Month: April 2022
-
Crime
പാലക്കാട്ടെ ഇരട്ടക്കൊലപാതകം: ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുടര്‍ന്നെന്ന് എഫ്‌ഐആര്‍
പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസന്‍ കേസിലെ പ്രതികളെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേ സമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു.…
Read More » -
Kerala
ഇരട്ടക്കൊലപാതകം :പാലക്കാട് തിങ്കളാഴ്ച സർവകക്ഷിയോഗം
എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സർവകക്ഷിയോഗം ചേരും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാവും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് കളക്ടർ മൃൺമയീ ജോഷി അഭ്യർഥിച്ചു. ഇതിനിടെ, പാലക്കാട് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തുടർ സംഘർഷം ഒഴിവാക്കാൻ മുൻകരുതൽ ശക്തമാക്കാൻ എഡിജിപി നിർദേശം നൽകുകയും ചെയ്തു.
Read More » -
Kerala
പാലക്കാട്ടെ ഇരട്ടക്കൊലപാതകം: പോലീസ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
വീണ്ടും വീണ്ടും ഒരു പോലീസ് സംവിധാനം സമാനതകളില്ലാത്തവണ്ണം നിഷ്‌ക്രിയമാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. നാലുമാസത്തിനിടെ രണ്ടാം തവണയാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഇവിടെ അരങ്ങേറുന്നത്. ആലപ്പുഴയിലേത് 10 മണിക്കൂറിന്റെ ദൈർഘ്യത്തിൽ മാത്രം സംഭവിച്ചതാണെങ്കിൽ പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ട് ജീവനുകൾ ചോര വാർന്നു തെരുവിൽക്കിടന്ന് മരിച്ചത് 24 മണിക്കൂറിനിടെയാണ്. ഓരോ രാഷ്ട്രീയക്കൊലപാതകങ്ങളും നാടിനെ നടുക്കുമ്പോഴും പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തുടർക്കൊലപാതകങ്ങളുണ്ട്. കഴിഞ്ഞ കുറെയേറെ നാളുകളായി നിഷ്‌ക്രിയരായി നോക്കിനിൽക്കുന്ന പോലീസും ഇന്റലിജൻസ് സംവിധാനവും അതിന് നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പും തുടർക്കൊലപാതകങ്ങൾക്ക് വഴിയൊരുക്കി നൽകുകയാണ് ചെയ്യുന്നത്. ഇന്റലിജൻസിന്റെ പരിപൂർണ വീഴ്ചയാണ് പാലക്കാട്ടും മുൻപ് ആലപ്പുഴയിലും സംഭവിച്ചത്. ഓരോ പ്രശ്നങ്ങൾ രൂപപ്പെടുമ്പോഴും സെൻസിറ്റീവ് ആയ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ്, ഇവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി, അവിടെയുണ്ടാകുന്ന ഓരോ പുരോഗതികളും നിരീക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇന്റലിജൻസിനാണ്. മുൻകാലങ്ങളിൽ കുറ്റമറ്റ രീതിയിൽ ഇത്തരം മുൻകരുതലുകൾ സ്വീകരിച്ച് വിജയിച്ച ഇന്റലിജൻസ് സംവിധാനത്തിന്റെ കാര്യക്ഷമത സംസ്ഥാനം…
Read More » -
Business
സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ റെക്കോർഡ്
സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ റെക്കോർഡ്. വിഷുത്തലേന്ന് കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യം .കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വിൽപ്പന കാര്യമായി നടന്നിരുന്നില്ല. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വിൽപനയാണ് ഇതിനുമുമ്പ് നടന്ന ഉയർന്ന കച്ചവടം. ഈ റെക്കോർഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വിൽപ്പന. ഏറ്റവും കൂടുതൽ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂർ 60.85 ലക്ഷത്തിന്റെയും മദ്യം വിറ്റു.
Read More » -
Kerala
രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല കെ വി തോമസ്
നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. വിളിക്കാത്തിടത്തേക്ക് എങ്ങനെ പോകുമെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. എഐസിസി അംഗവും സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെവി തോമസിന് നാളത്തെ യോഗത്തിലേക്ക് ക്ഷണമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെയാണ് പ്രതികരണം. നാളെ രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തിലേക്ക് കെവി തോമസ് ഒഴികെ മറ്റ് 21 പേര്‍ക്കും ക്ഷണമുണ്ട്.
Read More » -
India
ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്
ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഷഹ്ബാസ് ഷെരീഫ് കത്തയച്ചു. സമാധാനപൂർണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് ഷഹ്ബാസ് പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും പാക് പ്രധാനമന്ത്രി കത്തിൽ സൂചിപ്പിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹ്ബാസ് ഷെരീഫിനെ നരേന്ദ്ര മോദി അനുമോദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ക്രിയാത്മകമായ ബന്ധങ്ങൾ തുടരേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഷഹ്ബാസ് മോദിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാക് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷഹ്ബാസ് പറഞ്ഞിരുന്നു.
Read More » -
NEWS
കെജിഎഫിലെ റോക്കി ഭായിക്ക് പ്രേരണയായ റൗഡി തങ്കത്തിന്റെ കഥ
വീരപ്പന്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന സ്വര്‍ണ്ണക്കൊള്ളക്കാരന്‍; കെജിഎഫിന്റെ പരിസരങ്ങളില്‍നിന്ന് കവരുന്ന സ്വര്‍ണം വിറ്റ് ഖനി തൊഴിലാളികളെ സഹായിക്കും; പൊലീസന്റെ മൂക്കിനു താഴെ നിന്ന് കവര്‍ച്ച നടത്തുക, പട്ടാപ്പകൽ വെറും 25-ാം വയസ്സില്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെടുമ്ബോള്‍ 75 കേസുകള്‍; കെജിഎഫിലെ റോക്കി ഭായിക്ക് പ്രേരണയായ റൗഡി തങ്കത്തിന്റെ കഥ വെറും 25വയസ്സിനുള്ളില്‍ കൊള്ളയും കൊലയും കവര്‍ച്ചയുമായി 75ലേറെ കൊടിയ കേസുകള്‍ സൃഷ്ടിച്ച്, വീരപ്പന്‍ ജൂനിയര്‍ എന്ന പേരില്‍ കോളാര്‍ ഗോര്‍ഡ് ഫീല്‍ഡില്‍ പേടി സ്വപ്നമായിരുന്ന റൗഡി തങ്കത്തിന്റെ കഥയാണ് സത്യത്തില്‍ കെജിഎഫ് സിനിമകള്‍ക്ക് പ്രചോദനം എന്ന് കന്നഡ പത്രങ്ങള്‍ പല തവണ എഴുതിയതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും സാങ്കല്‍പ്പിക്കമായ കഥയാണെന്നാണ് കെജിഎഫിന്റെ സംവിധായകനും കഥാകൃത്തുമായ പ്രശാന്ത് നീല്‍ പറയുന്നത്. പക്ഷേ കര്‍ണ്ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിനു ചുറ്റുമുള്ള ജനം ഇത് അംഗീകരിക്കുന്നില്ല. അവര്‍ക്ക് റോക്കിഭായി എന്നത് തങ്ങളുടെ പ്രിയപ്പെട്ട റൗഡി തങ്കം എന്ന ചെറുപ്പക്കാന്‍ തന്നെയാണ്.തന്റെ മകനെ കെജിഎഫ് സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന്…
Read More » -
NEWS
കണ്ണൂരില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു
കണ്ണൂർ : പഴയങ്ങാടിയിലും ഇരിട്ടിയിലും ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പയ്യാവൂര്‍ ചുണ്ടയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഉളിക്കല്‍ മുണ്ടാന്നൂരിലെ താനോളില്‍ മത്തായി എന്ന തങ്കച്ചന്‍ (53), ചെറളാട്ട് നാരായണന്‍ (70) എന്നിവരാണ് മരിച്ചത്.കണ്ണപുരം പള്ളിച്ചാല്‍ കെ.എസ്.ടി.പി റോഡില്‍ ആംബുലന്‍സ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ പള്ളിച്ചാല്‍ സ്വദേശി സി.വി. മനോജാണ് (46) മരിച്ചത്.
Read More » -
NEWS
ഫിറ്റ്‌നെസ് സെന്ററിലെ പീഡനം; പരിശീലകൻ അറസ്റ്റിൽ
നിലമ്പൂർ: കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പരിശീലകന്‍ അറസ്റ്റില്‍.നിലമ്ബൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്കാണ് (36) അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്ബൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
India
യാര്‍ഡുകളില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ മേയ് ഒന്നു വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും. അഞ്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിടും. പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം-ഷൊര്‍ണൂര്‍ മെമു (18, 20, 22, 25). എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ -കോട്ടയം പാസഞ്ചര്‍ (22, 23, 25, 29, മേയ് ഒന്ന്). ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (22, 25, 30, മേയ് ഒന്ന് തീയതികളില്‍ ആലുവ വരെ മാത്രം സര്‍വീസ്, 23, 29 തീയതികളില്‍ എറണാകുളം ടൗണിലും സര്‍വീസ് അവസാനിപ്പിക്കും). ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (23നും 25നും എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും). 24ന് ടാറ്റ നഗര്‍ എറണാകുളം ദ്വൈവാര എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും. പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 18നും, 20നും വൈകുന്നേരം 3.50ന്. കന്യാകുമാരി-ബംഗളൂരു ഐലന്‍ഡ്…
Read More »