Month: April 2022
-
NEWS
യമനില്‍ ഹൂതി വിമതരുടെ തടവില്‍ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം
മസ്കറ്റ്: യമനില്‍ ഹൂതി വിമതരുടെ തടവില്‍ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം.ഒമന്‍ സുല്‍ത്താന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ്, ആലപ്പുഴ ഏവൂര്‍ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മോചിതരായ മലയാളികള്‍.കഴിഞ്ഞ ജനുവരിയിലാണ് യു എ ഇ ചരക്കുകപ്പല്‍ ഹൂതികള്‍ തട്ടിയെടുത്ത് അതിലെ ജീവനക്കാരായ ഇവരെ ബന്ദികളാക്കിയത്. മോചിക്കപ്പെട്ടവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ മസ്‌കത്തിൽ എത്തിച്ചിട്ടുണ്ട്.ഇവർ രണ്ടു ദിവസത്തിനകം ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് അറിയാൻ കഴിയുന്നത്.
Read More » -
NEWS
മോദിയെപ്പോലും വിറപ്പിച്ച ശങ്കരനാരായണൻ
ന്യൂഡൽഹി : ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ (89) സാക്ഷാൽ മോദിയെപ്പോലും വിറപ്പിച്ചിട്ടുള്ള ആളായിരുന്നു.2014ല്‍ പുതുതായി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശങ്കരനാരായണനെ സ്ഥലം മാറ്റുന്നത് വെറും മൂന്ന് മാസം മാത്രം കാലാവധി അവശേഷിക്കെയായിരുന്നു.അന്നത്തെ ബി ജെ പി സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.ഏതു വിധേനയും മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചു പിടിക്കുക. മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം കൂടിയായിരുന്നു അത്.ഏതു വിധേനയും മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചു പിടിക്കുകയെന്നത് ബി ജെപിയുടെയും സഖ്യകക്ഷികളായിരുന്ന ശിവസേനയുടെയും ആവശ്യമായിരുന്നു. അന്ന് പ്രിഥ്വിരാജ് ചവാന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു ശങ്കരനാരായണന്‍ എന്ന തന്ത്രശാലിയായ ഗവർണർ.തന്റെ ഭരണകാലത്ത് പ്രധാനപ്പെട്ടതും നിര്‍ണായകവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചത് ഗവര്‍ണറായിരുന്ന ശങ്കരനാരായണന്‍ ആയിരുന്നെന്ന് പ്രിഥ്വിരാജ് ചവാന്‍ തന്നെ പില്‍ക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശങ്കരനാരായണനെ മോദി സര്‍ക്കാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍…
Read More » -
Business
ഓഹരിയുടമകളുടെ സമ്മർദ്ദം: മസ്കിന്റെ ഓഫർ ചർച്ചയ്ക്കെടുത്ത് ട്വിറ്റർ
സാൻഫ്രാൻസിസ്കോ: ഓഹരിയുടമകളുടെ സമ്മർദ്ദം മൂലം ഇലോൺ മസ്ക് മുന്നോട്ടുവച്ച 43 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ചർച്ച ചെയ്ത് ട്വിറ്റർ. ഞായറാഴ്ചയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ട്വിറ്ററിന് വിലയിട്ടതിന്റെ വിശദാംശങ്ങൾ മസ്ക് ഓഹരിയുടമകളെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനി ചർച്ചചെയ്യാൻ തീരുമാനിച്ചത്. ചർച്ച ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ വിലയുള്ള മസ്കിന്റെ വാഗ്ദാനം സ്വീകരിക്കുന്നുവെന്നല്ല അർഥമെന്ന് കമ്പനി അധികൃതർ അറിയിച്ചു. തന്റെ നീക്കത്തിന് പിന്തുണ തേടി കഴിഞ്ഞ കുറച്ചുദിവസങ്ങളായി മസ്ക് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി ചർച്ച നടത്തുകയായിരുന്നു. വാഗ്ദാനം എന്താണെന്നത് വ്യക്തമായി മസ്ക് ഓഹരിയുടമകളെ അറിയിച്ചുവെന്നാണ് വിവരം. ഈ ഇടപാട് നഷ്ടപ്പെടുന്നതിലൂടെ വലിയൊരു അവസരം ഇല്ലാതാക്കരുതെന്നും മസ്ക് നിലപാടെടുത്തു. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം ട്വിറ്റർ നടപ്പാക്കിയിരുന്നു. നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം.
Read More » -
NEWS
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇമ്മാനുവല്‍ മാക്രോണിന് തുടര്‍ഭരണം
പാരീസ്: ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പ്രകാരം ഇമ്മാനുവൽ മാക്രോണ്‍ 58.2% വോട്ട് നേടി. ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ പരാജയം സമ്മതിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ തന്‍റെ പ്രകടനം 2017-നെക്കാള്‍ മെച്ചപ്പെട്ടെന്നും. ഇത് “ശക്തമായ വിജയം” എന്ന് വിളിക്കുകയും ജൂണിൽ നടക്കുന്ന നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പിൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. “ഞങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിൽ ആശ്രയിക്കാം,” യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് വീണ്ടും അധികാരം നേടിയെങ്കിലും ഇമ്മാനുവൽ മാക്രോണിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേ സമയം വിജയത്തിന് ശേഷം ആദ്യത്തെ അഭിസംബോധനയില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു “പുതിയ യുഗം” ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു.…
Read More » -
NEWS
ഹരിദാസൻ വധം ചർച്ച ചെയ്യാതെ പ്രതി ഒളിച്ചിരുന്ന സ്ഥലം ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ
കണ്ണൂർ: ഹരിദാസൻ വധമോ അതിൽ അറസ്റ്റിലായ പ്രതിയെപ്പറ്റിയോ അയാൾക്ക് ഒളിച്ചിരിക്കാൻ വീടൊരുക്കി കൊടുത്ത അധ്യാപികയെപ്പറ്റിയോ ചർച്ച ചെയ്യാതെ പ്രതി ഒളിച്ചിരുന്ന സ്ഥലം ചർച്ച ചെയ്യുന്ന മലയാളത്തിലെ മാധ്യമങ്ങളുടെ ആവേശം കാണാതെ പോകരുത്.എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്. മുഖ്യമന്ത്രിയുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലം ആയതുകൊണ്ട് തന്നെ അതായിരുന്നു രണ്ടുമൂന്നു ദിവസങ്ങളായി മിക്ക മാധ്യമങ്ങളുടെയും ഹൈലൈറ്റ്.പിന്നാലെ പ്രതിയെ ഒളിപ്പിക്കാൻ ശ്രമിച്ചവരെ സിപിഐഎം ആക്കി ചിത്രീകരിക്കാനുള്ള വെമ്പലും.കൊന്നത് ആർഎസ്എസുകാരാണ്.പ്രതിയെ ഒളിപ്പിച്ച അധ്യാപിക ബിജെപ്പിക്കാരിയും.ശബരിമല വിഷയത്തിൽ ഉൾപ്പടെ അവരത് പ്രകടിപ്പിച്ചിട്ടുമുണ്ട്.ഇനി അവരെ ജാമ്യത്തിൽ ഇറക്കിയതാരാണ് ? തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അജേഷ്.ഇനിയെന്തു തെളിവാണ് നിങ്ങൾക്ക് വേണ്ടത്.എന്നാലും തലശ്ശേരി അമൃത സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറും ധർമ്മടം പാലയാട്ടെ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയുമായ പി.എം രേഷ്മ നിങ്ങൾക്ക് സിപിഐഎംകാരിയാണെങ്കിൽ ആയിക്കോട്ടെ വിരോധമില്ല.എന്നാലും കൊലചെയ്യപ്പെട്ട ഹരിദാസനെപ്പറ്റി രണ്ടു വാക്ക്…ങുഹും. നിങ്ങൾ എഴുതില്ല.കാരണം കൊലചെയ്യപ്പെട്ടത് സിപിഐഎംകാരനെന്നും കൊന്നത് ആർഎസ്എസ്കാരെന്നും നിങ്ങൾക്ക് എഴുതേണ്ടി വരും.അതിനാൽ നിങ്ങളത് എഴുതില്ല. കഷ്ടം! ഇത്രകണ്ട് അധഃപതിച്ചു പോയല്ലോ കേരളത്തിലെ മാധ്യമങ്ങൾ…
Read More » -
India
രാജ്യത്ത് കൊവിഡ് പ്രതിവാര കേസുകൾ ഇരട്ടിയായി; കേരളത്തിലടക്കം നേരിയ വർധന, ദില്ലിയിൽ ആയിരത്തിന് മുകളിൽ കേസുകൾ
ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ദില്ലിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും ആളുകൾ എത്തി തുടങ്ങി. ദില്ലിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡിൽ നേരിയ വർധന ഉണ്ടായതോടെ മറ്റന്നാൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ഉന്നതതല യോഗം ചർച്ച ചെയ്തേക്കും. പരിശോധനയും…
Read More » -
Kerala
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ചികിത്സയില്‍
ഇടുക്കി: ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നു.. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പ്രേംനസീറിന്റെ ലൈല കോട്ടേജ് വിൽക്കില്ല; വാർത്തകൾ നിഷേധിച്ച് മകൾ റീത്ത
തിരുവനന്തപുരം: പ്രേംനസീറിന്റെ ചിറയന്‍കീഴ് വീട് കുടുംബം വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത പറഞ്ഞു. സര്‍ക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നല്‍കാന്‍ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റീത്തയുടെ വാക്കുകള്‍ ഞങ്ങള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്‌കൂളിനൊക്കെ ഞങ്ങള്‍ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോള്‍ അതും ഞങ്ങള്‍ നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല ഞങ്ങള്‍ ഇടയ്ക്ക് പോയി ക്ലീന്‍ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാള്‍ വന്നിരുന്നു. അവര്‍ക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോഗിക്കണമെന്നും പറഞ്ഞു. മോളോട് വിളിച്ച് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറഞ്ഞു. അവരോടും ഞാന്‍ അക്കാര്യം പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാര്‍ത്ത ഞാന്‍ കാണുന്നത്. മകള്‍ രേഷ്മയുടെ പേരിലാണ് ഇപ്പോള്‍ വീട്. വീട് വില്‍ക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട്…
Read More » -
LIFE
നിയോ – നോയർ ത്രില്ലറുമായി സണ്ണി വെയ്നും ധ്യാനും; ‘ത്രയം’ പ്രദർശനത്തിനൊരുങ്ങുന്നു
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്ത ‘ത്രയം’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. മലയാളത്തിൽ നിയോ- നോയർ ജോണറിൽ വരുന്ന ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ‘ഗോഡ്സ് ഓൺ കൺട്രി ‘എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം പറയുന്നത്. ചിത്രം ജൂൺ രണ്ടാം വാരത്തോടെ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്,…
Read More » -
Kerala
കെഎസ്ആർടിസിയിൽ ശമ്പളത്തർക്കം, പ്രതിസന്ധിക്കിടെ യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്കിടെ, കെഎസ്ആർടിസി )യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6ന് പണിമുടക്കിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകൾ ആവർത്തിക്കുന്നു. എന്നാൽ അതേ സമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി. ഈ സാഹചര്യത്തിൽ ഇന്നത്തെ ചർച്ച ഏറെ നിർണായകമാണ്. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ…
Read More »