NEWS

ഫിറ്റ്‌നെസ് സെന്ററിലെ പീഡനം; പരിശീലകൻ അറസ്റ്റിൽ

നിലമ്പൂർ: കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പരിശീലകന്‍ അറസ്റ്റില്‍.നിലമ്ബൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്കാണ് (36) അറസ്റ്റിലായത്.

ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്ബൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: