Month: April 2022

  • NEWS

    ‘മനശ്ശാസ്ത്രജ്ഞനോടു ചോദിക്കൂ’

    അഭിഷേക് നെടുമ്പുറത്ത് വര: നിപുകമാർ “വീട്ടുകാര്യങ്ങൾ മാത്രം നോക്കി അടങ്ങിയൊതുങ്ങി കഴിഞ്ഞ ഉത്തമകുടുംബിനിയാരുന്നു സാറേ എൻ്റെ ഭാര്യ ദീനാമ്മ…” കറിയാച്ചൻ മനശ്ശാസ്ത്രജ്ഞൻ്റെ മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ ഇരുന്നു. അയാൾ സ്വന്തം താടിയൊന്ന് തടവി കറിയാച്ചനെ നോക്കി സംഭാഷണം തുടരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. “പറ്റില്ലെന്ന് അവള് കട്ടായം പറഞ്ഞതാ. എന്നിട്ടും ഞാനാ നിർബന്ധിച്ച് പഞ്ചായത്ത് ഇലക്ഷനിൽ നിർത്തിയത്…” മനശ്ശാസ്ത്രജ്ഞൻ കൗതുകത്തോടെ കേട്ടിരുന്നു. “പന്ത്രണ്ട് വോട്ടിനാ തോറ്റത്. അതോടെ ദീനാമ്മയുടെ രാഷ്ട്രീയബന്ധവും അവസാനിച്ചെന്നാ കരുതിയത്. പക്ഷേ..” കറിയാച്ചൻ ഇടയ്ക്ക് നിർത്തി. “എന്നിട്ട്… വിശദമായി പറയൂ കറിയാച്ചാ” മനശ്ശാസ്ത്രജ്ഞൻ വീണ്ടും പ്രോത്സാഹിപ്പിച്ചു. ” പിന്നെയാ രാഷ്ട്രീയം അവളുടെ തലയ്ക്കു പിടിച്ചത് മനസ്സിലാകുന്നത്. ഭാഷ തന്നെ മാറി. ഭർത്താവായ ഞാൻ ഒരു ചായ ചോദിച്ചാൽ മുമ്പൊക്കെ ഒരക്ഷരം മിണ്ടാതെ കൊണ്ടുവന്നു തന്നിരുന്നവൾ ഇപ്പോൾ ‘പരിഗണിക്കാം’ എന്നൊക്കെയാ പ്രതികരിക്കുന്നത്. ചായ കിട്ടിയാലായി. കിച്ചൺ കാബിൻ തുറന്നപ്പോൾ തലയിൽ വീണ പല്ലിയ്ക്ക് ‘നികൃഷ്ട ജീവി’ എന്ന വിളി…

    Read More »
  • NEWS

    അമേരിക്കയിൽ വീണ്ടും ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; 13 പേർക്ക് പരിക്കേറ്റു, 3 പേർ പിടിയിൽ

    വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരിൽ 15 മുതൽ 73 വയസ് വരെ പ്രായമുള്ളവരുണ്ട്. Update: We have confirmed that people have been injured during the incident — they are receiving medical attention. The extent of injuries unknown at this time. #ColumbiaPDSC officers have been evacuating the mall and getting people to safety. — Columbia Police Dept (@ColumbiaPDSC) April 16, 2022

    Read More »
  • Crime

    പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം; അഞ്ചുമാസം പ്രായമായ കുഞ്ഞെന്ന് പൊലീസ്

    തൃശ്ശൂര്‍: പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയനിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുകയാണ്.

    Read More »
  • NEWS

    അമ്മയെ 10വർഷമായി മക്കൾ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു, അമ്മയുടെ പെൻഷൻ തുക 30,000 രൂപ ഇരുവരും പതിവായി കൈപ്പറ്റുന്നുമുണ്ട്; മക്കൾക്കെതിരെ കേസ്

    തഞ്ചാവൂർ: രണ്ടു മക്കളും ചേർന്ന് 72 വയസ്സുള്ള പെറ്റമ്മയെ 10 വർഷമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു. എന്നാൽ ഈ അമ്മയുടെ പെൻഷൻ തുക 30,000 രൂപ മക്കളിരുവരും ചേർന്ന് പതിവായി കൈപ്പറ്റുന്നുമുണ്ട്. സംഭവത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസെടുത്തു. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50) ഇളയ സഹോദരൻ വെങ്കിടേശൻ(45) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ അമ്മ ജ്ഞാനജ്യോതിയെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്തി. വീടിന്റെ താക്കോൽ നൽകാൻ ഷൺമുഖസുന്ദവും വെങ്കിടേശനും വിസമ്മതിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച, പൊലീസിന്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ജ്ഞാനജ്യോതിയെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു. വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വയോധികയെ രക്ഷപ്പെടുത്തിയത്. വിശക്കുമ്പോൾ ജ്ഞാനജ്യോതി ശബ്ദമുണ്ടാക്കുകയും അയൽവാസികൾ ബിസ്‌ക്കറ്റോ പഴങ്ങളോ…

    Read More »
  • Kerala

    ഈസ്റ്ററിനും ശമ്പളമില്ല; പറ്റിപ്പിക്കപെടാന്‍ ഇവരുടെ ജീവിതം ഇനിയും ബാക്കി, സര്‍ക്കാര്‍ നല്‍കിയ 30 കോടി കെഎസ്ആര്‍ടിസിക്ക് കിട്ടിയില്ല

    തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഈസ്റ്റർ ദിനത്തിലും ശമ്പളമില്ല. സർക്കാർ നൽകിയ 30 കോടി രൂപ കെഎസ്ആർടിസിക്ക് കിട്ടിയിട്ടില്ല. തിങ്കളാഴ്ച പണം കിട്ടുമെന്നാണ് പ്രതീക്ഷ. എങ്കിൽ ബാക്കി ഓവർ ഡ്രാഫ്റ്റ് എടുത്ത് ശന്പളം നൽകാനാണ് നീക്കം. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സി ഐ ടി യു, ബി എം എസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6ന് പണിമുടക്കും. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ടിഡിഎഫ് അറിയിച്ചു. എഐടിയുസിയും സമരം തുടങ്ങിയിട്ടുണ്ട്.

    Read More »
  • Kerala

    തുടർ വികസനത്തിന് സ്ഥലമില്ല, ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിൽ 

    കൊച്ചി: സ്മാര്‍ട്ട് സിറ്റി കിതക്കുമ്പോഴും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലുണ്ടായത് വലിയ വികസന കുതിപ്പാണ്. തുടക്കത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി യുഡിഎഫ് സര്‍ക്കാര്‍ ടീകോമിന് കൈമാറാന്‍ ഒരുങ്ങിയ ഇന്‍ഫോപാര്‍ക്കില്‍ പത്ത് വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം തൊഴിലവസരങ്ങളുണ്ടായി. എന്നാല്‍ കെ റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിലാണ്. സ്മാര്‍ട്ട് സിറ്റി കമ്പനികളെ കാത്തിരിക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്ക് തുടര്‍ വികസനങ്ങള്‍ക്ക് സ്ഥലമില്ലാത്ത അവസ്ഥയിലാണ്. 2004ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി വിഭാവനം ചെയ്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പടെ ടീകോമിന് കൈമാറിയുള്ള കരാറായിരുന്നു തയ്യാറാക്കിയത്. വലിയ വികസനമെത്താന്‍ ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിക്കായി വിട്ട് നല്‍കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും നിലപാടെടുത്തു. എല്‍ഡിഎഫ് പ്രതിഷേധം ശക്തമായതോടെ കരാറില്‍ കാതലായ മാറ്റങ്ങളുണ്ടായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറി വി എസ് സര്‍ക്കാര്‍ ഭരണത്തിലെത്തിയപ്പോള്‍ ഇന്‍ഫോപാര്‍ക്ക് കൈമാറുന്നത്…

    Read More »
  • Kerala

    നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണം: പി.ജെ. കുര്യന്‍; രാഹുല്‍ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനം

    ഡല്‍ഹി: നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്ന് പി.ജെ. കുര്യന്‍. രാഹുല്‍ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനം. കേരളശബ്ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധി, നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യന്‍ തുറന്നടിച്ചു. ജി 23 സംഘവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ തുടരുമ്പോഴാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പി ജെ കുര്യന്‍ രംഗത്തെത്തുന്നത്. രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് കുര്യന്റെ വിമര്‍ശനം. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു നേതാവ് രാഹുലിനെതിരെ ഇത്രയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. 2019 ലെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് മുതല്‍ കോണ്‍ഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുല്‍ഗാന്ധിയാണ്. അതൊരു ശരിയായ നടപടിയല്ലെന്നാണ് കുര്യന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകളില്ല. തനിക്ക് ചുറ്റുമുള്ള സ്വാധീനമുള്ള കുറച്ചാളുകളുമായി മാത്രം ആലോചിച്ച് രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്നും അസന്നിഗ്ദമായി…

    Read More »
  • Kerala

    ഇടുക്കി ജില്ലയിലെ ഭൂമിപ്രശ്‌നങ്ങള്‍: മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉറപ്പ് നടപ്പായില്ല; എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം

    ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റി. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ജില്ലാ കമ്മറ്റിയുടെ വിമര്‍ശനം. ഭൂമി പ്രശ്‌നങ്ങള്‍ക്കും കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനും പ്രഥമ പരിഗണന നല്‍കും എന്നായിരുന്നു ഇടത് സര്‍ക്കാര്‍ ഇടുക്കിക്കാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനം. എന്നാല്‍ തുടര്‍ഭരണം ലഭിച്ചിട്ടും നടപടിയൊന്നുമാകുന്നില്ല. പട്ടയം നല്‍കുന്നതിനായി ഭൂപതിവ് നിയമം പരിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ജില്ല കമ്മറ്റി യോഗം ചേര്‍ന്നത്. പ്രശ്‌ന പരിഹാരത്തിനായുള്ളള ഇടപെടലുമായി ജില്ലാ കമ്മറ്റി മുമ്പോട്ട് പോകും. ഇതിനായി ഈ ആഴ്ച തന്നെ ഇടുക്കിയില്‍ നിന്നുള്ള ഇടത് നേതാക്കള്‍ മുഖ്യമന്ത്രിയേയും, റവന്യൂ മന്ത്രിയേയും നേരില്‍ കാണും. പ്രതിപക്ഷത്തിനൊപ്പം ഇടുക്കിയില്‍ ഇടത് പക്ഷവും ഭൂ വിഷയങ്ങളില്‍ നിലപാട്…

    Read More »
  • Crime

    പോക്സോ കേസിൽ റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ കുറ്റപത്രം അടുത്ത ആഴ്ച സമർപ്പിക്കും

    കൊച്ചി: പോക്സോ കേസിൽ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനും എതിരെ അടുത്തയാഴ്ച കുറ്റപത്രം നല്‍കും. കേസിലെ മുഖ്യസൂത്രധാരന‍് അഞ്ജലിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കടം വാങ്ങിയ പണം തിരികെ നൽകാതാരിക്കാനായി അഞ്ജലി നടത്തിയ ഗൂഢാലോചനയാണ് കൊച്ചി ട്രിപ്പെന്നാണ് കണ്ടെത്തൽ. പരാതിക്കാരിയിൽ നിന്ന് 13 ലക്ഷം രൂപയാണ് അഞ്ജലി കടം വാങ്ങിയത്. അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്‌മെയിലിങ് നടത്താനാണ് ഉദ്ദേശിച്ചത്. ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച…

    Read More »
  • NEWS

    കോണ്‍ഗ്രസിന് നിര്‍ദ്ദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍; ”രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുത്”

    ഡല്‍ഹി: പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് പ്രശാന്ത് കിഷോര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. എന്നാലിക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ നിന്നും പച്ചക്കൊടി ലഭിക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസും പ്രശാന്ത് കിഷോറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്. മേഘാലയില്‍ പ്രശാന്ത് കിഷോറിന്റെ ചരടുവലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയതോടെ അകല്‍ച്ച പൂര്‍ണമായി. എന്നാല്‍ ഗുജറാത്തില്‍ നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നത് സംബന്ധിച്ച…

    Read More »
Back to top button
error: