NEWS

ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട

കണ്ട്‌ല :ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട.ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിച്ച 205.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. വിപണിയില്‍ 1439 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് ഇത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഇറാനിലെ ബന്ദേര്‍ അബ്ബാസ് തുറമുഖത്തു നിന്നുമാണ് 17 കണ്ടെയ്‌നറുകളിലായി ചരക്കെത്തിയത്. ജിപ്‌സം പൗഡര്‍ എന്ന ലേബലില്‍  ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിന്റെ പേരിലാണ് കണ്ടെയ്‌നര്‍ കണ്ട്‌ലയില്‍ എത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും 280 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ടും നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ചേർന്ന് സംയുക്തമായി പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: