Month: April 2022
-
Kerala
വാഹനങ്ങളിൽ സണ്‍ഫിലിം ഒട്ടിക്കാമോ? മന്ത്രിയുടെ മറുപടി
വാഹനങ്ങളിൽ സണ്‍ഫിലിം ഒട്ടിക്കാൻ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻ, പിൻ സേഫ്റ്റി ഗ്ലാസുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രി യുടെ വിശദീകരണം.
Read More » -
Kerala
പി ശശിയുടെ നിയമനം :എതിർപ്പ് അറിയിച്ച് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ
പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനേച്ചൊല്ലി സിപിഐഎം സംസ്ഥാന സമിതിയോഗത്തില്‍ അഭിപ്രായ ഭിന്നത. നിയമനത്തെ എതിര്‍ത്ത് സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാ ജന്‍ രംഗത്തെത്തി. പി ശശിയുടെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന്‍ തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് രണ്ടാം ഊഴമാണ് പി ശശിയെ തെരഞ്ഞെടുത്തത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്.…
Read More » -
NEWS
സന്ദർശക വിസ നീട്ടാം, പ്രൊഫഷണലുകൾക്ക് ഗ്രീൻ വിസ; വിസനിയമങ്ങളില്‍ ഉദാര സമീപനവുമായി യു.എ.ഇ
വിസനിയമങ്ങളില്‍ സമഗ്ര പരിഷ്‌കരണമേര്‍പ്പെടുത്തി യു.എ.ഇ. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യപുരോഗതി വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയുംചെയ്യും. രക്ഷിതാക്കള്‍ക്ക് ആണ്‍മക്കളെ 25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാനും അനുമതിയുണ്ട്. നിലവില്‍ 18 വയസ്സുവരെ മാത്രമാണ് ആണ്‍മക്കളെ സ്പോണ്‍സര്‍ ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നത്. ഗോള്‍ഡന്‍ വിസ സംവിധാനം വിപുലീകരിക്കും. പുതിയ തൊഴിലന്വേഷകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച സാധ്യതകളാണ് ഇത് തുറന്നിടുന്നത്. പ്രതിമാസം 30,000 ദിര്‍ഹത്തിലധികം വേതനമുള്ള പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരത്തോടെയുള്ള ഭേദഗതികള്‍ യു.എ.ഇ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ കൂടുതലായി യു.എഇയിലേക്ക് ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ വ്യവസ്ഥകളെന്നും മീഡിയ ഓഫീസ് അറിയിച്ചു.…
Read More » -
NEWS
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ് :ഒരാൾ കൊല്ലപ്പെട്ടു
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവയ്പുണ്ടായത്. അക്രമാസക്തരായ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ ഇന്ധനവില വർധനവിനെതിരേയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. സമരക്കാർ ടയറുകൾ കത്തിക്കുകയും തലസ്ഥാനമായ കൊളംബോയിലേക്കുള്ള റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ലങ്കയിൽ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവയ്ക്കുന്നത്.
Read More » -
Kerala
മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഗൾഫ്കാരൻ്റെ ഭാര്യയെ കാമുകനൊപ്പം പൊലീസ് പിടികൂടി
കൊല്ലം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന അമ്മമാർക്ക് പണി പിന്നാലെ വരും. മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ചുമത്തിയത് ഏഴുവര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദാ മൂന്ന് വയസുളള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും പോകുകയായിരുന്നു. യുവതിയുടെ മാതാവിന്‍റെ പരാതിയില്‍ ഇവരെ കാണാതായതിന് പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും വര്‍ക്കലയിൽ നിന്ന് പൊലീസ് പിടികൂടി. ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ ജസ്റ്റീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ഇവര്‍ക്കെതിരെ ചുമത്തിയത്.…
Read More » -
Kerala
കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ, വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ ഓവർസിയർ പി.സുധിയാണ് കുടുങ്ങിയത്
കല്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കൻഡ് ഓവർസിയർ പി.സുധിയെയാണ് ജില്ല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശികൾ തൊണ്ടർനാട് പഞ്ചായത്തിലെ കോറോം മണികല്ലിൽ നിർമ്മിക്കുന്ന സർവീസ് വില്ലയ്ക്ക് അനുമതി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കെട്ടിട നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരന്തരം പണം ആവശ്യപ്പെടുകയും അനാവശ്യമായി അനുമതി നീട്ടികൊണ്ടുപോവുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ വിജിലൻസിൽ പരാതി നൽകി. വിജിലൻസ് കാര്യങ്ങൾ വിശദമായി പരിശോധിച്ചു. അവരുടെ നിർദ്ദേശപ്രകാരം സ്ഥലമുടമകൾ ഇന്ന് അനുമതിക്കായി പഞ്ചായത്ത് ഓഫീസിൽ എത്തി. പഞ്ചായത്ത് ഓഫീസിൽ വച്ച് ഓവർസിയർ പണംകൈ പറ്റിയില്ല. പകരം സൈറ്റ് വിസിറ്റ് ചെയ്യാൻ വേണ്ടി എന്ന പേരിൽ നിർമ്മാണ സ്ഥലത്തെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഉടമകൾ 5000 രൂപ കൊടുക്കുകയും രഹസ്യമായി ഇവിടെ നിലയുറപ്പിച്ചവിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൈയിൽ നോട്ടിലെ രാസവസ്തുക്കൾ കണ്ടെത്തിയതോടെ ഓവർസിയറെ…
Read More » -
LIFE
സർഗാത്മകതയുടെ ഹേമന്തത്തിന് തലസ്ഥാനത്ത് തുടക്കമായി
തിരുവനന്തപുരം: കടുത്ത വേനലിലും സർഗാത്മകതയുടെ മഞ്ഞുപെയ്യിക്കുന്ന ‘ഹേമന്തം 22ന്’വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടക്കമായി. കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹേമന്തം 22ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആര്‍.ബിന്ദു നിർവഹിച്ചു. സമൂഹത്തിൽ അക്രമണോത്സുകത വർധിക്കുന്ന സാഹചര്യത്തിൽ കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാവതരണത്തിന്റെ ചില പ്രത്യേക ഇടങ്ങൾ ചിലർക്ക് മാത്രമായി പരിമിതപ്പെടുന്ന കാലഘട്ടമാണിത്. അപര വിദ്വേഷം ശക്തി പ്രാപിക്കുന്ന കാലഘട്ടം. ഇതിനെല്ലാമെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പാരസ്പര്യത്തിന്റെ വേദികളായിമാറണം ഓരോ കലാവതരണവുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനായി. ചടങ്ങില്‍വച്ച് ടി.കെ. രാമകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി…
Read More » -
Local
കെ എസ് ഇ ബി യുടെ ധനസഹായം മന്ത്രി കെ.കൃഷ്ണൻകുട്ടി കൈമാറി
കെ എസ് ഇ ബി യുടെ ധനസഹായം മന്ത്രി കെ.കൃഷ്ണൻകുട്ടി കൈമാറിമലയിൻകീഴ് കോളച്ചിറയിൽ പെയിന്റിംഗ് ജോലിക്കിടെ ഏണിയിൽ നിന്ന് 11 KV ലൈനിലേക്ക് വഴുതിവീണ് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് വലതു കയ്യ് പൂർണ്ണമായി നഷ്ടപ്പെട്ട പേയാട് , ചെറുകോട് , ചെറ്റടിത്തലക്കൽ വീട്ടിൽ ശ്രീ അനിൽകുമാറിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അനിൽ കുമാറും ഭാര്യയും ബധിരരും മൂകരും ആണ് . അദ്ദേഹത്തിന് വിദ്യാർത്ഥിനികളായ രണ്ട് പെണ്മക്കളാണുള്ളത് . കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അദേഹത്തിന് 2 ലക്ഷവും മക്കൾക്ക് 4 ലക്ഷം വീതവും ധനസഹായ മാണ് കെ എസ് ഇ ബി നൽകിയത് . ഈ ധനസഹായം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി, അനിൽകുമാറിന്റെ വസതിയിൽ എത്തിയാണ് കൈമാറിയത്. കെ.എസ് ഇ ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി. അശോക്, കാട്ടാകട എം എൽ എ ഐ ബി സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
Read More » -
Kerala
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ, കൊച്ചിയിലാണ് സംഭവം
കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ. എൻ. ശ്രീഹരി ലൈംഗികപീഡന കേസിൽ അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റു ചെയ്തത്. കോട്ടയം സ്വദേശിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസാണ് ഡോ. ശ്രീഹരിയെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ശ്രീഹരിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. അറസ്റ്റിലായ ശ്രീഹരിയെ കോടതിയി റിമാൻഡ് ചെയ്തു.
Read More » -
LIFE
ജാക്ക് n ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന ഒരു പരീക്ഷണ ചിത്രമാണ് ഇത്. മോഹന്‍ലാല്‍ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് ഏറെ കൗതുകങ്ങൾക്ക് വഴിവെച്ചു. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് n ജില്ലെന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിലെ ഒരു ഗാനം ഏറെ നാള്‍ മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് n ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം,…
Read More »