Month: April 2022
-
Kerala
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കണിയാപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. കണിയാപുരത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടി. ഇന്നലെ രാത്രിയാണ് സംഭവം. ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ടു പേരാണ് വെട്ടിയത്. ക്യൂവിൽ നിൽക്കാൻ അജീഷ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
Read More » -
Crime
പാലക്കാട് സുബൈർ വധം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. മണ്ണുക്കാട് കോരയാറിൽ നിന്ന് നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. ആയുധങ്ങൾ ഫോറൻസിക് സംഘം പരിശോധിക്കും. കൂടുതൽ ആയുധങ്ങൾക്കായി കോരയാറിൽ തെരച്ചിൽ തുടരുകയാണ്. അതേസമയം, സുബൈറിന്‍റെ കൊലപാതകം ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് അറസ്റ്റിലായവരുടെ മൊഴി പുറത്ത് വന്നു. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇതിനിടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിന് മുൻപ് അക്രമികൾ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി,. സുബൈറിന്‍റെ അയൽവാസിയും സഞ്ചിന്‍റെ സുഹൃത്തുമായ രമേശ് ആണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്.…
Read More » -
India
ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ വർധിപ്പിച്ച് ആർബിഐ; പുതുക്കിയ സമയം അറിയാം
തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. ആർബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവർത്തന സമയം പരിഷ്കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്. 2022 ഏപ്രിൽ 18 മുതലാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയത്. ഇങ്ങനെ വരുമ്പോൾ ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ സേവനം ഒരു മണിക്കൂർ അധികമായി ലഭിക്കും. കൊവിഡ് 19 പടർന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മുൻപ് മാറ്റം വരുത്തിയത്. കോവിഡ് കേസുകൾ വർധിച്ചതോടുകൂടി ബാങ്കുകളുടെ പ്രവർത്തന സമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവർത്തന സമയം സാധാരണ നിലയിലാകാൻ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്കരിക്കാനുള്ള കാരണം. അതേസമയം, റിസർവ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം ഏപ്രിൽ 18 മുതൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡിന് മുൻപ്…
Read More » -
NEWS
കരുതലിന്റെ വേറിട്ട മാതൃകയായി ഇവിടെ ഒരു അധ്യാപിക
കട്ടപ്പന: കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി ലിന്‍സി എന്ന സ്കൂള്‍ അധ്യാപിക.ലബ്ബക്കട കൊച്ചുപറമ്ബില്‍ സെബാസ്റ്റ്യന്റെ ഭാര്യയും മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ലിന്‍സിയാണ് നിര്‍ധനരായ പല കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതത്തില്‍ കൈത്താങ്ങും വെളിച്ചവുമായിരിക്കുന്നത്. നിര്‍ധനരായ ആറ് വിദ്യാര്‍ഥികള്‍ക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ലിൻസി ഇതിനകം വീട് നിര്‍മിച്ചുനല്‍കിയത്.ലോക്ഡൗണ്‍ കാലത്ത് 145 വിദ്യാര്‍ഥികളുടെ വീടുകളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ചും ഈ അധ്യാപിക കരുതലിന്റെ വേറിട്ട മാതൃകയായി.താന്‍ പഠിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടിണിയിലും ദരിദ്ര്യത്തിലുമാണെന്ന തിരിച്ചറിവാണ് ടീച്ചറുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം. പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്യാറുണ്ട് ടീച്ചർ.സംസാര വൈകല്യമുള്ള വിദ്യാര്‍ഥിനിയുടെ ചികിത്സക്ക് അരലക്ഷത്തിലധികം രൂപ സമാഹരിച്ചുനല്‍കി. സ്കൂളില്‍ പച്ചക്കറികൃഷി ചെയ്തിരുന്ന നാളുകളില്‍ ജൈവപച്ചക്കറി കൃഷി വിളയിച്ച് പുരസ്കാരവും നേടിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് 54 കുട്ടികള്‍ക്ക് ടെലിവിഷനും സ്മാര്‍ട്ഫോണും ലഭ്യമാക്കി.യാത്രസൗകര്യമോ കേബിള്‍ കണക്ഷനോ ഇല്ലാത്ത കണ്ണംപടി-മേമാരി പ്രദേശത്തെ ഗോത്ര വിദ്യാര്‍ഥികളുടെ…
Read More » -
India
മത്സരപരീക്ഷകളുടെ സൗജന്യ പരിശീലനത്തിന് വേദിയായി ഗംഗാതീരം; പഠിക്കാൻ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ
പട്‌ന: എല്ലാ വാരാന്ത്യങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഗംഗാതീരത്തെത്തുന്നത്. കാരണം മറ്റൊന്നുമല്ല, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ നദീതീരം. എസ് കെ ഝാ എന്ന മത്സരപരീക്ഷ പരിശീലകനാണ് ബാങ്കിംഗ്, റെയിൽവേ സേവനങ്ങൾ, മറ്റ് സർക്കാർ ജോലികൾ എന്നിവയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 6 നും 7.30 നും ഇടയിൽ സൗജന്യ ക്ലാസുകൾ നടത്തുന്നത്. പഠനോപകരണങ്ങൾ, മോക്ക് ടെസ്റ്റ്, ഒഎംആർ ഷീറ്റുകൾ, ഉത്തരസൂചികകൾ എന്നിവ തയ്യാറാക്കാൻ 15-16 അധ്യാപകരും 150 മറ്റ് സ്റ്റാഫുകളും അടങ്ങുന്ന ഒരു ടീം ഉണ്ടെന്ന് ഝാ വ്യക്തമാക്കി. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ കാളി ഘട്ടിലും പട്‌ന കോളേജ് ഘട്ടിലും കദം ഘട്ടിലും ഗ്രൂപ്പുകളായി പഠിക്കാനും പരീക്ഷ എഴുതാനും പഠനോപകരണങ്ങൾ ശേഖരിക്കാനും എല്ലാ വാരാന്ത്യങ്ങളിലും ഒത്തുകൂടുന്നു. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തതോടെ ചിത്രങ്ങൾ വൈറലായി.…
Read More » -
Kerala
സി.ബി.ഐക്കു വിടില്ല, അന്വേഷണവുമായി മുന്നോട്ടു പോകാം; കോടതിയിൽ ദിലീപിന് തിരിച്ചടി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണു കേസ് പരിഗണിച്ചത്. അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാം. മാത്രമല്ല കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതാണ്, ബാലചന്ദ്രകുമാറിന്‍റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ല എന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ. വധഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ഈ ആവശ്യത്തെ…
Read More » -
NEWS
മഞ്ജുവിന് കാമുകൻ ഉണ്ടെന്ന് പറയണം, ദിലീപിന് ശത്രുക്കളും;നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ ഹൈക്കോടതിയില്‍
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ ഹൈക്കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍.സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്ന ശബ്ദരേഖയാണ് ഹാജരാക്കിയത്.ദിലീപിന്‍റെ സഹോദരന്‍ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ശബ്ദരേഖ.കേസിലെ പ്രധാന സാക്ഷിയാണ് അനൂപ്. ദിലീപിന് ശത്രുക്കളുണ്ടെന്ന് പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം.ശ്രീകുമാര്‍ മേനോനും മഞ്ജവും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം തുടങ്ങിയ കാര്യങ്ങളാണ് അനൂപിനെ പഠിപ്പിക്കുന്നത്. കൂടാതെ ഗുരുവായൂരുള്ള ഡാന്‍സ് പ്രോഗ്രാമിന്‍റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്നും മഞ്ജുവും ദിലീപും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്ന രീതിയില്‍ വേണം സംസാരിക്കാനെന്നും അഭിഭാഷകന്‍ പറയുന്നുണ്ട്. ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കി. മഞ്ജു മദ്യപിക്കുമെന്ന് വേണം പറയാനെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.കൂടാതെ ഡോ. ഹൈദരലിയുടെ ആശുപത്രിയിലെ രേഖകള്‍ തിരുത്തിയെന്നും ഡ്രൈവര്‍ അപ്പുണി ദിലീപിന്റെ സന്തത സഹചാരിയല്ലെന്ന നിലപാടെടുക്കണമെന്നും രണ്ട് മണിക്കൂര്‍ നീണ്ട ശബ്ദരേഖയില്‍ അനൂപിനോട് അഭിഭാഷകന്‍ പറയുന്നുണ്ട്.കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവായാണ് ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയിൽ ഹാജരാക്കിത്.
Read More » -
NEWS
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍
തിരുവനന്തപുരം: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു.ഒൻപത് വയസുള്ള കുട്ടിക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്.കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ട് ഇന്നലെ രാത്രി 8.30നാണ് സംഭവം. തേരിവിള വീട്ടില്‍ സാംബശിവന്‍, മകന്‍ സുരേഷ്, മരുമകള്‍ സദാംബിക, ചെറുമകന്‍ അനീഷ്(9) എന്നിവര്‍ക്കാണ് കേള്‍വിത്തകരാറുണ്ടായത്.വലിയൊരു തീഗോളം വീട്ടില്‍ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.ഇവരുടെ വളർത്തുനായക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വീടിന്‍റെ ജനാലച്ചില്ലുകള്‍ പൊട്ടി.ചുവരുകളില്‍ പലയിടത്തും വിള്ളലുകൾ വീണിട്ടുമുണ്ട്.വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയില്‍ കാഴ്ച മറയുകയും ഒന്നും കേള്‍കാന്‍ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കേള്‍വിക്കു തകരാര്‍ ഉള്ളതായി കണ്ടെത്തിയത്.
Read More » -
NEWS
ലൗജിഹാദ് വിവാദം ;ജോർജ്ജ് എം തോമസിനെതിരെ നടപടി
കോഴിക്കോട്: തിരുവമ്ബാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം.തോമസിനെതിരെ പാർട്ടി നടപടി.ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. കോടഞ്ചേരിയിലെ ജോസ്നയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷെജിനുമായുള്ള പ്രണയം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം. തോമസ് പ്രസ്താവന നടത്തിയത്.നടപടിയെ കുറിച്ച് തീരുമാനിക്കാന്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷിജിന് ഈ പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല.ഇത് സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണ്. ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്.ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് എം. തോമസ് അറിയിച്ചിരുന്നു.
Read More » -
NEWS
അങ്കമാലി തുറവൂരില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍
അങ്കമാലി: തുറവൂരില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍.കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസിലി (65 ) ആണ് മരിച്ചത്.രാവിലെ വീടിന് പിന്നിലെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്.മകനുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More »