Month: April 2022

  • NEWS

    എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

    തിരുവനന്തപുരം: വാമനപുരം ആറ്റില്‍ കുളിക്കാനിറങ്ങിയ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.മുസ്ലിം അസോസിയേഷന്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന കിഴക്കേക്കോട്ട സ്വദേശി ശബരി (21) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.  വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്ത് മൂന്ന് വിദ്യാര്‍ത്ഥികൾ ഒന്നിച്ചാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്.നീന്തി കുളിക്കവേ ശബരിയെ അടിയോഴുക്കില്‍പ്പെട്ടു കാണാതാകുകയായിരുന്നു.പ്രദേശവാസികള്‍ അറിയിച്ചതിനെതുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിലാണ് 30 അടിയോളം താഴ്ചയുള്ള മുളയുടെ ഇടയില്‍ കുടുങ്ങിയ നിലയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Read More »
  • India

    അറസ്റ്റിലായ ​ജിഗ്നേ​ഷ് മേ​വാ​നി​ക്ക് ജാ​മ്യം

    അ​റ​സ്റ്റി​ലാ​യ ഗു​ജ​റാ​ത്ത് എം​എ​ൽ​എ ജി​ഗ്നേ​ഷ് മേ​വാ​നി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി. ആ​സം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍, സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​നം അ​ട​ക്ക​മു​ള​ള കു​റ്റ​ങ്ങ​ളാ​ണ് അ​സം പോ​ലീ​സ് മേ​വാ​നി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​തി​രെ​യു​ള്ള ട്വീ​റ്റു​ക​ളു​ടെ പേ​രി​ലാ​ണ്‌‌‌‌ ജി​ഗ്നേ​ഷ് മേ​വാ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാ​മി​ലെ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വാ​ണ് പ​രാ​തി​ക്കാ​ര​ൻ. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ഗു​ജ​റാ​ത്തി​ലെ പാ​ല​ന്‍​പൂ​രി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മേ​വാ​നി​യെ ആ​ലാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​വാ​നി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

    Read More »
  • Crime

    ഹരിദാസ് വധം: രേഷ്മക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌

    ഹരിദാസ് വധക്കേസ്  പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയത് കൂടാതെ രേഷ്മ നിജിൽ ദാസിന് കൂടുതൽ സഹായങ്ങൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്. രേഷ്മയുടെ മകളുടെ സിം കാർഡ് നിജിൽ ദാസിന് നൽകി.ഈ സിം കാർഡ് ഉപയോഗിച്ചാണ് നിജിൽ ദാസ് ഭാര്യയെ പല തവണ വിളിച്ചത്. അതേ സമയം അധ്യാപികയായി ജോലി ചെയ്യുന്ന പുന്നോൽ അമൃത വിദ്യാലയത്തിൽ നിന്നും രേഷ്മയെ സസ്പെന്റ് ചെയ്തു. സിം കാർഡും മൊബൈൽ ഫോണും ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.ഹരിദാസൻ വധക്കേസിൽ രേഷ്മയുടെ പങ്ക് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്ന് പോലീസ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പുന്നോൽ അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയും മീഡിയാ കോ ഓർഡിനേറ്ററുമായിരുന്നു രേഷ്മ.ഹരിദാസ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.അതേ സമയം രേഷ്മയ്ക്കുള്ള ബിജെപി ബന്ധം വ്യക്തമാകുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നു.

    Read More »
  • India

    ഏകീകൃത സിവിൽ കോഡ് ആവശ്യം ശക്തമാക്കി ബിജെപി

    ഏകീകൃത സിവിൽ കോഡ് ആവശ്യം ശക്തമാക്കി ബിജെപി. സിവിൽ കോഡ് നല്ല ചുവടെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂർ. ഇതോടെ സിവിൽ കോഡ് ആവശ്യം മുന്നോട്ട് വയ്ക്കുന്ന അഞ്ചാം ബിജെപി ഭരണ സംസ്ഥാനമാകുകയാണ് ഹിമാചൽ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞിരുന്നു. പ്രതിപക്ഷം എതിർത്താലും ഇല്ലെങ്കിലും സിവിൽ കോഡ് നടപ്പാക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് മികച്ച ചുവടാണെന്നാണ് ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ പ്രതികരണം. സിവിൽ കോഡ് എന്ന ആശയത്തെ പറ്റി പഠിക്കുകയാണെന്നും നടപ്പാക്കാൻ വേണ്ടി തയ്യാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി, രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവ പരിഹരിച്ചെന്നും അടുത്തത് സിവിൽ കോഡ് ആണെന്നും കഴിഞ്ഞ ദിവസം ഭോപ്പാലിൽ നടന്ന ബിജെപി നേതൃയോഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇതോടെ സിവിൽ കോഡ് ആവശ്യം ആവർത്തിക്കുന്ന…

    Read More »
  • NEWS

    തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു

    കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവ ഡോക്ടര്‍ മരിച്ചു.തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരു എ.ജെ ആസ്പത്രിയിലെ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയുമായ ഡോ. കെ. സിദ്ധാര്‍ത്ഥ് (24) ആണ് മരിച്ചത്.  മംഗളൂരുവില്‍ നിന്ന് -ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളം വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. അതിനിടെ തീവണ്ടി മുന്നോട്ടെടുത്തതോടെ ഓടിക്കയറുന്നതിനിടെ കാല്‍തെറ്റി പാളത്തിലേക്ക് വീഴുകയായിരുന്നു.

    Read More »
  • NEWS

    ഹൃദയാഘാതം മൂലം മരിച്ചു

    കൊല്ലം: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും കൊല്ലം ആയൂർ സ്വദേശിനിയുമായ സുജ ഉമ്മൻ(28) ഹൃദയാഘാതം മൂലം മരണമടഞ്ഞു.ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.   ലീവിന് നാട്ടിലെത്തിയതായിരുന്നു.സംസ്ക്കാര ചടങ്ങുകൾ നാളെ.  

    Read More »
  • Kerala

    അങ്കണവാടി കെട്ടിടത്തിന്റ ഭിത്തി ഇടിഞ്ഞുവീണു; മൂന്ന് വയസുകാരന് പരുക്ക്

    കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടത്തിന്റഭിത്തിഇടിഞ്ഞുവീണ് മൂന്ന് വയസുകാരന് പരുക്ക്. പോളശ്ശേരി കായിക്കരയിലെ അങ്കണവാടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കായിക്കര പനയ്ത്തറ അജീഷിന്റ മകന്‍ ഗൗതമിന് ഭിത്തിയിലെ കല്ലു തെറിച്ചു വീണ് മൂക്കിനു പരുക്കേല്‍ക്കുകയായിരുന്നു. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചോളം കുട്ടികള്‍ ഉള്ള അംഗനവാടിയില്‍ രണ്ടു കുട്ടികള്‍ മാത്രമാണ് ഇന്ന് എത്തിയത്. കൂടുതല്‍ കുട്ടികള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി മാറ്റി സ്ഥാപിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെ ആരോപണം.

    Read More »
  • NEWS

    ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട

    കണ്ട്‌ല :ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട.ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിച്ച 205.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. വിപണിയില്‍ 1439 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് ഇത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഇറാനിലെ ബന്ദേര്‍ അബ്ബാസ് തുറമുഖത്തു നിന്നുമാണ് 17 കണ്ടെയ്‌നറുകളിലായി ചരക്കെത്തിയത്. ജിപ്‌സം പൗഡര്‍ എന്ന ലേബലില്‍  ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിന്റെ പേരിലാണ് കണ്ടെയ്‌നര്‍ കണ്ട്‌ലയില്‍ എത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.   ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും 280 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ടും നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ചേർന്ന് സംയുക്തമായി പിടികൂടിയിരുന്നു.

    Read More »
  • NEWS

    കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ  മരിച്ച നിലയില്‍ കണ്ടെത്തി 

    പാലക്കാട്: മുതലമടയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സ്രാമ്ബിച്ചള്ള സ്വദേശി മുരളി (60) യാണ് മരിച്ചത്. ഓഫീസിന് മുകള്‍ നിലയിലെ കൊടിമരത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • NEWS

    മദ്യഷാപ്പുകളും ആരാധനാലയങ്ങളും തമ്മിലുള്ള സാമ്യം അറിയാമോ ?

     മദ്യഷാപ്പുകളും ആരാധനാലയങ്ങളും തമ്മിൽ ശത്രുക്കളാണ്.എന്നാൽ ഇവ തമ്മിൽ പ്രത്യേകിച്ച് വിത്യാസം ഒന്നുമില്ലാതാനും.രണ്ടിടത്തുനിന്നും  ലഭിക്കുന്നത് ഓരോ തരം ലഹരിയാണെന്നതൊഴികെ !! ഒന്ന് മദ്യലഹരി ആണെങ്കിൽ മറ്റേത്‌ മതലഹരി !! രണ്ടും പാകത്തിലായാൽ വലിയ കുഴപ്പം ഇല്ല ; അമിതമായാൽ നാടിനു തന്നെ ആപത്താണ് !! രണ്ടും ഉപഭോക്താവിന്റെ പണം എങ്ങനെ ഊറ്റിയെടുക്കാം എന്ന് ഗവേഷണം നടത്തുന്ന ഇടങ്ങളാണ് !! ഒറ്റക്കിരുന്ന് അടിക്കാൻ മടിയുള്ളവർ ബാറിൽ പോയി കമ്പനി കൂടി അടിക്കുന്നു ! ഒറ്റക്കിരുന്ന് പ്രാർത്ഥിക്കാൻ മടിയുള്ളവൻ ആരാധനാലയത്തിൽ പോയി കൂട്ടമായി പ്രാർത്ഥിക്കുന്നു !! കൂട്ടായ്‌മ ആണ് രണ്ടിടത്തും കൂടുതൽ ആളുകളും  ഇഷ്ടപ്പെടുന്നത് !! വില്പന കൂട്ടാൻ ബാറുകളിൽ  പാർട്ടികൾ നടത്തുന്നു ! ആരാധനാലയങ്ങളിൽ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു !! മദ്യത്തിന് അഡിക്റ്റ് ആയവർ  ബിവറേജ്  തുറക്കാൻ തിരക്ക് കൂട്ടുന്നു !! മതത്തിന് അഡിക്റ്റ് ആയവർ ആരാധനാലയം തുറക്കാൻ തിരക്ക് കൂട്ടുന്നു !! മദ്യത്തിൽ വിസ്കി , ബ്രാണ്ടി , റം , വോഡ്ക ,…

    Read More »
Back to top button
error: