Month: April 2022
-
NEWS
കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേർക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: മലയാറ്റൂര്‍ തീര്‍ത്ഥാടകരുടെ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു.ഏറ്റുമാനൂര്‍ അതിരുമ്ബുഴ നിരപ്പേല്‍ വീട്ടില്‍ ദേവസ്യയുടെ മകന്‍ സനീഷ് (29) ആണ് മരിച്ചത്. എം.സി. റോഡില്‍ തൃക്കളത്തൂര്‍ സംഗമം പടിയിലായിരുന്നു അപകടം.കാറിലുണ്ടായിരുന്ന കാണക്കാരി പുതിയാപറമ്ബില്‍ അഖില്‍ ജോസ് (24), കാണക്കാരി നിരപ്പേല്‍ ഗീതുമോള്‍ (24), അതിരുമ്ബുഴ നിരപ്പേല്‍ ജില്‍മോള്‍ (28) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്‍മോളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Read More » -
NEWS
കീവിൽ റഷ്യൻ സേനയുടെ വീണ്ടും വ്യാപകമായ വ്യോമാക്രമണം
യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളിൽ റഷ്യൻ സേന വീണ്ടും വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്ത്തിയെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. കരിങ്കടൽ തീരത്തു റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്. വ്യാഴാഴ്ച യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ സ്ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകൾക്കു തീപിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്ൻ സേനയുടെ ആക്രമണത്തിലാണു കപ്പൽ മുങ്ങിയതെന്ന വാർത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വർഷത്തിനിടെ യുദ്ധത്തിൽ തകർന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്ക്വ.
Read More » -
NEWS
ബൈക്ക് ടിപ്പറിലിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
തൃശൂർ:മണ്ണുത്തി ചെമ്ബുത്രയിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. രാമവര്‍മപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്ബാറ കോച്ചം വീട്ടില്‍ എം.എ.മനു (26) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.
Read More » -
NEWS
തമിഴ്നാട് പോലീസും പാലക്കാട്ടേക്ക്; ജില്ലയിൽ വൻ പൊലീസ് വിന്യാസം
പാലക്കാട്: കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്.കേരള പോലീസിനെ സഹായിക്കാൻ തമിഴ്‌നാട് പൊലീസും പാലക്കാട്ടേക്ക് എത്തും. കോയമ്ബത്തൂര്‍ സിറ്റി പൊലീസ് 3 കമ്ബനിയിലെ 250 പേരും തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരും പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. കൊലപാതകികളെ കണ്ടുപിടിക്കാനുള്ള വാഹന പരിശോധന, ലോഡ്ജുകളില്‍ പരിശോധന എന്നിവയ്ക്ക് ഇവര്‍ കേരള പൊലീസിനെ സഹായിക്കും.എ.ജി.പി വിജയ്‌സാക്കറയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാനടപടികള്‍ വിലയിരുത്തുക. ഇന്നലെ രാത്രി തന്നെ പൊലീസ് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. കടകളും മറ്റും നേരത്തെയടക്കാനും സംശയാസ്പദമായി കാണുന്ന വാഹനങ്ങള്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെയും ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍റെയും കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ബുധനാഴ്‍ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
Read More » -
Crime
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് സൂചന
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പൊലീസും പ്രാഥമികമായി കരുതുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. പാലക്കാട് 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ്. കൂടുതല്‍ സംരക്ഷണത്തിനായി തമിഴ്‌നാട് പോലിസും പാലക്കാട്ടേക്ക് എത്തുന്നു. ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
Read More » -
NEWS
എൻ എസ് മാധവന്റെ ഹിഗ്വിറ്റ വീണ്ടും വായിക്കപ്പെടുമ്പോൾ
ഈസ്റ്റർ സ്പെഷൽ ഒല്ലൂർ എച്ച് എസിലെ പി.ടി.മാഷിന്റെ മകനായ ഗീവർഗീസ് സെവൻസ് ഫുട്ബോളിലെ തിളങ്ങുന്ന താരമായിരുന്നു.പിതാവിന്റെ മരണത്തെ തുടർന്ന് കളി നിർത്തി പൗരോഹിത്യ വഴിയിലേക്ക് തിരിഞ്ഞപ്പോഴും ഗീവർഗീസിന്റെ ഉള്ളിൽ മൈതാനമധ്യത്തെ പന്തെന്നപോലെ ഫുട്ബോൾ അനക്കമറ്റു കിടന്നിരുന്നു. “ഫാദർ..” കന്യാസ്ത്രീ കണ്ണീരടക്കി ഗീവർഗീസ് അച്ചന്റെ മുമ്പിൽ നിന്നു. “ങും..?”ഗീവർഗീസച്ചൻ ചോദ്യഭാവത്തോടെ ആ കന്യാസ്ത്രീയുടെ നേർക്കു നോക്കി. “അദ്ദേഹം ജാമ്യത്തിലിറങ്ങി ഫാദർ..” “ആര്?” “പിതാവ്.” “ദൈവം അനുഗ്രഹിക്കട്ടെ..” “എന്നെ ഉപദ്രവിക്കും ഫാദർ..” “പിതാവാണ്..!” “ആ ഫാദറും മരിച്ചു.” “ഏതു ഫാദർ..?” “പിതാവിനെതിരെ സാക്ഷി പറഞ്ഞ..ജലന്ധറിലെ…” “ആയുസ്സ് അത്രെ ഉള്ളെന്നു കരുതിയാൽ മതി…” “എനിക്കു പേടിയാകുന്നു ഫാദർ..” “പേടിക്കേണ്ട, കർത്താവ് കാത്തുകൊള്ളും..” “ഫാദർ..” “എനിക്കൽപ്പം ധൃതിയുണ്ടായിരുന്നു…” “ഫാദർ ഞാൻ..” “ഒന്നും സംഭവിക്കില്ല.ധൈര്യമായിരിക്കൂ.. ഞാൻ പ്രാർത്ഥിക്കാം..” കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പന്തയക്കാരുടെ ആർപ്പുവിളിയിൽ ഗീവർഗീസ് സെവൻസ് കളിച്ചിരുന്നത് അപ്പന് ഇഷ്ടമല്ലായിരുന്നു.ഒരിക്കൽ അതിനെക്കുറിച്ച് അപ്പൻ പറഞ്ഞു: “മോനെ ഫുട്ബോൾ എന്റെ വിശ്വാസമാണ്.സെവൻസ് അതിന്റെ അന്തിക്രിസ്തുവും!.” അത്താഴം കഴിഞ്ഞ് ഉറങ്ങാൻ…
Read More » -
NEWS
തൃശ്ശൂര്‍, എറണാകുളം യാര്‍ഡുകളില്‍ അറ്റകുറ്റപ്പണികൾ; നിരവധി ട്രെയിനുകൾ റദ്ദാക്കി
തൃശ്ശൂര്‍, എറണാകുളം യാര്‍ഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കി.എറണാകുളം ജംഗ്ഷൻ-ഷൊര്‍ണൂര്‍ മെമു 18, 20, 22, 25 തീയതികളിലും എറണാകുളം ജംഗ്ഷൻ-ഗുരുവായൂര്‍, കോട്ടയം-നിലമ്ബൂര്‍, നിലമ്ബൂര്‍-കോട്ടയം എന്നീ വണ്ടികള്‍ 22, 23, 25, 29, മേയ് 01 തീയതികളിലും പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി(16306) 22, 25, 30, മേയ് 01 തീയതികളില്‍ ആലുവായില്‍ യാത്ര അവസാനിപ്പിക്കും. 23-നും 25-നും പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്സ്‌പ്രസ് എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. 24-ന് പുറപ്പെടുന്ന ടാറ്റാനഗര്‍-എറണാകുളം ജംഗ്ഷൻ എക്സ്‌പ്രസ് എറണാകുളം ടൗണില്‍ സര്‍വീസ് അവസാനിപ്പിക്കും.
Read More » -
NEWS
അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കടന്നുകയറി പാക് സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.വെള്ളിയാഴ്ച രാത്രി കുനാര്‍, ഖോസ്റ്റ് പ്രവിശ്യകളിലാണ് ആക്രമണം നടന്നത്. ഗോര്‍ബ്സ് ജില്ലയിലെ മസ്റ്റര്‍ബെല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി താലിബാന്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഇതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം.എന്നാല്‍, ഇരു രാജ്യത്തിന്റെയും വിദേശമന്ത്രാലയങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
Read More » -
Kerala
മനസാക്ഷിയുള്ളവരും ബാങ്ക്കളിൽ ജോലി ചെയ്യുന്നുണ്ട്, വീട് ജപ്തി ചെയ്യാന്‍ പോയ ബാങ്ക് ജീവനക്കാര്‍ ഒരു നിര്‍ധന കുടുംബത്തിനു താങ്ങും തണലുമായ കഥ ഇതാ
മൂവാറ്റുപുഴയിൽ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്ത് മൂന്ന് കട്ടികളെ പെരുവഴിയിലിറക്കിവിട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഹൃദ്രോഗിയായ ഗൃഹനാഥനും ഭാര്യയും ആശുപത്രിയിൽ കഴിയുമ്പോഴാണ് ഈ ഹീനകൃത്യം ചെയ്തത്. ഈ ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവി തന്നെ രാജിവയ്ക്കേണ്ടി വന്നു മുതിർന്ന സി.പി.എം നേതാവായ ഗോപി കോട്ടമുറിക്കലിന്. ഇപ്പോഴിതാ പന്തളത്ത് കുടിശിക മുടങ്ങിയവരുടെ വീട് ജപ്തി ചെയ്യാന്‍ പോയ കേരളാ ബാങ്ക് ജീവനക്കാര്‍ ആ കുടുംബത്തിനു താങ്ങും തണലുമായി തീർന്നു. കേരളാ ബാങ്ക് പന്തളം ശാഖാ മാനേജര്‍ കെ. സുശീലയും മറ്റ് ജീവനക്കാരുമാണ് മനുഷ്യത്വത്തിൻ്റെ മാതൃകയായി മാറിയത്. കുടിശിക മുടങ്ങിയവരുടെ വീട് ജപ്തി ചെയ്യാന്‍ പോയ പന്തളത്തെ കേരളാ ബാങ്ക് ജീവനക്കാര്‍ അവിടെ കണ്ടത് തീരാദുരിതം. ജപ്തി ചെയ്ത് ഇറക്കി വിട്ടാല്‍ പോകാനിടമില്ല. തുടർന്ന് കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ആയിരുന്നു. മാനേജര്‍ കെ. സുശീലയുടെ നേതൃത്വത്തില്‍ പിരിവെടുത്ത് ഇവരുടെ കുടിശിക അടച്ചു തീര്‍ത്ത്…
Read More » -
Kerala
ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം രാജി വച്ചു
കൊച്ചി: ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവിയിൽനിന്നു മുതിർന്ന സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കൽ രാജിവച്ചു. രക്ഷിതാക്കളില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തത് വൻ വിവാദമായിരുന്നു. അതേ തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നപടി സ്വീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഗോപി കോട്ടമുറിക്കൽ നിലവിൽ കേരള ബാങ്ക് ചെയർമാനാണ്. പായിപ്ര പേഴായ്ക്കാപ്പള്ളി വലിയ പറമ്പിൽ വി.എ രാജേഷിന്റെ വീട്ടിലായിരുന്നു കടബാധ്യതയുടെ പേരിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് രാജേഷ് ആശുപത്രിയിൽ കഴിയുമ്പോഴായിരുന്നു സംഭവം. ഭാര്യയും രാജേഷിനൊപ്പമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മാത്യു കുഴൽ നാടൻ എം.എൽ.എ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കുടുംബത്തിന് തുണയാകുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി ജപ്തി നടപടി സ്വീകരിച്ച ബാങ്കിനെതിരേ രൂക്ഷമായ വിമർശനം…
Read More »