NEWS

സ്കൂൾ കുട്ടികൾക്കും മറ്റും ലഹരി ഗുളികകൾ; മെഡിക്കൽ സ്റ്റോർ ഉടമ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: മയക്ക് ഗുളികളുമായി രണ്ടു പേരെയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇവർക്ക് മരുന്ന് വിൽപ്പന നടത്തിയ തഴവാ അമ്പലമുക്കിലെ മെഡിക്കൽ സ്റ്റോർ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി എസ്പി മാർക്കറ്റിന് സമീപം താമസിക്കുന്ന ബിനു(21), നിഥിൻ (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയിൽ ചവറ പോലീസിന്റെ പിടിയിലായത്.ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തഴവയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന ജയചന്ദ്രനെയും പോലീസ് പിടികൂടി.

മാനസിക രോഗികൾക്ക് മയക്കത്തിനായി നൽകുന്ന നൈട്ര സെപ്പാം എന്ന മരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.സ്കൂൾ കുട്ടികളായിരുന്നു ഇവരുടെ സ്ഥിരം കസ്റ്റമർ.ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് നിയമം.
അതേസമയം  നൈട്രാസെപാം ഗുളികകളുമായി ആറ്റുകാൽ സ്വദേശിയെ എക്സൈസ് സംഘം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു.അറ്റുകാൽ പാടശ്ശേരി സ്വദേശിയായ പാണ്ടിക്കണ്ണൻ എന്ന കണ്ണനാണ് അറസ്റ്റിലായത്.650 നൈട്രാസെപാം ഗുളികകളുമായി നേമം ജംഗ്ഷനിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Back to top button
error: