NEWS

പഴങ്കഞ്ഞി കുടിക്കുകയാണെങ്കിൽ ഇങ്ങനെ കുടിക്കണം

ഴങ്കഞ്ഞി എന്ന് പറഞ്ഞിട്ടു കാര്യമില്ല.അത് എങ്ങനെ ഏത് അളവിൽ രുചിക്കൂട്ടുകൾ ചേർത്ത് കഴിക്കുന്നു എന്നതിലാണ് കാര്യം.
മൺകലത്തിൽ വെള്ളമൊഴിച്ചു വെച്ച പഴയ ചോറ് ഒരല്പം കുഴിയുള്ള പ്ലേറ്റിലോ, ചട്ടിയിലോ എടുക്കുക. തലേദിവസം വേവിച്ചു വെച്ച നല്ല പൊടിയുള്ള ബ്ലോക്ക് കപ്പ ഒരു തവിയിട്ട്, അല്പം പുളിയുള്ള തൈര് രണ്ട് തവി ഒഴിച്ച് ഉപ്പും, ഉള്ളിയും, കാന്താരിമുളകും അടച്ചേറ്റിയിൽ അരച്ചത് സ്വല്പം ചേർത്ത്, നെയ്യുള്ള മത്തി നാലായി മുറിച്ച് കുടംപുളി ഇട്ടു കറി വെച്ചതിൻ്റെ 3 സ്പൂൺ ചാറും ഒഴിച്ച് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുഴമ്പു പരുവത്തിൽ നല്ലവണ്ണം ഒന്ന് ഒന്നിനോട് ചേരും വണ്ണം ഇളക്കി,
ഉപ്പും, പുളിയും, ഏരിവും പാകത്തിനാണോയെന്ന് പരിശോധിച്ച് വയറു നിറച്ച് വാരി കഴിച്ചാൽ ഉച്ചവരെ വിശപ്പെന്തെന്ന് അറിയില്ല.തൊട്ടു നക്കാൻ ഒരു ഉണക്ക കുറിച്ചി സൈഡിലുണ്ടാകുന്നത് ഏറെ ഉത്തമം.
എന്നാൽ പിന്നെ ചാമ്പിക്കോ…!!

Back to top button
error: