Month: April 2022
-
NEWS
ഭക്ഷ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ-നല്ല മത്സ്യം തിരിച്ചറിയാം
ഭക്ഷ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ-നല്ല മത്സ്യം തിരിച്ചറിയാം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ വിൽപ്പനയ്ക്ക് വച്ച മത്സ്യങ്ങളിൽ അമോണിയം, ഫോർമലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.നല്ല മത്സ്യങ്ങളെ തിരിച്ചറിയാം. നല്ല മത്സ്യങ്ങൾക്കു സ്വാഭാവികമായ തിളക്കം ഉണ്ടാകും, ദുർഗന്ധം ഉണ്ടാകില്ല മാംസത്തിന് ഉറപ്പുണ്ടാവും . ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞു പോകുകയും അതേ സ്ഥിതിയിൽ തുടരുകയും ചെയ്താൽ അതു ചീഞ്ഞ മത്സ്യമാണ് നല്ല മത്സ്യങ്ങൾക്ക് നിറവ്യത്യാസം ഇല്ലാത്ത തിളങ്ങുന്ന കണ്ണുകളായിരിക്കും. കലങ്ങിയതോ, ചുവന്നതോ ആയ കണ്ണുകൾ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്. നല്ല മത്സ്യത്തിന്റെ ചെകിള പൂക്കൾക്ക് ചുവപ്പു നിറമായിരിക്കും.പഴകിയ മത്സ്യത്തിന് തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിള പൂക്കളാണ് ഉണ്ടാകുക ഭക്ഷ്യ പദാർഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം.
Read More » -
NEWS
ഒരിക്കലും നന്നാകാത്ത ആനവണ്ടിയും അതിന്റെ കുറെ പാപ്പാൻമാരും
ദേ….. ആ കിടക്കുന്ന മൂന്ന് ചക്ര വാഹനം കണ്ടോ.(ചിത്രം ശ്രദ്ധിക്കൂ) ഓട്ടോ റിക്ഷ. തൊട്ടപ്പുറത്ത് കിടന്ന് നശിക്കുന്ന ഒരു ബസ്സിന്റെ ടയറിന്റെ വിലയേ അതിന് വരു….. അതെ, കേരളത്തിൽ ലക്ഷകണക്കിന് മനുഷ്യർ ഈ മൂന്ന് ചക്ര വാഹനം ഓടിച്ച് കുടുംബം നോക്കുന്നു – വീട് വെയ്ക്കുന്നു കൂട്ടികളെ പഠിപ്പിക്കുന്നു , വിവാഹം ചെയ്തു കൊടുക്കുന്നു , പറ്റുമെങ്കിൽ മക്കളുടെ കൂട്ടികളുടെ കാര്യം കൂടി നോക്കുന്നു , അന്തസായി ജീവിക്കുന്നു.മാത്രമല്ല വാഹനത്തിന്റെ വായ്പ തിരിച്ചടവ് ഇൻഷ്വറൻസ് ,മെയിന്റനൻസ് ഇവ കൃത്യമായി കൊണ്ട് പോകുന്നു. 5700 ബസ്സ് ഉണ്ടായിട്ടും അതിൽ നിന്നും 210 കോടി വരെ വരുമാനമുണ്ടായിട്ടും കെഎസ്ആർടിസി നഷ്ടത്തിലാണ്. എന്ന് പറഞ്ഞാൽ …….. IAS / IPS കാരെ തലപ്പത്ത് നിന്നും മാറ്റി ……. ഏതെങ്കിലും പത്താം ക്ലാസുകാരനായ ഒരു ഓട്ടോ ഡ്രൈവറെ ഏൽപ്പിച്ചാൽ അവൻ ഇതിനെ പൊന്നുപോലെ നോക്കും എന്ന് പൊതുജനം പറയുന്ന നാൾ വിദൂരമല്ല എന്ന്. വരും തലമുറ കൂടി…
Read More » -
NEWS
എന്തിനാണ് മലയാളിക്ക് ഇത്ര വലിയ വീടുകൾ ? വീട് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പുഴക്ക് സമീപം 11 സെന്റ് സ്ഥലത്ത് ആധൂനിക രീതിയിൽ പണി പൂർത്തീകരിച്ച് വരുന്ന 4 BHK വീട് വിൽപ്പനക്ക് 11 സെന്റ് സ്ഥലം 1900 ചതുരശ്ര അടി വീട് 4 ബെഡ്റൂമുകൾ, 4 ബാത്റൂം ഡൈനിങ്ങ് ലിവിംഗ് റൂം 2 അടുക്കള കിണർവെള്ളം, തേക്കിൻ തടിയിൽ പണിത ജനലുകളും വാതിലുകളും ബ്രാന്റഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള നിർമ്മാണം കിച്ചനിൽ ആധുനിക രീതിയിൽ പണിതകഴിപ്പിച്ച കബോർഡുകൾ മുറ്റത്ത് ഇന്റർ ലോക്ക് ടൈലും മിറ്റലും വിരിച്ച് വർക്ക് തീർത്ത് തരുന്നതാണ് കിഴക്ക് ദർശനമുള്ള ഈ വീടിന് ഉദ്ദേശിക്കുന്ന വില 3,00,000,00/- (Negotiable) ബ്രോക്കർ മാർ വിളിക്കേണ്ടതില്ല ലോൺ സൗകര്യം ലഭ്യമാണ് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി യുടെ 90% ലോൺ തരുന്നു @ പ്ലോട്ട് മാത്രം വാങ്ങാൻ ലോൺ @ പ്ലോട്ട് വാങ്ങി വീട് പണിയാൻ ലോൺ @ പ്രോപ്പർട്ടി ഉള്ളവർക്ക് വീട് വെക്കാൻ ലോൺ പ്രോപ്പർട്ടിയുടെ 75% ലോൺ ചെയ്യുന്നു.. ബിസിനസ്കാർ ഇൻകം tax…
Read More » -
Kerala
അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ; പൊലീസിൽ പരാതി നൽകി
കണ്ണൂര്‍: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.
Read More » -
Kerala
ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില്‍ പാർപ്പിച്ച സംഭവം; എം.വി. ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
കണ്ണൂര്‍: കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. എം വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനെതിരെയാണ് പരാതി. എം വി ജയരാജൻ അശ്ലീല പ്രയോഗം നടത്തിയെന്നാണ് രേഷ്മയുടെ ആരോപണം. സി പി എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. പിണറായി പാണ്ട്യാല മുക്കിലെ മയിൽ പീലി വീട്ടിൽ ഏഴ് ദിവസമാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത്. വീട്…
Read More » -
Kerala
മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (90) അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരൻ , ഏ കെ ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു. യുഡിഎഫ് കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു. നാഗാലാൻ്റ്, അരുണാചൽ, അസം, ജാർഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവർണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു. 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളിയാണ് അദ്ദേഹം. സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണൻ. മന്ത്രി പദവും ഗവര്‍ണർ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണൻ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ അണിയറകഥകളേറെയറിയാമായിരുന്നിട്ടും വിവാദങ്ങളൊഴിവാക്കിയായിരുന്നു പാലക്കാടുകാരുടെ സ്വന്തം ശങ്കര്‍ ജി ആത്മകഥയായ അനുപമം ജീവിതം എഴുതിത്തീര്‍ത്തത് . അവസാന നാളിലും പാര്‍ട്ടിക്കൊരു ക്ഷീണം വരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അടുപ്പക്കാരോട് കാരണമായി പറഞ്ഞത്. ഏഴുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ…
Read More » -
Kerala
പാലക്കാട് പൊള്ളലേറ്റ് 16 കാരിയും യുവാവും മരിച്ചു
പാലക്കാട് പൊള്ളലേറ്റ് 16 കാരിയും യുവാവും മരിച്ചു. പാവാടി സ്വദേശിയായ 16 കാരിയും 26 കാരന്‍ ബാലസുബ്രഹ്മണ്യവുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. ബാലസുബ്രഹ്മണ്യത്തിനു തീപൊള്ളലേറ്റതായാണ് വീട്ടുകാര്‍ ആദ്യം കണ്ടത്. മുറിയില്‍ കയറിനോക്കിയപ്പോഴാണ് പെണ്‍കുട്ടിയ്ക്കും പൊള്ളലേറ്റ കാര്യം അറിയുന്നത്. അയല്‍ക്കാരായ ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധം വീട്ടില്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അഞ്ചുവര്‍ഷത്തിനുശേഷം വിവാഹം നടത്തി കൊടുക്കാം എന്ന് സമ്മതിച്ചിരുന്നതായി യുവാവിന്റെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്. <span;>അടുത്തിടെ പെണ്‍കുട്ടിയുടെ കുടുംബം വീട് മാറുകയും ചെയ്തു. വിവാഹം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടി സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയ സാഹചര്യം ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് കൊല്ലംകോട് പോലീസ് വ്യക്തമാക്കി. ഉച്ചക്ക് രണ്ടേകാലോടെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം…
Read More » -
Kerala
വയനാട്ടില്‍ വിനോദയാത്രക്കെത്തിയ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു
വയനാട്ടില്‍ വിനോദയാത്രക്കെത്തിയ 4 അംഗ സംഘത്തിലെ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കോറോത്തെ സ്വകാര്യ റിസോര്‍ട്ടില്‍ റിയാസ് ഉള്‍പടെ നാലുപേര്‍ റൂം എടുത്തത്. റിയാസ് രാവിലെ എഴുന്നേല്‍ക്കാതായതോടെയാണ് മരണ വിവരം സുഹൃത്തുക്കള്‍ അറിയുന്നത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
Read More » -
India
ആരെതിർത്താലും യുപിയിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി; “പിന്തുണച്ചാൽ പ്രതിപക്ഷത്തിന് കൊള്ളാം”
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിൽ കേന്ദ്രീകരിക്കണമെന്ന് പാർട്ടി ഉന്നതർക്ക് അമിത് ഷാ നിർദേശം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണം. യുപിയിൽ ബിജെപി സർക്കാർ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ പോകുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു. ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്’ എന്ന നയത്തിന്റെ ഭാഗമായി എല്ലാ സർക്കാർ പദ്ധതികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ലഭിക്കുമെങ്കിൽ നിയമങ്ങളും ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയം പിന്തുടരാനാണ് ബിജെപി ഇതര പാർട്ടികൾ ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു. ആർട്ടിക്കിൾ 370 അസാധുവാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കൽ, യൂണിഫോം കോഡ് എന്നിവ ബിജെപിയുടെ…
Read More » -
India
അടുത്ത 25 വര്‍ഷത്തിൽ കശ്മീരിൻ്റെ മുഖച്ഛായ മാറുമെന്ന് പ്രധാനമന്ത്രി: 20,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. മുന്‍പ് ഇല്ലാതിരുന്ന പല കേന്ദ്രനിയമങ്ങളും പ്രാബല്യത്തിലാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടിക്കായി ജമ്മുകാശ്മീരില്‍ എത്തുന്നത്. കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമിക്കുന്ന 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവിൽ നിർമിച്ച ബനിഹാൽ-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യും. ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിർവഹിച്ചു. ജമ്മു കാശ്മീരിലെ യുവാക്കൾക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും.…
Read More »