NEWS

കണ്ണൂരില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

കണ്ണൂർ : പഴയങ്ങാടിയിലും ഇരിട്ടിയിലും ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.
പയ്യാവൂര്‍ ചുണ്ടയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഉളിക്കല്‍ മുണ്ടാന്നൂരിലെ താനോളില്‍ മത്തായി എന്ന തങ്കച്ചന്‍ (53), ചെറളാട്ട് നാരായണന്‍ (70) എന്നിവരാണ് മരിച്ചത്.കണ്ണപുരം പള്ളിച്ചാല്‍ കെ.എസ്.ടി.പി റോഡില്‍  ആംബുലന്‍സ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ പള്ളിച്ചാല്‍ സ്വദേശി സി.വി. മനോജാണ് (46) മരിച്ചത്.

Back to top button
error: