Month: April 2022
-
കെഎസ്ആർടിസി ബസിൽ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂർ-കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. സംഭവസമയം ബസില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. കുട്ടിയുടേയും മാതാപിതാക്കളുടേയും യാത്രക്കാരുടേയും മൊഴി രേഖപ്പെടുത്തി.
Read More » -
Business
ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി
മുംബൈ: ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 44 ശതമാനം ഉയര്‍ന്ന് 23,339 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം നാലാം പാദത്തില്‍ 23,953 കോടി രൂപയില്‍ നിന്ന് 27,412 കോടി രൂപയായി ഉയര്‍ന്നതായും ബാങ്ക് വ്യക്തമാക്കി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ച് 31 വരെ, മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 4.96 ശതമാനത്തില്‍ നിന്ന്, 3.60 ശതമാനമായി മെച്ചപ്പെട്ടു. പതിനേഴ് ശതമാനത്തിലേറെയുള്ള വായ്പാ വളര്‍ച്ചയുടെയും, അറ്റ പലിശ മാര്‍ജിന്‍ നാല് ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഈ പാദത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 21 ശതമാനം വര്‍ധിച്ച് 12,605 കോടി രൂപയായി. ട്രഷറി വരുമാനം ഒഴികെയുള്ള പലിശേതര വരുമാനം 11 ശതമാനം വര്‍ധിച്ച് 4,608 കോടി രൂപയായി. ട്രഷറി ഓപ്പറേഷന്‍സ് 129 കോടി രൂപയുടെ നേട്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 25 കോടി…
Read More » -
Business
യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ആശങ്ക; ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഏപ്രിലില്‍ പിന്‍വലിച്ചത് 12,300 കോടി രൂപ
ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഭയം നിക്ഷേപകരുടെ താല്‍പ്പര്യത്തിന് പ്രഹരമേല്‍പ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. യുഎസ് ഫെഡ് നിരക്ക് വര്‍ദ്ധന, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍, അസ്ഥിരമായ ക്രൂഡ് വില, ഉയരുന്ന പണപ്പെരുപ്പം, നാലാം പാദത്തിലെ മോശം ഫലങ്ങള്‍ എന്നിവ മൂലം ഇന്ത്യയിലെ ഓഹരികളിലുള്ള വിദേശ നിക്ഷേപം സമ്മര്‍ദ്ദത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് വരെയുള്ള ആറ് മാസങ്ങളില്‍ 1.48 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പ്പനക്കാരായി തുടരുകയായിരുന്നു. ഇതിനുള്ള പ്രധാന കാരണം യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഭയവും, റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളുമാണ്. ആറ് മാസത്തെ വില്‍പ്പനയ്ക്കുശേഷം എഫ്പിഐകള്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ 7,707 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. എന്നാല്‍, ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള അവധി ദിവസങ്ങളില്‍ വീണ്ടും എഫ്പിഐകള്‍ അറ്റ…
Read More » -
Business
വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ 143 ഉല്‍പന്നങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ ശിപാര്‍ശ നല്‍കി. വരുമാനം ഉയര്‍ത്തുന്നതിനാണ് നികുതി വര്‍ധന. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കൗണ്‍സിലിന്റെ നടപടി. പപ്പടം, ശര്‍ക്കര, പവര്‍ബാങ്ക്, വാച്ചുകള്‍, സ്യൂട്ട്‌കേസ്, ഹാന്‍ഡ്ബാഗ്, പെര്‍ഫ്യും/ഡിയോഡര്‍ഡെന്റ്, കളര്‍ ടിവി, ചോക്ലേറ്റ്, ച്യൂയിഗം, വാള്‍നട്ട്, കടുകുപൊടി, നോണ്‍ ആല്‍ക്കഹോളിക് ബീവറേജ്, സെറാമിക് സിങ്ക്, വാഷ്‌ബേസിന്‍, കണ്ണടയുടെ ഫ്രെയിം, ക്ലോത്തിങ് ആക്‌സസറീസ് എന്നിവയുടെ നികുതിയാണ് ഉയര്‍ത്തുക. 143 ഉല്‍പന്നങ്ങളില്‍ 92 ശതമാനവും 18 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കിയാവും നികുതി വര്‍ധിപ്പിക്കുക. പെര്‍ഫ്യും, ലെതര്‍ അപ്പാരല്‍, ആക്‌സസറീസ്, ചോക്ലേറ്റ്, കൊക്കോ പൗഡര്‍, പ്ലാസ്റ്റിക്കിലുള്ള ഫ്‌ലോര്‍ കവറിങ്‌സ്, ലാമ്പ്, സൗണ്ട് റെക്കോര്‍ഡിങ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ നികുതി 2017 നവംബറിലെ യോഗത്തില്‍ കുറച്ചിരുന്നു. കളര്‍ ടിവി, ഡിജിറ്റല്‍-വിഡിയോ റെക്കോര്‍ഡര്‍, പവര്‍ ബാങ്ക് എന്നിവയുടെ നികുതി 2018 ഡിസംബറിലും കുറച്ചിരുന്നു.
Read More » -
NEWS
അപവാദം പ്രചരിപ്പിക്കുന്നു; കൊലക്കേസ് പ്രതിയായ ആർഎസ്എസുകാരനെ വീട്ടിൽ ഒളിപ്പിച്ച അധ്യാപികയുടെ കുടുംബം
കണ്ണൂർ: ഇതുവരെ പ്രവര്‍ത്തിച്ചത് സിപിഎമ്മിനുവേണ്ടിയാണെന്നും ഇപ്പോള്‍ അവര്‍തന്നെ കള്ളക്കഥകള്‍ പടച്ചുവിടുകയാണെന്നും കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മയുടെ കുടുംബം.പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്രതിയായ ആർഎസ്എസുകാരനോടൊപ്പം ഇവരും പിടിയിലായത്. തലശ്ശേരി അമൃത സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറും ധർമ്മടം പാലയാട്ടെ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയുമായ പി.എം രേഷ്മയെയാണ്(42) കൊലക്കേസ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്.പ്രശാന്ത് ഗൾഫിലാണ്.സിപിഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ് നേതാവ് നിജിൽദാസിനാണ് ഇവർ ഒളിച്ചുകഴിയാൻ വീട് നൽകിയത്. ‘പൊലീസ് അന്വേഷിക്കുന്നുണ്ട്, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു.ഭക്ഷണം പാകംചെയ്‌ത് എത്തിച്ചു.രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു.വർഷങ്ങളായി അടുത്ത…
Read More » -
NEWS
പഴങ്കഞ്ഞി കുടിക്കുകയാണെങ്കിൽ ഇങ്ങനെ കുടിക്കണം
പഴങ്കഞ്ഞി എന്ന് പറഞ്ഞിട്ടു കാര്യമില്ല.അത് എങ്ങനെ ഏത് അളവിൽ രുചിക്കൂട്ടുകൾ ചേർത്ത് കഴിക്കുന്നു എന്നതിലാണ് കാര്യം. മൺകലത്തിൽ വെള്ളമൊഴിച്ചു വെച്ച പഴയ ചോറ് ഒരല്പം കുഴിയുള്ള പ്ലേറ്റിലോ, ചട്ടിയിലോ എടുക്കുക. തലേദിവസം വേവിച്ചു വെച്ച നല്ല പൊടിയുള്ള ബ്ലോക്ക് കപ്പ ഒരു തവിയിട്ട്, അല്പം പുളിയുള്ള തൈര് രണ്ട് തവി ഒഴിച്ച് ഉപ്പും, ഉള്ളിയും, കാന്താരിമുളകും അടച്ചേറ്റിയിൽ അരച്ചത് സ്വല്പം ചേർത്ത്, നെയ്യുള്ള മത്തി നാലായി മുറിച്ച് കുടംപുളി ഇട്ടു കറി വെച്ചതിൻ്റെ 3 സ്പൂൺ ചാറും ഒഴിച്ച് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുഴമ്പു പരുവത്തിൽ നല്ലവണ്ണം ഒന്ന് ഒന്നിനോട് ചേരും വണ്ണം ഇളക്കി, ഉപ്പും, പുളിയും, ഏരിവും പാകത്തിനാണോയെന്ന് പരിശോധിച്ച് വയറു നിറച്ച് വാരി കഴിച്ചാൽ ഉച്ചവരെ വിശപ്പെന്തെന്ന് അറിയില്ല.തൊട്ടു നക്കാൻ ഒരു ഉണക്ക കുറിച്ചി സൈഡിലുണ്ടാകുന്നത് ഏറെ ഉത്തമം. എന്നാൽ പിന്നെ ചാമ്പിക്കോ…!!
Read More » -
NEWS
തണ്ണിമത്തൻ ഒരു ലൈംഗിക ഉത്തേജന ഔഷധമാണ് അല്ലെങ്കിൽ നാടന്‍ വയാഗ്ര
തണ്ണിമത്തന് ലൈംഗിക ഉത്തേജനമുണ്ടാക്കാനുള്ള കഴിവുണ്ട് ഒരു നാടന്‍ വയാഗ്ര (ലൈംഗിക ഉത്തേജന ഔഷധം) ആയിട്ടാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. ലിംഗ ഉദ്ധാരണമുണ്ടാകണമെങ്കില്‍ ലിംഗത്തിലെ രക്തക്കുഴലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കണം.ലൈംഗിക ഉത്തേജനമുണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള സംവേദനപ്രവാഹങ്ങള്‍ ലിംഗത്തിലെ നാഡീഞരമ്പുകളിലെത്തുന്നു.ഈ നാഡീഞരമ്പുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഈ നൈട്രിക് ഓക്‌സൈഡാണ് ലിംഗത്തിലെ രക്തധമനികളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നത്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന രാസഘടകത്തിന് രക്തധമനികളെ വികസിപ്പിക്കാനും അങ്ങനെ രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും. ഫോൺ പോക്കറ്റിൽ സൂക്ഷിക്കരുത് പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് പഠനങ്ങൾ പറയുന്നത്.ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നതും നന്നല്ല.പ്രത്യേകിച്ച് പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്. ടൈറ്റായ വസ്ത്രങ്ങൾ ധരിക്കരുത് ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം.ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍…
Read More » -
NEWS
അവിവാഹിതർ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും, അനുവദനീയമായ അളവിൽ മദ്യം കൈവശം വെക്കുന്നതും നിയമവിരുദ്ധമല്ല: ഹൈക്കോടതി
പ്രായപൂർത്തിയായെങ്കിൽ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലിൽ റൂം നൽകുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്പോൾ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി. പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാൻ അനുമതിയുള്ള മദ്യം റൂമിൽ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല എങ്കിൽ ഒരു ഹോട്ടൽ മുറിയിൽ പ്രായപൂർത്തിയായ ഏതൊരു ആണിനും പെണ്ണിനും റൂമെടുക്കാമെന്നും ജസ്റ്റിസ് എം എസ് രമേശിന്റെ വിധിയിൽ പറയുന്നു. തമിഴ്‍നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ വിവാഹിതരല്ലാത്തവർക്കും റൂം അവൈലബിൾ എന്ന് പ്രിന്റ് ദൃശ്യാ മാധ്യമങ്ങളിൽ പരസ്യം നൽകിയതിനെ തുടർന്ന് അത് ഇമ്മോറൽ ആണെന്നും അവിവാഹിതരായ സ്ത്രീയും പുരുഷനും കഴിയുന്നുണ്ട് അത് അനാശാസ്യമാണെന്നു ചൂണ്ടികാണിച്ചു അയൽവാസികൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഹോട്ടൽ റെയിഡ് ചെയ്യുകയും അവിവാഹിതരായവരെ അറസ്റ്റ് ചെയ്യുകയും…
Read More » -
NEWS
സ്കൂൾ കുട്ടികൾക്കും മറ്റും ലഹരി ഗുളികകൾ; മെഡിക്കൽ സ്റ്റോർ ഉടമ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
കൊല്ലം: മയക്ക് ഗുളികളുമായി രണ്ടു പേരെയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇവർക്ക് മരുന്ന് വിൽപ്പന നടത്തിയ തഴവാ അമ്പലമുക്കിലെ മെഡിക്കൽ സ്റ്റോർ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി എസ്പി മാർക്കറ്റിന് സമീപം താമസിക്കുന്ന ബിനു(21), നിഥിൻ (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയിൽ ചവറ പോലീസിന്റെ പിടിയിലായത്.ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തഴവയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന ജയചന്ദ്രനെയും പോലീസ് പിടികൂടി. മാനസിക രോഗികൾക്ക് മയക്കത്തിനായി നൽകുന്ന നൈട്ര സെപ്പാം എന്ന മരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.സ്കൂൾ കുട്ടികളായിരുന്നു ഇവരുടെ സ്ഥിരം കസ്റ്റമർ.ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് നിയമം. അതേസമയം നൈട്രാസെപാം ഗുളികകളുമായി ആറ്റുകാൽ സ്വദേശിയെ എക്സൈസ് സംഘം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു.അറ്റുകാൽ പാടശ്ശേരി സ്വദേശിയായ പാണ്ടിക്കണ്ണൻ എന്ന കണ്ണനാണ് അറസ്റ്റിലായത്.650 നൈട്രാസെപാം ഗുളികകളുമായി നേമം ജംഗ്ഷനിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Read More » -
NEWS
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
കട്ടപ്പനയിൽ പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവ് മരിച്ചു. ഓരുകുന്നത്ത് ഷിബുവാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്. പതിവു പോലെ ഇന്നലെ രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ശക്തിയോടെ ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.കട്ടപ്പനയിൽ മലഞ്ചരക്ക് ബിസിനസ് നടത്തുകയായിരുന്നു ഷിബു.
Read More »