മസ്കറ്റ്: യമനില്‍ ഹൂതി വിമതരുടെ തടവില്‍ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം.ഒമന്‍ സുല്‍ത്താന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം.
കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ്, ആലപ്പുഴ ഏവൂര്‍ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മോചിതരായ മലയാളികള്‍.കഴിഞ്ഞ ജനുവരിയിലാണ് യു എ ഇ ചരക്കുകപ്പല്‍ ഹൂതികള്‍ തട്ടിയെടുത്ത് അതിലെ ജീവനക്കാരായ ഇവരെ ബന്ദികളാക്കിയത്.
മോചിക്കപ്പെട്ടവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ മസ്‌കത്തിൽ എത്തിച്ചിട്ടുണ്ട്.ഇവർ രണ്ടു ദിവസത്തിനകം ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് അറിയാൻ കഴിയുന്നത്.