NEWS

പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ അവസരം;96 ഒഴിവുകൾ

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലെ സര്‍ക്കാര്‍ സ്ഥാപനമാണ്.1972-ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്ബനിക്ക് രാജ്യത്ത് വിവിധയിടങ്ങളില്‍ ഖനന കേന്ദ്രങ്ങളുണ്ട്.ഇവിടങ്ങളിലേക്കാണ് ഇപ്പോൾ 96 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മിനിമം യോഗ്യത പത്താം ക്ലാസാണ്.2022 ഏപ്രില്‍ 18 മുതല്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്.മെയ് 21 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്‌.

തസ്തികയും ഒഴിവുകളുടെ എണ്ണവും

ഇലക്‌ട്രീഷ്യന്‍ – 22
ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് – 2
മെക്കാനിക് ഡീസല്‍ – 11
വെല്‍ഡര്‍ (G&E) – 14
ഫിറ്റര്‍ – 14
ടര്‍ണര്‍ / മെഷിനിസ്റ്റ് – 6
എസി & റഫ്രിജറേഷന്‍ മെക്കാനിക്ക് – 2
ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍ – 3
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ – 1
സര്‍വേയര്‍ – 5
കാര്‍പെന്റര്‍ – 3
പ്ലംബര്‍ – 2
മേസണ്‍ (ബില്‍ഡിംഗ് കണ്‍സ്ട്രക്ടര്‍) – 1
ഷോട്ട് ഫയര്‍/ബ്ലാസ്റ്റര്‍ (ഫ്രഷര്‍) – 5
മേറ്റ് (മൈന്‍സ്) – ഫ്രഷര്‍ – 5

Signature-ad

 

കൂടുതൽ വിവരങ്ങൾക്ക്;

വെബ്സൈറ്റ്:http://www.hindustancopper.com

ഇമെയിൽ:intra-mines[at]nic[dot]in

Back to top button
error: