NEWS

മോദിയെപ്പോലും വിറപ്പിച്ച ശങ്കരനാരായണൻ

ന്യൂഡൽഹി : ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ (89) സാക്ഷാൽ മോദിയെപ്പോലും വിറപ്പിച്ചിട്ടുള്ള ആളായിരുന്നു.2014ല്‍ പുതുതായി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന  ശങ്കരനാരായണനെ സ്ഥലം മാറ്റുന്നത് വെറും മൂന്ന് മാസം മാത്രം കാലാവധി അവശേഷിക്കെയായിരുന്നു.അന്നത്തെ ബി ജെ പി സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.ഏതു വിധേനയും മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചു പിടിക്കുക.

മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം കൂടിയായിരുന്നു അത്.ഏതു വിധേനയും മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചു പിടിക്കുകയെന്നത് ബി ജെപിയുടെയും സഖ്യകക്ഷികളായിരുന്ന ശിവസേനയുടെയും ആവശ്യമായിരുന്നു. അന്ന് പ്രിഥ്വിരാജ് ചവാന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു ശങ്കരനാരായണന്‍ എന്ന തന്ത്രശാലിയായ ഗവർണർ.തന്റെ ഭരണകാലത്ത് പ്രധാനപ്പെട്ടതും നിര്‍ണായകവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചത് ഗവര്‍ണറായിരുന്ന ശങ്കരനാരായണന്‍ ആയിരുന്നെന്ന് പ്രിഥ്വിരാജ് ചവാന്‍ തന്നെ പില്‍ക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്.

 

ഈ സാഹചര്യത്തിലാണ് ശങ്കരനാരായണനെ മോദി സര്‍ക്കാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ പദവിയില്‍ നിന്നും നീക്കുന്നത്.മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം ഒഴിയാനും പകരം മിസോറാം ഗവര്‍ണര്‍ ആകാനുമുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വന്നതാകട്ടെ അർദ്ധരാത്രിയിലും.എന്നാൽ കേന്ദ്ര നിര്‍ദ്ദേശത്തെ തിരസ്കരിച്ച്‌ മിസോറാമിലേക്കുള്ള വിമാനത്തിന് പകരം അദ്ദേഹം സ്വന്തം സ്ഥലമായ കേരളത്തിലേക്കുള്ള വിമാനത്തിലാണ് കയറിയത്. ഗവര്‍ണര്‍ സ്ഥാനം വേണ്ടെന്ന് വച്ച ശങ്കരനാരായണന്‍ തന്റെ ശിഷ്ടകാലം കേരളത്തില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു.

 

 

ആറ് സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളി കൂടിയാണ് അദ്ദേഹം. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുള്ള ശങ്കരനാരായണൻ മൊത്തം നാലുതവണ കേരളത്തിൽ മന്ത്രിയായും ഇരുന്നിട്ടുണ്ട്.പരേതയായ രാധയാണ് ഭാര്യ. മകൾ അനുപമ. മരുമകൻ: അജിത് ഭാസ്കർ….

Back to top button
error: