടസപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിസോദിയ പറഞ്ഞു.ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആവശ്യമെങ്കിൽ ഭാഗികമായി സ്‌കൂളുകൾ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടേം -1, ടേം-2 പരീക്ഷാ സിസ്റ്റം തന്നെ തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സിലബസ് പൂർത്തിയാക്കാൻ വേനലവധിക്കാലത്ത് ക്ലാസുകൾ ക്രമീകരിക്കുമെന്നും സിസോദിയ കൂട്ടിച്ചേർത്തു.

Signature-ad

കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാൻ സ്‌കൂൾ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. രോഗവ്യാപന തോത് അനുസരിച്ച് ഭാഗികമായോ മൊത്തമായോ സ്‌കൂൾ അടച്ചിടണമെന്നും നിർദേശമുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി.) പാലിക്കണമെന്നാണ് നിർദേശം. സ്ഥാപനത്തിൽ ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ ഉടൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കണം.

Back to top button
error: