NEWS

സ്റ്റാൻഡിൽ ഓട്ടം കാത്ത് കിടക്കുന്നതിനിടയിൽ ഓട്ടോഡ്രൈവർ മരിച്ചു

തലശ്ശേരി: ഓട്ടം കാത്ത് കിടക്കുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ചു.
തലശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം.വേറ്റുമ്മൽ നൂറുൽ ഇസ്ലാം ക്വാർട്ടേർസിൽ താമസിക്കുന്ന അബ്ദുൽ ബഷീർ(63) ആണ് മരണപ്പെട്ടത്.
 ക്ഷീണം കാരണം ഓട്ടോയിൽ കിടക്കുന്നതായിരിക്കുമെന്നാണ് മറ്റുള്ളവർ കരുതിയത്.ഓട്ടം പോകാൻ യാത്രക്കാർ വിളിച്ചിട്ടും അനങ്ങാതായതോടയാണ് മറ്റ് ഡ്രൈവർമാർ ശ്രദ്ധിച്ചത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Back to top button
error: