NEWS

അപവാദം പ്രചരിപ്പിക്കുന്നു; കൊലക്കേസ് പ്രതിയായ ആർഎസ്എസുകാരനെ വീട്ടിൽ ഒളിപ്പിച്ച അധ്യാപികയുടെ കുടുംബം

കണ്ണൂർ: ഇ​​​തു​​​വ​​​രെ പ്ര​​​വ​​​ര്‍​​​ത്തി​​​ച്ച​​​ത് സി​​​പി​​​എ​​​മ്മി​​​നു​​​വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും ഇ​​​പ്പോ​​​ള്‍ അ​​​വ​​​ര്‍​​ത​​​ന്നെ ക​​​ള്ള​​​ക്ക​​​ഥ​​​ക​​​ള്‍ പ​​​ട​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണെ​​​ന്നും കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേ​​​ഷ്മ​​​യു​​​ടെ കു​​​ടും​​​ബം.പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്രതിയായ ആർഎസ്എസുകാരനോടൊപ്പം ഇവരും പിടിയിലായത്.
തലശ്ശേരി അമൃത സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറും ധർമ്മടം പാലയാട്ടെ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയുമായ പി.എം രേഷ്മയെയാണ്(42) കൊലക്കേസ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്.പ്രശാന്ത്  ഗൾഫിലാണ്.സിപിഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസിനാണ് ഇവർ ഒളിച്ചുകഴിയാൻ വീട് നൽകിയത്.
 ‘പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ്‌ വിഷുവിനുശേഷമാണ്‌ പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌. 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു.ഭക്ഷണം പാകംചെയ്‌ത്‌ എത്തിച്ചു.രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത്‌ നാട്ടുകാരും ശ്രദ്ധിച്ചിരുന്നു.വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇരുവരും.മുഴുവൻ തെളിവും ശേഖരിച്ചശേഷമാണ്‌ പൊലീസ്‌ രേഷ്‌മയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.
ഗൾഫിൽ ജോലിചെയ്യുന്ന, അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയാണ്‌ രേഷ്‌മ.അണ്ടലൂർ കാവിനടുത്ത വീട്ടിലാണ്‌ രേഷ്‌മയും മക്കളും താമസം.രണ്ട്‌ വർഷം മുൻപ് നിർമിച്ച രണ്ടാമത്തെ വീടാണ്‌ പിണറായി പാണ്ട്യാലമുക്കിലേത്‌. പ്രശാന്ത്‌ ഗൾഫിൽ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ്‌ കുടുംബം താമസിച്ചത്‌. നിജിൽദാസ്‌ കൊലക്കേസ്‌ പ്രതിയാണെന്ന കാര്യം അമൃതവിദ്യാലയത്തിലെ മീഡിയ കോ–-ഓഡിനേറ്റർകൂടിയായ അധ്യാപികക്ക്‌ മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു.  എന്നിട്ടും ഒളിപ്പിച്ച്‌ താമസിപ്പിച്ചത്‌ ഐപിസി 212 പ്രകാരം അഞ്ച്‌ വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.
അതേസമയം കേസിൽ രേഷ്മയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനും അഭിഭാഷക പരിഷത്തിന്റെ നേതാവുമായ പ്രേമരാജനായിരുന്നു.ജാമ്യത്തിലിറക്കാൻ കോടതിയിൽ എത്തിയത് ബിജെപിയുടെ മണ്ഡലം സെക്രട്ടറിയുമായിരുന്നു.തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അജേഷാണ് രേഷ്മ ജാമ്യം ലഭിച്ച് ഇറങ്ങിയപ്പോള്‍ സ്വീകരിക്കാൻ എത്തിയത്.

Back to top button
error: