Month: April 2022

  • Kerala

    മുങ്ങൽ വിദഗ്ദ്ധരെ പൂട്ടാൻ സെക്രട്ടറിയറ്റിൽ പ്രത്യേക സംവിധാനം വരുന്നു

    തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പഞ്ച് ചെയ്ത ശേഷം ഓഫീസിലെ സീറ്റ് കാലിയാക്കി മുങ്ങുന്ന ജീവനക്കാരെ പൂട്ടാൽ പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രവർത്തനം. പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. സെൻസർ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാർക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെൻഡെസും രേഖപ്പെടുത്തും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തും. എന്നാൽ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാൽ അവധിയായി കണക്കാക്കും. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലൂടെയാണ് അവധി വിവരങ്ങൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടൽ നടത്താനും സാധിക്കില്ല. രണ്ട് കോടിയോളം ചിലവിലാണ് ഇതിനായുള്ള ഉപകരണങ്ങൾ സർക്കാർ വാങ്ങുന്നത്. സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ അക്സസ് സിസ്റ്റം എല്ലാ സര്‍ക്കാര്‍…

    Read More »
  • Kerala

    പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

    പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍. സില്‍വര്‍ ലൈന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആശയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സില്‍വര്‍ ലൈനിനായി ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും കാനം അഭ്യര്‍ത്ഥിച്ചു. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നുംവില കിട്ടി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവന്റെ വേദന അറിയാത്തവര്‍ അല്ല ഇടതുപക്ഷത്ത് ഉള്ളതെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    സ്റ്റാൻഡിൽ ഓട്ടം കാത്ത് കിടക്കുന്നതിനിടയിൽ ഓട്ടോഡ്രൈവർ മരിച്ചു

    തലശ്ശേരി: ഓട്ടം കാത്ത് കിടക്കുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ചു. തലശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം.വേറ്റുമ്മൽ നൂറുൽ ഇസ്ലാം ക്വാർട്ടേർസിൽ താമസിക്കുന്ന അബ്ദുൽ ബഷീർ(63) ആണ് മരണപ്പെട്ടത്.  ക്ഷീണം കാരണം ഓട്ടോയിൽ കിടക്കുന്നതായിരിക്കുമെന്നാണ് മറ്റുള്ളവർ കരുതിയത്.ഓട്ടം പോകാൻ യാത്രക്കാർ വിളിച്ചിട്ടും അനങ്ങാതായതോടയാണ് മറ്റ് ഡ്രൈവർമാർ ശ്രദ്ധിച്ചത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

    Read More »
  • India

    ക്രിപ്റ്റോയുടെ അപകടസാധ്യതകള്‍ കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദവും: നിര്‍മല സീതാരാമന്‍

    ഇന്ത്യയിലെ ക്രിപ്റ്റോയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഈ മേഖലയിലെ അപകട സാധ്യതകള്‍ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്‌റ്റോകറന്‍സിയുടെ ഏറ്റവും വലിയ അപകടസാധ്യത കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിനുള്ള ധനസഹായം നല്‍കുന്നതുമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) മീറ്റിംഗിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിപ്റ്റോ മേഖലയിലെ അപകട സാധ്യതകള്‍ ഇല്ലാതാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിയന്ത്രണം മാത്രമാണ് ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ലോകബാങ്കിന്റെ സ്പ്രിംഗ് മീറ്റിംഗ്, ജി 20 ധനമന്ത്രിമാരുടെ യോഗം, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മീറ്റിംഗ് (എഫ്എംസിബിജി) എന്നിവയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസമാണ് വാഷിംഗ്ടണിലെത്തിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയിലെ ക്രിപ്റ്റോ രംഗത്തുള്ളവര്‍ ആശങ്കയോടെയാണ് നീങ്ങുന്നത്. ക്രിപ്റ്റോയില്‍ നിന്നുള്ള വരുമാനത്തിന് മേല്‍ 30 ശതമാനം നികുതി ഈടാക്കിയിട്ടുണ്ടെങ്കിലും ക്രിപ്റ്റോയെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് ക്രിപ്റ്റോകറന്‍സി ഇന്ത്യയില്‍ നിയമപരമാണോ നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്…

    Read More »
  • NEWS

    പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ അവസരം;96 ഒഴിവുകൾ

    കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലെ സര്‍ക്കാര്‍ സ്ഥാപനമാണ്.1972-ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്ബനിക്ക് രാജ്യത്ത് വിവിധയിടങ്ങളില്‍ ഖനന കേന്ദ്രങ്ങളുണ്ട്.ഇവിടങ്ങളിലേക്കാണ് ഇപ്പോൾ 96 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മിനിമം യോഗ്യത പത്താം ക്ലാസാണ്.2022 ഏപ്രില്‍ 18 മുതല്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്.മെയ് 21 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്‌. തസ്തികയും ഒഴിവുകളുടെ എണ്ണവും ഇലക്‌ട്രീഷ്യന്‍ – 22 ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് – 2 മെക്കാനിക് ഡീസല്‍ – 11 വെല്‍ഡര്‍ (G&E) – 14 ഫിറ്റര്‍ – 14 ടര്‍ണര്‍ / മെഷിനിസ്റ്റ് – 6 എസി & റഫ്രിജറേഷന്‍ മെക്കാനിക്ക് – 2 ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍ – 3 ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ – 1 സര്‍വേയര്‍ – 5 കാര്‍പെന്റര്‍ – 3 പ്ലംബര്‍ – 2 മേസണ്‍ (ബില്‍ഡിംഗ് കണ്‍സ്ട്രക്ടര്‍) – 1 ഷോട്ട് ഫയര്‍/ബ്ലാസ്റ്റര്‍ (ഫ്രഷര്‍) – 5 മേറ്റ് (മൈന്‍സ്) – ഫ്രഷര്‍…

    Read More »
  • Business

    എസ്ബിഐയ്ക്ക് പിന്നാലെ എംസിഎല്‍ആര്‍ വര്‍ധനയുമായി ആക്‌സിസ് ബാങ്ക്

    എസ്ബിഐയ്ക്ക് പിന്നാലെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ (എംസിഎല്‍ആര്‍) വര്‍ധനയുമായി ആക്‌സിസ് ബാങ്ക്. അഞ്ച് ബേസിസ് പോയിന്റ് (0.05 ശതമാനം) ആണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നു. ഒരു മാസം, മൂന്ന് മാസം, അര്‍ധവാര്‍ഷികം എന്നീ കാലയളവിലുള്ള എംസിഎല്‍ആറിന്റെ നിരക്കുകളിലാണ് വര്‍ധന. 7.15 ശതമാനം, 7.25 ശതമാനം, 7.30 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷം കാലയളവില്‍ എംസിഎല്‍ആര്‍ 7.35 ശതമാനവും രണ്ട് വര്‍ഷം കാലയളവിലേത് 7.45 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.50 ശതമാനവുമാണ്. കഴിഞ്ഞ ദിവസം എസ്ബിഐ എംസിഎല്‍ആറില്‍ 10 ബേസിസ് പോയിന്റ് (0.1 ശതമാനം) ആണ് വര്‍ധനയാണ് വരുത്തിയത്. ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഏപ്രില്‍ 12 മുതല്‍ ബാങ്ക് ഓഫ് ബറോഡയും എംസിഎല്‍ആര്‍ അഞ്ച് ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കോഡക് മഹിന്ദ്ര, ബാങ്ക് ഓഫ് ബറോഡ എന്നിവയും എംസിഎല്‍ആര്‍ ഈയിടെ ഉയര്‍ത്തിയിരുന്നു. എംസിഎല്‍ആറിന്റെ വര്‍ധന സാധാരണയായി കടം വാങ്ങുന്നവരുടെ പലിശയില്‍ വര്‍ധനയ്ക്ക്…

    Read More »
  • Business

    താന്‍ ട്വിറ്റര്‍ ഏറ്റെടുത്താല്‍ ശമ്പളം ഉണ്ടാകില്ല; നയം വ്യക്തമാക്കി ഇലോണ്‍ മസ്‌ക്

    ട്വിറ്ററിനെ ഏറ്റെുക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബോര്‍ഡ് അംഗങ്ങളുടെ ശമ്പളത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. താന്‍ ട്വിറ്ററിനെ ഏറ്റെടുത്താല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം ഉണ്ടാകില്ലെന്നാണ് മസ്‌ക് അറിയിച്ചത്. ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ചാല്‍ പ്രതിവര്‍ഷം 3 മില്യണ്‍ യുഎസ് ഡോളറോളം ലാഭിക്കാമെന്നും മസ്‌ക് വ്യക്തമാക്കി. ട്വിറ്റര്‍ ബോര്‍ഡിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഓഹരി ഉമകളുമായി ഒത്തുപോവുന്നതല്ലെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ ബോര്‍ഡിലുള്ള 11 അംഗങ്ങളില്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിക്ക് മാത്രമാണ് ട്വിറ്ററില്‍ ഒരു ശതമാനത്തിലധികം ഓഹരികള്‍ ഉള്ളത്. ജാക്ക് ഡോര്‍സിക്ക് 2.363 ശതമാനം ഓഹരികളും സിഇഒ പരാഗ് അഗര്‍വാളിന് 0.122 ശതമാനം ഓഹരികളുമാണ് കമ്പനിയില്‍ ഉള്ളത്. 9.2 ശതമാനം ഓഹരികള്‍ കൈവശമുള്ള മസ്‌കാണ് ട്വിറ്ററിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ. ജാക്ക് ഡോര്‍സിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കെല്ലാം കൂടി ഒരോഹരി പോലും സ്ഥാപനത്തില്‍ ഇല്ലെന്ന് മസ്‌ക് ചൂണ്ടിക്കട്ടിയിരുന്നു. ഏപ്രില്‍ 14ന് ആണ് 43 ബില്യണ്‍ യുഎസ് ഡോളറിന്…

    Read More »
  • NEWS

    ഒറ്റ മഴയിൽ ഒലിച്ചു പോയത് ഏഴ് കോടിയുടെ റോഡ്

    പത്തനംതിട്ട : ഉന്നത നിലവാരത്തില്‍ ടാറിംഗ് നടത്തി ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകർന്നു.കോന്നി പൂങ്കാവ് – പ്രമാടം – പത്തനംതിട്ട റോഡാണ് തകര്‍ന്നത്.ദിവസങ്ങളായി തുടരുന്ന മഴയില്‍ പ്രമാടം മറൂര്‍ കുളപ്പാറ ധര്‍മ്മശാസ്താക്ഷേത്ര കാണിക്ക മണ്ഡപത്തിനും കുരിശിനും ഇടയിലെ വളവില്‍ ടാറിംഗ് ഇളകിമാറി.ഇതേതുടര്‍ന്ന് ടാറിംഗ് പൂര്‍ണമായും നീക്കംചെയ്ത് ഇവിടം പുനര്‍നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദ്ദേശം നല്‍കി.  നേതാജി സ്കൂള്‍ ജംഗ്ഷനിലും സമീപത്തും ടാറിംഗ് ഇളകി മെറ്റില്‍ റോഡില്‍ നിരന്ന നിലയിലാണ്.എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകതയില്ലെന്നും ആദ്യഘട്ട ടാറിംഗ് മാത്രമാണ് നടത്തിയതെന്നും പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ഉന്നതനിലവാരത്തിലുള്ള അവസാനവട്ട ടാറിംഗ് നടത്തുന്നതെന്നും കരാര്‍ കമ്ബനി അധികൃതര്‍ അറിയിച്ചു. ​പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപ ചെലവിട്ടാണ് റോഡ് ഉന്നത നിരവാരത്തില്‍ നിര്‍മ്മിക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.പത്തനംതിട്ടയില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകള്‍ക്ക്…

    Read More »
  • NEWS

    ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം; ആറ് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ

    ബംഗളൂരു: ജൂണില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ പുരുഷ സീനിയര്‍ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.ആറ് മലയാളികളടക്കം ഒൻപത് കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ ക്യാമ്പിൽ ഇടംപിടിച്ചിട്ടുണ്ട്. ഗോള്‍ കീപ്പര്‍ രെഹ്നേഷ്, മധ്യനിര താരങ്ങളായ രാഹുല്‍ കെ പി, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, അറ്റാക്കിങ് താരം വി പി സുഹൈര്‍,ജിക്സൺ എന്നിവരാണ് മലയാളി താരങ്ങളായി ഉള്ളത്.ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പര്‍ ഗില്‍, ഡിഫന്‍ഡര്‍മാരായ ഖാബ്ര, ഹോര്‍മിപാം എന്നിവരും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.     ഏപ്രില്‍ 23-ന് ബെല്ലാരിയില്‍ ക്യാമ്ബ് ആരംഭിക്കും.എഎഫ്‌സി ഏഷ്യന്‍ കപ്പ് ചൈന 2023 ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഡിയില്‍ ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍, കംബോഡിയ എന്നിവര്‍ക്കൊപ്പം ആണ് ഇന്ത്യ ഉള്ളത്. ജൂണ്‍ എട്ടിന് കംബോഡിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

    Read More »
  • Crime

    സര്‍പ്രൈസ് നൽകാൻ വിളിച്ചുവരുത്തി, പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി

    വിജയവാഡ: വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനെ  വിളിച്ചുവരുത്തി കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി, കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട യുവതി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകയ്ക്കാതെയാണ് വീട്ടുകാര്‍…

    Read More »
Back to top button
error: