എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സർവകക്ഷിയോഗം ചേരും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാവും.
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് കളക്ടർ മൃൺമയീ ജോഷി അഭ്യർഥിച്ചു. ഇതിനിടെ, പാലക്കാട് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തുടർ സംഘർഷം ഒഴിവാക്കാൻ മുൻകരുതൽ ശക്തമാക്കാൻ എഡിജിപി നിർദേശം നൽകുകയും ചെയ്തു.