IndiaNEWS

ഇ​ന്ത്യ​യെ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​ന്ത്യ​യെ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഷ​ഹ്ബാ​സ് ഷെ​രീ​ഫ് ക​ത്ത​യ​ച്ചു. സ​മാ​ധാ​ന​പൂ​ർ​ണ​വും സ​ഹ​ക​ര​ണാ​ത്മ​ക​വു​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​മാ​യി പാ​ക്കി​സ്ഥാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഷ​ഹ്ബാ​സ് പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷ​ഹ്ബാ​സ് ഷെ​രീ​ഫി​നെ ന​രേ​ന്ദ്ര മോ​ദി അ​നു​മോ​ദി​ച്ചി​രു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക്രി​യാ​ത്മ​ക​മാ​യ ബ​ന്ധ​ങ്ങ​ൾ തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും മോ​ദി സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് ഷ​ഹ്ബാ​സ് മോ​ദി​ക്ക് ക​ത്ത​യ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം പാ​ക് പാ​ര്‍​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ഷ​ഹ്ബാ​സ് പ​റ​ഞ്ഞി​രു​ന്നു.

Back to top button
error: