പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്. സില്‍വര്‍ ലൈന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആശയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സില്‍വര്‍ ലൈനിനായി ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും കാനം അഭ്യര്‍ത്ഥിച്ചു.
കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നുംവില കിട്ടി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവന്റെ വേദന അറിയാത്തവര്‍ അല്ല ഇടതുപക്ഷത്ത് ഉള്ളതെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.